നൂറ് കോടി നഷ്ടപരിഹാരം നൽകണം; പൂനം പാണ്ഡെയ്‌ക്കും മുൻ ഭർത്താവിനുമെതിരെ കേസ്
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. പൂനം പാണ്ഡെയ്ക്കെതിരേയും മുൻ ഭർത്താവ് ഭർത്താവ് സാം ബോംബെയ്ക്കെതിരേയുമാണ് കേസ്. നൂറ് കോടി രൂപ നഷ്ടപരിഹാരവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ സ്വദേശിയായ ഫൈസാൻ അൻസാരി എന്നയാളാണ് പരാതിക്കാരൻ. പൂനവും സാമും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് കാൺപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പൂനം പാണ്ഡെ തന്റെ പ്രവൃത്തികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകർക്കുക മാത്രമല്ല, ബോളിവുഡിലെ…

