കിണർ വെള്ളത്തിന് അസാധാരണ പച്ചനിറം;ആശങ്കയിൽ വിജയപുരം പഞ്ചായത്ത് ആനത്താനം നിവാസികൾ
കോട്ടയം:വിജയപുരം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ ആനത്താനം താഴ്‌വര പ്രദേശത്തെ ആറ് കിണറുകളിലാണ് നിലവിൽ അസാധാരണമാകും വിധം കടും പച്ച നിറത്തിൽ വെള്ളം കാണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നിറവ്യത്യാസം ഉണ്ടായിരിക്കുന്നതെന്ന് വീട്ടുകാർ പറയുന്നു. രാവിലെ മോട്ടോർ ഉപയോഗിച്ച് ടാങ്കുകളിൽ അടിച്ചിട്ട് വെള്ളത്തിന് നിറഭേദം ഉണ്ടായിട്ടില്ല. ഉച്ചയ്ക്കു ശേഷം കിണറ്റിലെ വെള്ളം ശേഖരിച്ചവർ നിറഭേദം തിരിച്ചറിഞ്ഞ് പ്രദേശവാസികളുമായി വിവരം പങ്കുവച്ചപ്പോഴാണ് മറ്റു കിണറുകളിലും വെള്ളത്തിൻ്റെ നിറഭേദം തിരിച്ചറിഞ്ഞത്. പ്രദേശത്തെ കൂടുതൽ കിണറുകളിൽ വെള്ളത്തിന് നിറവ്യത്യാസം ഉണ്ടായിട്ടുണ്ടോ എന്നുള്ളതും പരിശോധിച്ച്…

