മുസ്ലീം ലീഗിന്റെ പാർലമെന്റ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു; മൂന്നാം സീറ്റിന് പകരം മറ്റൊരു ഓഫർ മുന്നോട്ടുവച്ച് കോൺഗ്രസ് നേതൃത്വം
കോഴിക്കോട്: മുസ്ലീം ലീഗിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. പാർട്ടിയുടെ രണ്ട് സിറ്റിംഗ് എംപിമാർക്കും ഇക്കുറിയും സീറ്റ് നൽകാനാണ് തീരുമാനം. അതേസമയം, രണ്ടു സ്ഥാനാർത്ഥികളും മണ്ഡലങ്ങൾ വച്ചുമാറും. യുഡിഎഫിലെ ധാരണ അനുസരിച്ച് മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്. നിലവിൽ പൊന്നാനിയിലെ എംപി ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറത്തെ എംപി അബ്ദുസമദ് സമദാനിയുമാണ്. എന്നാൽ, ഇക്കുറി സമദാനി പൊന്നാനിയിലും ഇടി മലപ്പുറത്തും ജനവിധി തേടാനാണ് പാർട്ടി തീരുമാനം. അതേസമയം, ലീഗിന് ഇത്തവണയും ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ല….

