
നീന്തൽ പരിശീലനത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു
വെഞ്ഞാറമൂട് : നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.കോലിയക്കോട് കുന്നിട ഉല്ലാസ് നഗറിൽ അശ്വതി ഭവനിൽ താര, ബിനു ദമ്പതികളുടെ മകൾ ധ്രുബിത (15) ആണ് മരിച്ചത്. പിരപ്പൻകോട് നീന്തൽ കുളത്തിൽ ബുധനാഴ്ച വൈകിട്ട് ആറര മണിയ്ക്കാണ് സംഭവം. നീന്തൽ പരിശീലനം നടത്തിക്കൊണ്ടിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ധ്രുബിതയെ തൈക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.പോത്തൻകോട് എൽ വി എച്ച് എസി ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. നാലുവയസ്സു മുതൽ നീന്തൽ പരിശീലനം നടത്തി വരികയായിരുന്നു.മൃതദ്ദേഹം മെഡിക്കൽ കോളേജ്…