Headlines

ചാലക്കുടിയിൽ കനാലിൽ വീണ് രണ്ടുവയയസുകാരൻ മുങ്ങി മരിച്ചു .

ചാലക്കുടി: ചാലക്കുടിയില്‍ കനാലില്‍ വീണ് രണ്ടുവയസുകാരന്‍ മുങ്ങിമരിച്ചു. മാരാംകോട് യാക്കോബായ പള്ളിക്ക് സമീപം പടിഞ്ഞാക്കര വീട്ടില്‍ സിബിയുടെ മകന്‍ ഇവാന്‍ ആണ് മരിച്ചത്. മാരാംകോട് വലതുകര കനാലിലാണ് വീണത്. വീടിനോട് ചേര്‍ന്നുള്ള കനാലില്‍ കുട്ടി വീണത് വീട്ടുകാര്‍ അറിഞ്ഞില്ല. ചൊവ്വ വൈകീട്ട് 6ഓടെയായിരുന്നു സംഭവം. കുറേ ദൂരം വെള്ളത്തിലൂടെ ഒഴുകിപോയ കുട്ടിയ കുറച്ചകലെ കുളിക്കുകയായിരുന്നവരാണ് കണ്ടത്. ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കോളജ് അധികൃതരുടെ അറിയിപ്പ്; കെട്ടിടത്തിന് മുകളിൽ കയറിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ലോ കോളജ് വിദ്യാർഥികൾ

തൊടുപുഴ: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിക്കൊണ്ടുള്ള വിദ്യാർഥികളുടെ പ്രതിഷേധം അവസാനിപ്പിച്ചു. ഇന്റേണൽ മാർക്ക് നൽകിയതിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നടപടിക്കെതിരെയാണ് കുട്ടികൾ പ്രതിഷേധിച്ചത്. കെട്ടിടത്തിന് മുകളില്‍ കയറി മുപ്പതോളം വിദ്യാര്‍ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കോളജ് അധികൃതരുടെ അറിയിപ്പ് ലഭിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഏഴ് വിദ്യാര്‍ഥികളെയാണ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

തൃശൂർ: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഹിന്ദു ഐക്യവേദി നേതാവ് വി.ജി.ബാലകൃഷ്ണൻ, വിയ്യൂർ സ്വദേശി രാജൻ എന്നിവരാണ് അറസ്റ്റിലായത്. വിയ്യൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് കൊല്ലം മുമ്പാണ് പീഡനം നടന്നത്. കുട്ടി സ്കൂളിൽ കൗൺസിലറോട് വെളിപ്പെടുത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.

Read More

‘വോട്ട് പേ ബാത്ത് ‘ വിദ്യാർഥികളുമായി സംവദിച്ച് ജില്ലാ കളക്ടർ; ജില്ലാ സ്വീപിന്റെ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ജില്ലാ സ്വീപിന്റെയും മാർ ഇവനിയോസ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ലോഗോ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് ‘ വോട്ട് പേ ബാത്ത് ‘ എന്ന പരിപാടിയിൽ ജില്ലാ കളക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചു. എല്ലാവരെയും ഉൾകൊള്ളുന്ന തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളും ജില്ലാ കളക്ടർ ജെറോമിക് ജോർജ്…

Read More

വിതുരയിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിൽ

വിതുര: വിതുരയിൽ ഭാര്യയും ഭർത്താവുംതൂങ്ങിമരിച്ച നിലയിൽ. പുളിച്ചാമല സ്വദേശികളായ കെ.കെ ഭവനിൽ അനിൽ കുമാർ(55), ഭാര്യ ഷീബ(47) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഇവരെ ഫാനിന്റെ ഹുക്കിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീട്ടിലെ ബന്ധുവെത്തി വിളിച്ചപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അകത്ത് കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് അനിൽ കുമാർ….

Read More

ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടി; എ.എ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനെ സുപ്രിംകോടതി വിജയിയായി പ്രഖ്യാപിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി

Read More

പ്ലസ്ടു വിദ്യാർത്ഥിനിയെ മുണ്ട് പൊക്കി കാണിച്ചു; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ മുണ്ട് പൊക്കി കാണിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഷിബു കുമാറിനെ(49) യാണ് തിരുവന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെയുള്ള പിഴ തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.പിഴ തുക ലഭിച്ചാൽ അത് കുട്ടിക്ക് നൽകണമെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്. 2022 ഏപ്രിൽ പത്തിനായിരുന്നു കേസിസ് ആസ്പദമായ സംഭവം. പ്രതി ഷിബു കുമാർ പലപ്പോഴും…

Read More

ദുരന്തനിവാരണത്തിന് 13 കോടി, 250 പുതിയ ക്യാമറകൾ; കൂട്ടായ പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് മന്ത്രിമാർ

വയനാട്: വയനാട്ടിൽ മരണപ്പെട്ടവർക്കും, പരിക്കേറ്റവരുടെയും പ്രശ്നങ്ങൾ ദുരീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രി വിളിച്ച ചർച്ചയിലെ 27 നിർദേശങ്ങളിൽ 12 നിർദേശങ്ങൾ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. സർവ കക്ഷി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.വയനാട്ടിൽ കമാൻഡ് കണ്ട്രോൾ സെൽ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. രണ്ട് ആർആർടികളെ വയനാട്ടിൽ സ്ഥിരമാക്കിയെന്നും ഡോ അരുൺ സഖറിയയെ ദൗത്യസംഘത്തിലെത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ സർക്കാർ ഏറ്റെടുക്കുന്നത് പരിഗണനയിലെന്നും മന്ത്രി. ഇതിനായി…

Read More

ഗതാഗത സൗകര്യമില്ല; അട്ടപ്പാടിയിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് കെട്ടി ചുമന്ന്

പാലക്കാട് :ഗതാഗത സൗകര്യമില്ലാത്തതിനാൽ രോഗിയെ രണ്ട് കിലോ മീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. അട്ടപ്പാടിയിലെ മേലെ ഭൂതയാറിൽ കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദന അനുഭവപ്പെട്ട രോഗിയെ കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. മരുതൻ – ചെല്ലി ദമ്പതികളുടെ മകൻ സതീഷിനെയാണ് രണ്ട് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. ഉച്ച കഴിഞ്ഞാല്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമായ വഴിയിലൂടെയാണ് രോഗിയെയും ചുമന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സതീഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആംബുലന്‍സ് വിളിച്ചപ്പോള്‍ ഗതാഗത…

Read More

ഇനി യാത്ര ഒന്നിച്ച്; വിവാഹചിത്രങ്ങൾ പങ്കിട്ട് നടൻ സുദേവ്

നടൻ സുദേവ് നായരും മോഡൽ അമർദീപ് കൗറും വിവാഹിതരായി. ഇന്നലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുദേവ്. മുംബൈ ആസ്ഥാനമായുള്ള നടിയും ഫാഷൻ മോഡലുമാണ് അമർദീപ് കൗർ സിയാൻ. ഗുജറാത്തിൽ ഒരു പഞ്ചാബി സിക്ക് കുടുംബത്തിലാണ് അമർദീപ് കൗർ ജനിച്ചത്. 2017ൽ മിസ് ഇന്ത്യ ഗുജറാത്തായി തിരഞ്ഞെടുക്കപ്പെട്ടു. മോഡൽ കൂടിയായ അമർദീപ് ലാക്മേ ഫാഷൻ വീക്ക് ഷോ ഉൾപ്പെടെ നിരവധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial