യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
കോട്ടയം : ഗാനമേളക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ കെഴുവൻകുളം ലക്ഷംവീട് കോളനി ഭാഗം സ്വദേശികളായ കോട്ടയിൽ വീട്ടിൽ അശ്വിൻ സാബു (23), കുന്നേപറമ്പിൽ വീട്ടിൽ ജിനോ ജോസ് (23) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രിയിൽ കെഴുവൻകുളം അമ്പലത്തില്‍ ഗാനമേള കാണുവാൻ എത്തിയ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കെഴുവൻകുളം അമ്പലത്തിൽ നടന്ന ഗാനമേള സ്ഥലത്ത് വച്ചുണ്ടായ…

