കേരള ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലംമാറ്റം

കേരള ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയമാണ് ഹൈക്കോടതി ജഡ്ജിമാരുടെ ആവശ്യപ്രകാരം സ്ഥലം മാറ്റത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്തത്. കർണാടക ഹൈക്കോടതിയിലേക്കാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനു ശിവരാമനെ മാറ്റിയിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുജോയ് പോൾ, കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ എന്നിവരാണ് സ്ഥലംമാറ്റം ലഭിച്ച മറ്റ് രണ്ട് ഹൈക്കോടതി ജഡ്ജിമാർ. മറ്റേതെങ്കിലും ഹൈക്കോടതിയിലേക്ക് മാറ്റണം…

Read More

പത്താം ക്ലാസുകാരിയുടെ വയറ്റില്‍ രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട്

കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു. വയറ്റിലെത്തിയ തലമുടി 15 സെന്റീ മീറ്റര്‍ വീതിയിലും 30 സെന്റി മീറ്റര്‍ നീളത്തിലും ആമശയത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മുടിക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള അത്യപൂര്‍വ ശസ്ത്രക്രിയ നടന്നത്. വിളര്‍ച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സര്‍ജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്റെ പക്കല്‍ എത്തിയത്. സ്‌കാനിങ് നടത്തിയപ്പോള്‍തന്നെ ട്രൈക്കോ ബിസയര്‍…

Read More

നേത്രാവതി എക്‌സ്പ്രസ് ട്രയിനിൻ്റെ പാൻട്രി കാറിന് താഴെ തീപിടിച്ചു

കൊച്ചി: നേത്രാവതി എക്‌സ്പ്രസ് ട്രയിനിൻ്റെ പാൻട്രി കാറിന് താഴെ തീപിടിച്ചു. റെയില്‍വേ പോലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്‌സ്ട്രി​ഗ്യൂഷൻ ഉപയോഗിച്ച് വേഗത്തില്‍ തീണയച്ചു. ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ട്രെയിനിൽ തീപിടുത്തമുണ്ടായത്. തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാര്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടർന്ന് റെയില്‍വേ അധികൃതര്‍ പരിശോധനകള്‍ നടത്തി. അരമണിക്കൂറോളം പിടിച്ചിട്ടശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

Read More

ഒമ്പത് വയസുകാരിയോട് ലൈംഗികാതിക്രമം; 68 വയസുകാരന് 18 വർഷം കഠിനതടവും പിഴയും

പാലക്കാട്: 9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. പാലക്കാട് മനിശ്ശേരി സ്വദേശി കൃഷ്ണൻ കുട്ടി (68)യ്ക്ക് 18 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക 9 വയസ്സുകാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് ശിക്ഷാവിധി. 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്

Read More

പടമല പള്ളിയുടെ പരിസരത്ത് കടുവ

മാനന്തവാടി: പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം കടുവയെകണ്ടതായി പ്രദേശവാസികൾ. പള്ളിയിൽ പോകുകയായിരുന്ന ഐക്ക രാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ട തായി പറയുന്നത്. ഇന്ന് രാവിലെ ആറേ മുക്കാലോടെയാണ് സംഭവം. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷി ന്റെ സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. അതുകൊണ്ടുതന്നെ നാട്ടുകാരിൽ ആശങ്ക കൂടിയിട്ടുണ്ട്. ഇതിനിടയിൽ ഒരാഴ്‌ചക്കിടെ തൃശി ലേരിയുടെ വിവിധ ഭാഗങ്ങളിലും, പിലാക്കാവ് മണിയൻകുന്ന് പരിസര ങ്ങളിലും…

Read More

6 മാസത്തേക്കുള്ള ഭക്ഷണവും ഡീസലും, ഒപ്പം ആയുധങ്ങളും കരുതിയിട്ടുണ്ട്, ലക്ഷ്യം കണ്ടേ മടങ്ങൂ എന്ന് കർഷക സമരക്കാർ

ന്യൂഡൽഹി: ഇലക്ഷൻ അടുത്തതോടെ ‘കർഷകസമരം’ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ ജനബാഹുല്യം കുറവാണ് എന്നത് സമരക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാൽ ഇത്തവണത്തെ കർഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപണം. ആറുമാസത്തേക്കുള്ള ഭക്ഷണവും ആവശ്യത്തിന് ഡീസലും മുന്‍കൂര്‍ കൈയില്‍കരുതിയാണ് ഇത്തവണ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളതെന്ന് സമരക്കാർ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ അതൊന്നും ഇത്തവണ സമരത്തെ ബാധിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു. ‘സൂചി മുതല്‍ ചുറ്റിക വരെ ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഈ ട്രോളികളിലുണ്ട്. കല്ലുകള്‍ പിളര്‍ക്കാനുള്ള ആയുധങ്ങള്‍ മുതല്‍…

Read More

ജനക്ഷേമ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലം: മന്ത്രി ജി. ആർ അനിൽ

നെടുമങ്ങാട് :ജനക്ഷേമ, കാരുണ്യ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലമാണ് ഈ സർക്കാരിന്റേതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. നെടുമങ്ങാട് നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം, പട്ടികജാതി വിദ്യാർഥികൾക്കുള്ള മേശ, കസേര വിതരണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ-കാരുണ്യ പ്രവർത്തനങ്ങളിൽ നെടുമങ്ങാട് നഗരസഭയും മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. 60 വയസ്സ് കഴിഞ്ഞ 375 വനിതകൾകൾക്കാണ് കട്ടിലുകൾ വിതരണം ചെയ്യുന്നത്.16 ലക്ഷം രൂപയാണ്…

Read More

കൈറ്റ് വിക്ടേഴ്‌സിൽ എസ്.എസ്.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

മാർച്ചിൽ പൊതുപരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഫെബ്രുവരി 14 മുതൽ എസ് എൽ എൽ സി, പ്ലസ് ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കും. പത്താം ക്ലാസിന് രാവിലെ പതിനൊന്ന് മുതൽ ഉച്ചക്ക് ഒരു മണി വരെ അര മണിക്കൂർ ദൈർഘ്യമുള്ള 4 ക്ലാസുകളാണ് ഉൾപ്പെടുത്തിയത്. ഇതിന്റെ പുന:സംപ്രേഷണം അടുത്ത ദിവസം രാവിലെ ഒമ്പത് മുതൽ പതിനൊന്ന് വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകിട്ട് ആറ് മുതൽ എട്ട് വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും….

Read More

വർക്കല എസ് എൻ കോളേജ് യൂണിയൻ കെ എസ് യു തിരിച്ചു പിടിച്ചു

വർക്കല:വർക്കല എസ് എൻ കോളേജ് യൂണിയൻ കെ എസ് യു പിടിച്ചെടുത്തു. 12 വർഷത്തിനു ശേഷമാണ് യൂണിയൻ കെ എസ് യു വിന് ലഭിച്ചത്. വിവിധ കാരണങ്ങൾ പറഞ്ഞു തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. ഇതിനെതിരെ കെ എസ് യു ഹൈ കോടതിയിൽ നിന്നും ഇലക്ഷൻ നടത്താനുള്ള അനുമതി വാങ്ങിയെടുത്ത തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്.സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയുടെ അസംബ്ലിയിലെ ഏക കോളേജ് യൂണിയനനാണ് കെ എസ് യു തിരിച്ചുപിടിച്ചത്. ഇത് രാഷ്ട്രീയമായി പുതിയ ചർച്ചക്ക്‌ തിരികൊളുത്തിയിട്ടുണ്ട്.

Read More

സോണിയാഗാന്ധി രാജ്യസഭയിലേക്ക്; ഇന്ന് പത്രിക നല്‍കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കും. രാജസ്ഥാനില്‍ നിന്നാകും സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി സോണിയ ഡല്‍ഹിയിലെ വസതിയില്‍ നിന്നും ജയ്പൂരിലേക്ക് പോയി.മക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയ്പൂരില്‍ പത്രികാ സമര്‍പ്പണവേളയില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 25 വര്‍ഷം ലോക്‌സഭയില്‍ അംഗമായിരുന്ന ശേഷമാണ് സോണിയാഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.സോണിയ മത്സരിച്ചിരുന്ന യുപിയിലെ റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സോണിയാഗാന്ധി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial