സ്വകാര്യ ബസ്സുകളിൽ വിദ്യാർഥികൾക്ക് സർക്കാർ കൺസഷൻനിരക്ക് ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ
കിളിമാനൂർ : സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നിയമനടപടികൾ സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. കിളിമാനൂർ-വെളളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അർഹതപ്പെട്ട നിരക്ക് ചോദിക്കുമ്പോൾ കുട്ടികളെ…

