നെടുമങ്ങാട് നഗരസഭയിൽ മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുറന്നു
നെടുമങ്ങാട് :നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാകുന്നതിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭാ പരിധിയിൽ മൂന്ന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ ജനങ്ങൾക്കും കയ്യെത്തും ദൂരത്ത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട് നഗരസഭയിലെ പാറമുട്ടത്തും, മണക്കോട് വാർഡിലെ കാവിയോട്ടുമുകളും,…

