നരസിംഹ റാവുവിനും സ്വാമിനാഥനും ചരണ്‍ സിങ്ങിനും ഭാരത രത്‌ന

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന ഈ വർഷം മൂന്ന് പേർക്ക് കൂടി പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവുവിനും ചൗധരി ചരൺ സിം​ഗിനും ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥനുമാണ് ഭാരതരത്ന നൽകുമെന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന്…

Read More

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം : രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു

Read More

ഡൽഹി സമരം ദേശീയ രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നു ;
കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികാര നടപടിയും വിവേചനവും അവസാനിപ്പിക്കണം: മീനാങ്കൽ കുമാർ

വിതുര: കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കെതിരെ തുരങ്കം വയ്ക്കുന്ന രീതിയിലാണ് കേന്ദ്ര ഗവൺമെന്റ് പെരുമാറുന്നതെന്നും കേരളത്തിന് അർഹമായ വിഹിതം നൽകാതെ കേരള ജനതയെ അപമാനിക്കുന്ന നടപടികളുമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എ ഐ ടി യു സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പ്രസ്താപിച്ചു. കേരള മുഖ്യമന്ത്രിയും ഇടതുപക്ഷ എംഎൽഎമാരും ഡൽഹിയിലെ ജന്തർമറിൽ നടത്തിയ ധരണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൽ ഡി എഫ് വിതുര പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ ധരണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാനുപാതത്തിൽ…

Read More

വനിതാ ജീവനക്കാരോട് അശ്ലീല സംഭാഷണം, മാനസിക പീഡനം; നഗരംപാറ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇടുക്കി: വനിതാ ജീവനക്കാരോട് അശ്ലീല സംഭാഷണം നടത്തിയ നഗരംപാറ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സി വിനോദിനെ ആണ് സസ്പെൻഡ് ചെയ്തത്. റെയ്ഞ്ചിലെ രണ്ട് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ മാനസികമായും ജോലി പരമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പരാതിയുണ്ടായിരുന്നു. ഒപ്പം പാൽക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിർമ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡിഎഫ്ഒ റിപ്പോർട്ട് നൽകിയിരുന്നു. ഇതും പരിഗണിച്ചാണ് വനംവകുപ്പ്…

Read More

പ്രശസ്ത നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു

കോട്ടയം: പ്രശസ്ത നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസ്സായിരുന്നു. കുമാരനല്ലൂരിലുള്ള മകന്റെ വീട്ടിൽവച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച്ച നടക്കും. പരേതനായ പ്രശസ്ത നർത്തകൻ ഡാൻസർ ചെല്ലപ്പനാണ് ഭർത്താവ്. ഗുരു ഗോപിനാഥിന്റെ ശിഷ്യയായ ഭവാനി ചെല്ലപ്പൻ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്. 1952ൽ ആരംഭിച്ച ‘ഭാരതീയ നൃത്ത കലാലയത്തിൽ’ സിനിമ, സീരിയൽ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാർത്ഥികളാണ് പഠിച്ചിറങ്ങിയത്. ഇന്നും ഇവിടെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ടെങ്കിലും സ്പെഷൽ ക്ലാസുകൾ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ശിഷ്യനാണ്…

Read More

പൂച്ചയെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർ മരിച്ചു.

കോഴിക്കോട്: പൂച്ചയെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചോമ്പാല കല്ലാമല കുഞ്ഞിമ്മാണിക്കോത്ത് സുരേന്ദ്രൻ (60) ആണു മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കേറ്റു. വടകര കേളു ബസാറിൽ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. റോഡിന് കുറുകെ പോയ പൂച്ചയെ ഓട്ടോ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ അടിയിൽ പൂച്ച കുടുങ്ങിയതിനെ തുടർന്ന് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓട്ടോയിലുണ്ടായിരുന്ന സുരേന്ദ്രന്റെ ബന്ധു മയൂഖ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്

Read More

അയിരൂപ്പാറയിൽ പത്താംക്ലാസുകാരന് സഹപാഠികളുടെ ക്രൂര മർദ്ധനം

തിരുവനന്തപുരം:അയിരൂപ്പാറയിൽ പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദനം. മൂന്നോളം സഹപാഠികള്‍ ചേർന്നാണ് വിദ്യാർഥിയെ മർദിച്ചത്. ജനുവരി 13നാണ് സംഭവം നടന്നത്. മർദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. മർദിച്ച വിവരം പുറത്ത് പറഞ്ഞാൽ വീണ്ടും മർദിക്കുമെന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ പറഞ്ഞു. ട്യൂഷൻ സെന്‍ററിൽ നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു വിദ്യാർഥിക്ക് മർദനമേറ്റത്. വിദ്യാർത്ഥിയെ മർദ്ധിക്കുന്നത് തടയാൻ പെൺകുട്ടികൾ ശ്രമിക്കുന്ന ദൃശ്യവും വീഡിയോയിൽ ഉണ്ട്. മർദനത്തിന്‍റെ വീഡിയോ വിദ്യാർഥിയുടെ അമ്മയ്ക്ക് സുഹൃത്ത് അയച്ചു കൊടുക്കുകയായിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ…

Read More

വേളാങ്കണ്ണി – ചങ്ങനാശ്ശേരി KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

തൃശൂർ കൊടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നാലുപേരെ ഗുരുതര പരിക്കുകളോടെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേളാങ്കണ്ണി – ചങ്ങനാശ്ശേരി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ലോറിക്ക് പിന്നിലിടിച്ച കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ മറ്റൊരു ലോറിയിടിച്ചു. പരിക്കേറ്റ എട്ട് പേരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ…

Read More

കടുത്ത ബലക്ഷയം, വൈറ്റിലയിലെ കൂറ്റൻ ആർമിടവർ പൊളിക്കേണ്ടിവരും

കൊച്ചി: സൈനികർക്കായി വൈറ്റിലയിൽ 160 കോടി ചെലവിൽ നിർമ്മിച്ച് അഞ്ചുവർഷം മുമ്പ് കൈമാറിയ മൂന്ന് കൂറ്റൻ ഫ്ലാറ്റുകൾ അപകടനിലയിൽ. ഇതിൽ രണ്ട് ടവറുകളിലെ 208 ഫ്ലാറ്റുകളിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് പരിശോധനാ റിപ്പോർട്ട്. കോൺക്രീറ്റ് ചട്ടക്കൂടും ബീമുകളും തട്ടുകളും പൊട്ടിപ്പൊളിഞ്ഞ് വൻ അഴിമതിയുടെ സ്മാകരം പോലെ നിൽക്കുന്ന സമുച്ചയം പൊളി ച്ചുമാറ്റുകയല്ലാതെ വേറെ മാർഗമില്ലെന്നാണ് സൂചന. കളക്ടറുടെ നിർദ്ദേശാനുസരണം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും ജി.സി.ഡി.എയുമാണ് നവംബറിൽ സംയുക്ത പരിശോധന നടത്തിയത്. ചെന്നൈ ഐ.ഐ.ടി വിദഗ്ദ്ധസംഘവും സമാന നിർദ്ദേശം നേരത്തേ…

Read More

പോക്സോ കേസ് പ്രതിക്ക് 32 വർഷം കഠിനതടവും 1,10,000 പിഴയും

കാട്ടാക്കട: പോക്സോ കേസ് പ്രതിക്ക് 32 വർഷം കഠിനതടവും 1,10,000 രൂപ പിഴയും. കാട്ടാക്കട മാറനല്ലൂർ പൂവൻവിള ആർസി ചർച്ചിന് സമീപം പള്ളിത്തറ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ എന്ന് വിളിക്കുന്ന ജോയിയെ(68) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്.പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ 15 മാസം അധിക തടവ് കൂടി അനുഭവിക്കണം. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ നിന്നും അർഹമായ തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു. 2016 ലാണ്കേസിനാസ്പദമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial