Headlines

വയനാട്ടില്‍ എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ

വൈത്തിരി :മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ.പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.0.26 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.ഇയാൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളിൽ നിന്നുമാണ് എം‍ഡിഎംഎ ലഭിച്ചതെന്നാണ് ജയരാജ് പൊലീസിനോട് പറഞ്ഞത്.വൈത്തിരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു.ഷർട്ടിന്റെ പോക്കറ്റിൽ…

Read More

ബസ്സിനുള്ളിൽ മോഷണം : യുവതി അറസ്റ്റിൽ

കോട്ടയം: ബസ്സിനുള്ളിൽ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനി (24) യെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ വൈകിട്ട് കോട്ടയം–എരുമേലി മുക്കൻ പെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വച്ച് കറുകച്ചാൽ സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന വൈറ്റ് ഗോൾഡ് നെക്ലൈസ് കവർച്ച…

Read More

കൊലപാതക ശ്രമം യുവാവ് അറസ്റ്റിൽ

കറുകച്ചാൽ : ഗുണ്ടാ പിരിവ് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ പ്ലാക്കൽപ്പടി ഭാഗത്ത് തകടിയേൽ വീട്ടിൽ അബിൻ റ്റി.എസ് (24) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കങ്ങഴ സ്വദേശിയായ മധ്യവയസ്കനെ ഇന്നലെ വൈകിട്ട് 9 മണിയോടുകൂടി പ്ലാക്കൽ പടി കവല ഭാഗത്ത് വച്ച് ചീത്ത വിളിക്കുകയും കഴുത്തിൽ വടിവാൾ വെച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മധ്യവയസ്കന്‍ നിയമപരമായി പൂഴിമണ്ണ് ലോറിയിൽ കയറ്റി കൊണ്ടുപോകുന്നതിന് സ്ഥലത്തെ…

Read More

ആസിഡ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സ്കൂൾ വളപ്പിലേക്ക് വലിച്ചെറിഞ്ഞു; കോട്ടയത്ത് എട്ട് കുട്ടികൾ ആശുപത്രിയിൽ

കോട്ടയം: കോട്ടയത്ത് ചാലുകുന്നിൽ സ്കൂൾ വളപ്പിലേക്ക് സമീപവാസി മാലിന്യങ്ങൾ വലിച്ചെറിഞ്ഞു. ആസിഡ് അടക്കമുള്ള മാലിന്യങ്ങൾ വീണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ചാലുകുന്ന് ലിഗോറിയന്‍ സ്‌കൂള്‍ വളപ്പിലാണ് സംഭവം. ആസിഡിന്റെ കുപ്പി പൊട്ടി പുക പുറത്തുവന്നാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് എട്ട് കുട്ടികളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറ് കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടു കുട്ടികള്‍ ചികിത്സയിലാണ്. വയറുവേദന, തലവേദന, തളര്‍ച്ച തുടങ്ങിയ അസ്വസ്ഥതകളാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. പോലീസ്, അഗ്‌നി രക്ഷാ സേന എന്നിവര്‍…

Read More

സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവനൊടുക്കി; വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവ് മരിച്ചു

തൃശൂ‍ര്‍ : പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച 52 കാരൻ ആത്മഹത്യ ചെയ്തു. മനോവിഷമത്തിൽ പിതാവ് മരിച്ചു. ഇന്നു രാവിലെയാണ് സംഭവങ്ങളുണ്ടായത്. മടപ്പാട്ടുപറമ്പിൽ വീട്ടിൽ 52 വയസ്സുള്ള കുഞ്ഞുമോനാണ് സഹോദരി ഹസീനയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. മരണ വിവരമറിഞ്ഞാണ് കുഞ്ഞുമോന്റെ പിതാവ് 85 വയസ്സുള്ള അബൂബക്കർ മരിച്ചത്. കുഞ്ഞുമോനും സഹോദരിയുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ 6 മണിയോടെ സഹോദരി ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു. വാക്കു തർക്കം ഉണ്ടാവുകയും…

Read More

ഡൽഹിയിലെ പെയിന്റ് ഫാക്ടറിയിൽ പൊട്ടിത്തറി, പിന്നാലെ തീപിടിത്തം; 11 പേർ മരിച്ചു

വടക്കൻ ഡൽഹിയിലെ ദയാൽപുറിലെ പെയിൻ്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. സംഭവസ്ഥലത്ത് നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം വ്യക്തമല്ല. വ്യാഴാഴ്ച വൈകുന്നരേം അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതായി സന്ദേശമെത്തിയതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഫാക്ടറിയിൽ നിന്നും വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നുവെന്നും പിന്നാലെ വലിയ തീനാളങ്ങൾ ഉയരുന്നതാണ് കണ്ടെതെന്നും ദൃക്സാക്ഷികൾ പൊലീസിൽ അറിയിച്ചു. രാത്രി ഒൻപത് മണിയോടെയാണ് തീ പൂർണമായും അണയ്ക്കാനായത്

Read More

രണ്ടാം കർഷക പ്രക്ഷോഭത്തിൽ ആദ്യരക്തസാക്ഷി; സമരത്തിൽ പങ്കെടുത്ത കർഷകൻ മരിച്ചു, കണ്ണീർ വാതക പ്രയോഗത്തെ തുടർന്നെന്ന് കുടുംബം

ന്യൂഡൽഹി: രണ്ടാം കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകൻ മരിച്ചു. ഗുരുദാസ്പുർ ജില്ലയിൽ നിന്നുള്ള ഗ്യാൻ സിംഗ് (63) ആണ് മരിച്ചത്. കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് മരണമെന്ന് ആരോപണം. കണ്ണീർ വാതക പ്രയോഗത്തെ തുടർന്ന് ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിച്ചു. അതേസമയം കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഞായറാഴ്ച്ച വീണ്ടും നേതാക്കളുമായി…

Read More

സി പി ഐ മുൻ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി അന്തരിച്ചു

തിരുവന്തപുരം: വെഞ്ഞാറമൂട് ശശി(73) അന്തരിച്ചു.സി പി ഐ മുൻ ജില്ലാ സെക്രട്ടറിയായിരുന്നു.ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പ്രമേഹ രോഗബാധിതനായിരുന്നു.രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സിപിഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ സീറ്റ് വിവാദത്തിന് പിന്നാലെയാണ് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായത്. തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തായതിന് ശേഷം ആർ എസ്സ് പി യിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.

Read More

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം; മകനുൾപ്പെടെ 4 കുട്ടികൾക്ക് പരിക്ക്

പത്തനംതിട്ട: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികൾ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30നാണ് അപകടം. കൊടുമുടി തെക്കേക്കരയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തിൽ അഞ്ജുവിന്റെ ഭാര്യയാണ് അനിത. ആകാശ് (15), അശ്വിൻ (12), പുതുപ്പറമ്പിൽ വിജി (16), മരണപ്പെട്ട അനിതയുടെ…

Read More

മൂന്നാറിൽ ഓടുന്ന ബൈക്കിന് തീപിടിച്ചു

മൂന്നാർ: ഓടുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണു തീ പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നാർ ടൗണിൽ ആയിരുന്നു സംഭവം. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്നു തീയണച്ചതിനാൽ ദുരന്തമൊഴിവായി. ടാങ്ക് നിറയെ ഇന്ധനം നിറച്ചതിനെത്തുടർന്ന് ഇന്ധനം കവിഞ്ഞൊഴുകിയതു കാരണമാണു തീപിടിത്തമുണ്ടായതെന്നാണു നിഗമനം. തീ പടരുന്നതു കണ്ട് ദമ്പതികൾ ബൈക്കിൽ നിന്നിറങ്ങി രക്ഷപ്പെട്ടു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial