
കാര്യവട്ടം ക്യാമ്പസിലെ പഴയ ടാങ്കിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം
കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാര്യവട്ടം ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പഴയ വാട്ടര്‍ ടാങ്കിനുള്ളിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പരിശോധന തുടരുന്നു. ക്യാമ്പസിലെ ജീവനക്കാരാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഇതേ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പഴയ ടാങ്കിനുള്ളില്‍ ഏകദേശം 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്….