ഫെയര്‍വെല്‍ കളറാക്കാന്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

മലപ്പുറം: സ്‌കൂളിലെ ഫെയര്‍വെല്‍ പരിപാടി ഗംഭീരമാക്കാന്‍ വാഹനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ അപകടകരമായരീതിയില്‍ വാഹനം ഓടിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കി. തിരുനാവായ നാവാമുകുന്ദ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. യാത്രയയപ്പ് പരിപാടിക്കിടെ അനുവാദമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങള്‍ കയറ്റിയത്. ബൈക്കും കാറുമൊക്കെയായി കുട്ടികള്‍ അതിരുവിട്ട് ആഘോഷിച്ചതോടെയാണ് വിവരമറിഞ്ഞ് എംവിഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. പിന്നാലെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളാണ് എംവിഡി പിടികൂടിയത്. ഇവരില്‍നിന്ന്…

Read More

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: ബാബാ രാംദേവിനും കേന്ദ്രസർക്കാറിനുമെതിരെ സുപ്രീം കോടതി

പതഞ്ജലി വ്യാജ പരസ്യ കേസിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കോടതിയുടെ ഉത്തരവുണ്ടായിട്ടും ഇത്തരത്തിൽ പരസ്യം നൽകാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ല പതഞ്ജലിയുടെ അഭിഭാഷകനോട് ചോദിച്ചു. പതഞ്ജലി കമ്പനിക്കും എംഡി ആചാര്യ ബാല്‍ കൃഷ്ണനും കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ മെഡിക്കൽ ഉൽപന്നങ്ങൾ പരസ്യം ചെയ്യരുതെന്നും നോട്ടീസിലുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ഹരജിയിലാണ് സുപ്രീം കോടതി വിധി….

Read More

നവവരൻ ഹൃദയാഘാതം മൂലം മരിച്ചു;
ഇതറിഞ്ഞ വധു കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ മൃഗശാല സന്ദർശിക്കാനെത്തിയ യുവദമ്പതിമാർക്ക് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവൻ നഷ്ടമായി. ഗാസിയാബാദ് സ്വദേശികളായ അഭിഷേക് അലുവാലിയും ഭാര്യ അഞ്ജലിയുമാണ് മരിച്ചത്. 25-കാരനായ അഭിഷേക് മൃഗശാല സന്ദർശിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മൃതദേഹം രാത്രിതാമസസ്ഥലത്ത് എത്തിച്ചതിന് പിന്നാലെ അപാർട്മെന്റിന്റെ ഏഴാം നിലയിലെ ബാൽക്കണിയിൽനിന്ന് ചാടിയാണ് ഭാര്യ അഞ്ജലി മരിച്ചത്. നവംബർ 30-നായിരുന്നു ഇവരുടെ വിവാഹം. തിങ്കളാഴ്ചയാണ് ഇരുവരും ഡൽഹി മൃഗശാല സന്ദർശിക്കാനെത്തിയത്. അവിടെവെച്ച് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടനെതന്നെ സുഹൃത്തുക്കളെ വിവരമറിയിച്ചു. അഭിഷേകിനെ ആദ്യം ഗുരു…

Read More

പൗരത്വ ഭേദഗതി നിയമം മാര്‍ച്ച് ആദ്യവാരം മുതല്‍ നടപ്പാക്കും; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് ആദ്യവാരം ചട്ടം രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാര്‍ക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക. പൗരത്വ പട്ടിക രജിസ്ട്രേഷനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസാക്കിയത്. 2020 ജനുവരി…

Read More

പോലീസ് ചമഞ്ഞ് പ്രവാസിയുടെ വിസയും, ടിക്കറ്റും തട്ടിയെടുത്ത യുവാവ് പിടിയിൽ.

എരുമപ്പെട്ടി: പോലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തു. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി ഒരുവിൻ പുറത്ത് നൗഫൽ (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 27 നാണ് സംഭവം നടന്നത്. നെടുമ്പാശേരി എയർപോർട്ടിലേക്ക് പോവുകയായിരുന്ന ചാലിശ്ശേരി മുക്കിലപീടിക സ്വദേശി ഖാദർ സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ നൗഫൽ പാഴിയോട്ട് മുറിയിൽ വെച്ച് തടഞ്ഞ് നിർത്തുകയും ഖാദർ കേസിൽ പ്രതിയാണെന്നും പോലീസ് സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞ്…

Read More

ദില്ലി ചലോ മാർച്ച്: ഒരു കർഷകൻ കൂടി മരിച്ചു, കണ്ണീർ വാതക പ്രയോഗത്തിൽ രോഗബാധിതനായെന്ന് ആരോപണം

ന്യൂഡൽഹി: ദില്ലി ചലോ മാർച്ചിനെത്തിയ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന പാട്യാല സ്വദേശി നിഹാൽ സിങ് (62) ആണ് മരിച്ചത്. ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു നിഹാലിന്റെ മരണം. ഖനൗരിയിൽ ഹരിയാന പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിലാണ് നിഹാൽ സിങ്ങ് ശ്വാസകോശ രോഗബാധിതനായതെന്നാണ് കർഷക നേതാക്കൾ ആരോപിക്കുന്നത്.പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നടത്തുന്ന ‘ദില്ലി ചലോ’ മാർച്ച് 15 ദിവസം പിന്നിട്ടപ്പോൾ ആറ് കർഷകർക്കാണ് ജീവൻ നഷ്ടമായത്. മരിച്ച എല്ലാ കർഷകരുടെയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം…

Read More

കോൺഗ്രസ് എംഎൽഎമാരുടെ ക്രോസ് വോട്ടിങ്, ഇരു സ്ഥാനാർത്ഥികൾക്കും 34 വോട്ട്; ഹിമാചൽ പ്രദേശിൽ നറുക്കെടുപ്പിൽ ബിജെപിയ്ക്ക് വിജയം

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. ഇരു സ്ഥാനാർത്ഥികൾക്കും ഒരേ വോട്ട് ലഭിച്ചതാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്. നറുക്കെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിച്ചു. കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ടിങ് നടത്തിയെന്നാണ് ആരോപണം. ബിജെപിയുടെ ഹർഷ് മഹാജനും കോൺഗ്രസിൻ്റെ അഭിഷേക് സിംഗ്വിക്കും 34 വോട്ടുകൾ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പിൽ ഹർഷ് മഹാജൻ വിജയിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. 6 കോൺഗ്രസ് അംഗങ്ങളും 3 സ്വതന്ത്രരും ബിജെപിക്ക് വോട്ടു ചെയ്തെന്നാണ് സൂചന….

Read More

പിന്തുടര്‍ന്ന് ശല്യം, വീട്ടിലെത്തി പീഡനം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് അൻപത് വർഷം കഠിന തടവ്

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് അൻപത് വർഷം കഠിനതടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. വലക്കാവ് മണ്ണൂര്‍ ഇമ്മട്ടി വീട്ടില്‍ എബിനെയാണ് (24) ശിക്ഷിച്ചത്. തൃശൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി ജയപ്രഭു ആണ് ശിക്ഷിച്ചത്. പിഴ തുക അടയ്ക്കാത്തപക്ഷം മൂന്ന് വര്‍ഷവും രണ്ടു മാസവും കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിച്ചു. 2020 ജനുവരി മുതല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും 2021 ഏപ്രില്‍ മുതല്‍ അടുത്തവര്‍ഷം സെപ്തംബര്‍…

Read More

കാറിൽ കടത്തിയ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

കട്ടപ്പന: കാറിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.ചേറ്റുകുഴി ശങ്കരൻകാനം കുട്ടൻതറപ്പേൽ സജോ (29) അണക്കര ചക്കുപ്പള്ളം കരിമാളൂർ അരുൺ (27) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും വണ്ടന്മേട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.തമിഴ്നാട്ടിലെ കമ്പത്തു നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ഇന്ന് 7 മണിയോടെ ചേറ്റുകുഴി ശങ്കരൻകാനം…

Read More

ഹിമാചലില്‍ നാടകീയ രംഗങ്ങള്‍; ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന് മുഖ്യമന്ത്രി; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചെന്ന് ബിജെപി അവകാശവാദം

സിംല: ഹിമാചല്‍ പ്രദേശില്‍ രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍. ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു ആരോപിച്ചു. ഹരിയാനയിലേക്കാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. സംസ്ഥാന പൊലീസിന്റേയും സിആര്‍പിഎഫിന്റേയും അകമ്പടിയോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രന്മാരും ബിജെപിക്ക് വേണ്ടി ക്രോസ് വോട്ടിങ് നടത്തി എന്ന സൂചനകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ആരോപണം. നേരത്തെ ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial