Headlines

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ന്; ലക്ഷ്യം 5 വയസിന് താഴെയുള്ള 23.28 ലക്ഷം കുട്ടികള്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് 3 ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ഇതിനായി 46,942 വോളണ്ടിയര്‍മാര്‍ക്കും 1564 സൂപ്പര്‍വൈസര്‍മാര്‍ക്കും…

Read More

തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 10 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

തൃശ്ശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് 10 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. ചൂണ്ടല്‍ ചൂണ്ടപ്പുരയ്ക്കല്‍ വീട്ടില്‍ മനോജി(49)നെയാണ് ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ പോക്‌സോ പ്രത്യേക കോടതി ജഡ്ജി എസ്. ലിഷയാണ് ശിക്ഷിച്ചത്. ട്രാക്ടര്‍ ഡ്രൈവറായ പ്രതി ഭാര്യയുമായി പിരിഞ്ഞു കഴിയുന്നതിനിടെ 17 വയസുള്ള പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയില്‍നിന്ന് അമ്മ വിവരം അറിഞ്ഞതോടെ കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.ഐ.യായിരുന്ന വി. ഹേമലത, ടി.സി….

Read More

ഐസിയുവില്‍ 24 കാരിയെ നഴ്‌സിങ് അസിസ്റ്റന്റ് പീഡിപ്പിച്ചു; ബോധം കെടുത്താന്‍ ഇഞ്ചക്ഷന്‍ ചെയ്തെന്ന് മൊഴി

ജയ്പൂര്‍: രാജസ്ഥാനില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയെ നഴ്സിങ് അസിസ്റ്റന്‍റ് ബലാത്സംഗം ചെയ്തു. അല്‍വാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഐസിയുവില്‍ പ്രവേശിപ്പിച്ച 24 കാരിയെ നഴ്‌സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്യുകയായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് നഴ്‌സിങ് അസിസ്ന്റായ ചിരാഗ് യാദവ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടുന്നതിനായി അലാറം മുഴക്കാന്‍ ശ്രമിച്ചപ്പോള്‍ അബോധാവസ്ഥയിലാക്കുന്നതിനുള്ള കുത്തിവെപ്പ്നല്‍കിയെന്നും പെണ്‍കുട്ടി മൊഴി…

Read More

ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. സേലം ജില്ലയിലെ ഓമല്ലൂരിന് സമീപമാണ് സംഭവം. ഓട്ടോയിലെത്തിയ രണ്ടംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 13നായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ദളിത് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കെട്ടിയിട്ട് മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പ്രതികളിലൊരാൾക്ക് പെൺകുട്ടിയുമായി അടുപ്പുമുണ്ടെന്നും വിവാഹ വാഗ്ദാനം നൽകിയിരുന്നതായും ദീവട്ടിപ്പട്ടി പൊലീസ്….

Read More

പരീക്ഷയ്‌ക്ക് പോകുന്നതിനിടെ അപകടം; യുപിയിൽ 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ വാൻ മരത്തിലിടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്ക്. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഷാജഹാൻപൂരിലെ ജരാവാവ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സംസ്ഥാന ബോർഡ് പരീക്ഷ എഴുതാൻ ജയ്തിപൂരിലെ സ്കൂളിലേക്ക് കാറിൽ പോവുകയായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് അഡീഷണൽ എസ്പി (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു. അനുരപ് ഖുശ്‌വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15) എന്നിവർ സംഭവസ്ഥലത്തും മോഹിനി…

Read More

ബ്രൗൺഷുഗറുമായി മൂന്ന് പേർ കൊണ്ടോട്ടിയിൽ പിടിയിൽ

മലപ്പുറം : ബ്രൗൺ ഷുഗറുമായി മൂന്ന് പേർ കൊണ്ടോട്ടിയിൽ പിടിയിൽ.11 ഗ്രാം ബ്രൗൺഷുഗറാണ് പിടിച്ചെടുത്തത്വീട്ടിൽ വച്ച് ചെറിയ പാക്കുകളാക്കുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്മലപ്പുറം കൊണ്ടോട്ടി കുറുപ്പത്ത് മണ്ണാരിലെ അജ്മൽ നെയ്യൻ 28 ,കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തല പറമ്പൻ ഉമറുൽ ഫാറൂഖ് 30, കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡ് യഥുൻ തലാപ്പിൽ 28 എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത് അജ്മൽ നെയ്യൻ്റെ വീട്ടിൽ വച്ച് ചെറിയ കവറുകളിലാക്കുന്നതിനിടെയാണ് മൂവരും പിടിയിലാവുന്നത് രണ്ട് ദിവസം മുമ്പ് മുബൈയിൽ നിന്നും എത്തിച്ചതാണ്…

Read More

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു;എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന്റെ അംഗീകാരത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം കേന്ദ്രകമ്മറ്റി അംഗങ്ങളായ കെകെ ശൈലജ, എ വിജയരാഘവന്‍, എളമരം കരീം, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്. കാസര്‍കോട് എംവി ബാലകൃഷ്ണന്‍, കണ്ണൂര്‍ എംവി ജയരാജന്‍, വടകര കെകെ ശൈലജ, കോഴിക്കോട് എളമരം കരീം, മലപ്പുറം വി വസീഫ്, പൊന്നാനി കെഎസ് ഹംസ, പാലക്കാട് എ…

Read More

കേരളത്തിലെ കർഷക സംഘടനകളുടെ കൂട്ടായ്മ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; സിപിഐ സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്താനും തീരുമാനം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലും വയനാട്ടിലും കർഷക സംഘടനകൾ സ്ഥാനാർത്ഥികളെ നിർത്തും. സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മ അതിജീവന പോരാട്ട വേദിയാണ് വയനാട്ടിലും ഇടുക്കിയിലും മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനും എതിരായാണ് തങ്ങളുടെ നീക്കമെന്നാണ് സംഘടനാ നേതാക്കൾ പറയുന്നതെങ്കിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയാകും പ്രചരണം നടത്തുക. സിപിഐ സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്താനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ വന്യമൃഗ ആക്രമണങ്ങളിലും പട്ടയ-ഭൂപ്രശ്നങ്ങളിലും സമര രംഗത്തുള്ള അറുപതിലധികം സംഘടനകളുണ്ട്. ഇവർ ഒറ്റക്കെട്ടായി തരെഞ്ഞെടുപ്പിൽ രംഗത്തിറങ്ങാനാണ് ആലോചന. കർഷകർക്ക്…

Read More

സുരേഷ് കുമാറിന്‍റെ കുടുംബത്തിന് 10 ലക്ഷം കൈമാറി, മക്കളുടെ പഠന ചെലവും ഏറ്റെടുക്കും

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താല്‍ പിൻവലിച്ചു. കെ ഡി എച്ച് വില്ലേജ് പരിധിയിലായിരുന്നു ഹര്‍ത്താൽ ആചരിച്ചിരുന്നത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറിയിട്ടുണ്ട്. 10 ലക്ഷം രൂപയാണ് കൈമാറിയത്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താൽ പിൻവലിച്ചത്. സുരേഷ് കുമാറിന്‍റെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്നതിന് വനം വകുപ്പ് ശുപാർശ ചെയ്യും. മക്കളുടെ പഠന ചിലവും പരിക്കേറ്റവരുടെ ചികിത്സാ ചിലവും വനം വകുപ്പ്…

Read More

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു.

അഴിക്കോട് അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് സംഭവം.ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ.വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കവെയാണ് പാമ്പ് കടിയേറ്റത്.ഉടൻതന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial