Headlines

ആറ്റിങ്ങൽ പോളിടെക്നിക്ക് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ സർക്കാർ പോളിടെക്നിക്ക് കോളേജിലെ പുതിയ അക്കാദിമിക് ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.വിദ്യാർത്ഥികളിലെ തൊഴിൽനൈപുണ്യം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അകലം നികത്താനായി നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. നൂതന ആശയങ്ങൾ വിദ്യാർത്ഥികളിൽ രൂപപ്പെടാനായി സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകൾ മുഖാന്തരം കെ -ഡിസ്കിന്റെ ആഭിമുഖ്യത്തിൽ യങ് ഇന്നൊവേറ്റേഴ്‌സ് ക്ലബ് എന്ന ആശയം സാക്ഷാത്കരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു…

Read More

ദേശീയ കലാസംസ്കൃതി അവാർഡുകൾ പ്രഖ്യാപിച്ചു; ദ്രോണ അവാർഡ് സംവിധായകൻ ഹരികുമാറിന്

ദേശീയ കലാസംസ്കൃതി (എൻ.സി.പി) അവാർഡ് ദാനവും, കലാഭവൻ മണി അനുസ്മരണവും മാർച്ച് 3-ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തിൽ നടക്കും. മികച്ച നടൻ ജാഫർ ഇടുക്കി (വിവിധ ചിത്രങ്ങൾ ) ദേശീയ കലാ സംസ്കൃതി ദ്രോണ അവാർഡ് പ്രശസ്ത സംവിധായകൻ ഹരികുമാറിന് ലഭിച്ചു.ദേശീയ കലാ സംസ്കൃതി കാരുണ്യ അവാർഡ് മുരളീധരൻ ചേളാരിക്ക് ലഭിച്ചു.മികച്ച നടി ദിയ (ഖണ്ഡശ:) മികച്ച ടെലിവിഷൻ നടൻ ഷാനവാസ്, മികച്ച ടെലിവിഷൻ നടി ആവന്തിക, പ്രത്യേക ജൂറി പുരസ്കാരം റഫീക് ചോക്ളി…

Read More

തമ്പാനൂർ റെയിൽവേ ലൈനിൽ കയറിപ്പിച്ചു; ഷോക്കേറ്റ യുവാവ് ഗുരുതര നിലയിൽ

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് ഇലക്ട്രിക്ക് ഷോക്കേറ്റു. റെയിൽവേ ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഗുരുതരമായ പൊള്ളലേറ്റ ത്യക്കണ്ണാപുരം സ്വദേശി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. റെയിൽവേയ്ക്ക് സമീപമുള്ള മതിൽ ചാടിക്കടന്ന് ഇലക്ട്രിക്ക് ലൈനിൽ കയറിപ്പിടിക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറയുന്നു.ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. യുവാവ് ആതമഹത്യക്ക് ശ്രമിച്ചതായാണ് പൊലീസ് നിഗമനം. വിഷയത്തിൽ പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികെയാണ്

Read More

ഇന്ത്യ ഇനി പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണും; ഇൻസാറ്റ്-3 ‌‍ഡിഎസ് വിക്ഷേപിച്ചു

ചെന്നൈ: ഐഎസ്ആര്‍ഒയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് വിക്ഷേപിച്ചു. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ഉപഗ്രഹ ശ്രേണിയിലേക്കാണ് ഇസ്രോ പുതിയൊരു ഉപ​ഗ്രഹത്തെ കൂടി ബഹിരാകാശത്തേക്ക് അയക്കുന്നത്. 2274 കിലോ ഭാരമുള്ള ഉപഗ്രഹത്തെ 253.53 കിലോമീറ്റർ അകലെയുള്ള താൽക്കാലിക ഭ്രമണപഥത്തിലേക്ക് (ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റ്) എത്തിക്കുന്നത് ജിഎസ്എൽവി–എഫ്14 റോക്കറ്റാണ്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു വേണ്ടിയാണ് ഐഎസ്ആർഒ ഇൻസാറ്റ്–3 ഡിഎസ് വിക്ഷേപിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ഇതിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കാം. 2013 ജൂലൈ 25…

Read More

പോളിന്റെ മരണം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കല്‍പ്പറ്റ: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചറായ പോളിന്റെ മരണത്തില്‍ യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിംങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. പോളിന്റെ മകൾ തന്നെയാണ് ഇന്നലെ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന കാര്യം വ്യക്തമാക്കിയത്. 9.40 ന് പോളിനെ മാനന്തവാടി…

Read More

പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം, ഭാര്യയ്ക്ക് ജോലി; ഒടുവിൽ തീരുമാനം

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ ചർച്ചയിൽ തീരുമാനം. 10 ലക്ഷം രൂപ അടിയന്തര സഹായമായി ഉടൻ കൈമാറും. പോളിന്റെ ഭാര്യക്ക്‌ സ്ഥിര ജോലി സംബന്ധിച്ച് പത്ത്‌ ദിവസത്തിനകം തീരുമാനമാകും. മകളുടെ ഉന്നത വിദ്യാഭ്യാസത്തിലും തീരുമാനമായി. പോളിനെ കൊല്ലപ്പെടുത്തിയ ആനയെ ഐഡന്റിഫൈ ചെയ്യാൻ നടപടി.ആവശ്യമെങ്കിൽ മയക്കുവെടിവെച്ച്‌ പിടികൂടാനും…

Read More

നടി സുഹാനി ഭട്‌നഗര്‍ അന്തരിച്ചു;
19 വയസിലാണ് താരത്തിന്‍റെ അപ്രതീക്ഷിത വിയോഗം

ന്യൂഡല്‍ഹി: സൂപ്പര്‍ഹിറ്റ് ചിത്രം ദംഗല്‍ സിനിമയില്‍ ആമിര്‍ ഖാന്റെ മകളായി എത്തിയ സുഹാനി ഭട്‌നഗര്‍ അന്തരിച്ചു. 19 വയസായിരുന്നു. ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെയുണ്ടായ വാഹനാപകടത്തിൽ സുഹാനിയുടെ കാലൊടിഞ്ഞിരുന്നു. ഇതിൻറെ ചികിത്സയുടെ പാർശ്വഫലമായാണ് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം. തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണു മരണം സംഭവിച്ചത് ഹരിയാനയിലെ ഫരീദാബാദിൽ സെക്ടർ 17 സ്വദേശിയാണ്. ദംഗലില്‍ ബബിത ഫോഗട്ടിന്റെ…

Read More

പ്രമുഖ ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു. 79 വയസായിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു. വെള്ളിയാഴ്ചയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് രാവിലെ വിടപറയുകയായിരുന്നു വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് മാസത്തോളമായി കിടപ്പിലായിരുന്നു. മക്കളായ നിലാഞ്ജന, ചന്ദന എന്നിവരാണ് അഞ്ജനയെ പരിപാലിച്ചിരുന്നത്. മരണ വാര്‍ത്ത അറിഞ്ഞ് സംവിധായകന്‍ ശ്രീജിത് മുഖര്‍ജി, അരിന്ദന്‍ സില്‍ തുടങ്ങിയ പ്രമുഖര്‍ ആശുപത്രിയില്‍ എത്തി 1944 ഡിസംബര്‍ 30ന് കൊച്ബിഹാറില്‍ നടന്‍ ഭിഭൂതിഭൂഷന്‍ ഭൗമിക്കിന്റെ മകളായാണ്…

Read More

കരുനാഗപ്പള്ളിയിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഭാര്യ മരിച്ചു, ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്നമെന്ന് നിഗമനം

കൊല്ലം: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു. കരുനാഗപ്പള്ളിയിലാണ് സംഭവം. തഴവ പാവുമ്പ തെക്ക് വിജയ ഭവനത്തിൽ ബിന്ദു (47) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണപിള്ള (55) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യാശ്രമത്തിന് പിന്നിൽ കുടുംബ പ്രശ്നമാണെന്നാണ് പ്രാഥമിക വിവരം.

Read More

കേരള കോണ്‍ഗ്രസുകളുടെ പോരാട്ടത്തിന് കോട്ടയത്ത് കളമൊരുങ്ങി; ഫ്രാന്‍സിസ് ജോര്‍ജിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യപിച്ചു

കോട്ടയം: ലോക്സഭാ തെരഞ്ഞടുപ്പിൽ കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് വച്ച് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫാണ്പ്രഖ്യാപനം നടത്തിയത്. കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കോട്ടയം ലോക്സഭാ സീറ്റിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികളായി. കേരള കോണ്‍ഗ്രസുകള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial