വീട്ടമ്മയ്ക്ക് നേരേ കയ്യേറ്റം യുവാവ് അറസ്റ്റിൽ
രാമപുരം: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പിള്ളി, ചേറ്റുകുളം ഭാഗത്ത് ചേറ്റുകുളത്ത് നിരപ്പേൽ വീട്ടിൽ അതുൽ.സി (24) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം 4 :15 മണിയോടുകൂടി രാമപുരം ടൗൺ ഭാഗത്ത് വച്ച് രാമപുരം സ്വദേശിനിയായ വീട്ടമ്മയെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. വീട്ടമ്മ ഓടിച്ചിരുന്ന സ്കൂട്ടറും, അതുൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും തമ്മിൽ തട്ടുകയും ഇതിലുള്ള വിരോധം മൂലം ഇയാൾ വീട്ടമ്മയെ…

