
സമരാഗ്നിക്ക് ഇന്ന് സമാപനം; സച്ചിൻ പൈലറ്റും തെലുങ്കാന മുഖ്യമന്ത്രിയും പങ്കെടുക്കും.
തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നിക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം. സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി നഗറിലാണ് സമാപന സമ്മേളനം. പരിപാടിയിൽ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും മുഖ്യാതിഥിയാകും. ഫെബ്രുവരി ഒൻപതിന് കാസർകോട് നിന്നാണ് കോൺഗ്രസിന്റെ സമരാഗ്നിക്ക് തുടക്കം കുറിച്ചത്. ലോക്സഭ തെരഞ്ഞെടുക്കുന്നതിന് മുൻ പാർട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കൂടിയായിരുന്നു യാത്ര. സമരാഗ്നിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാളയം മുതൽ പുത്തരിക്കണ്ടം മൈതാനം…