
പോക്സോ കേസ് പ്രതി; കാക്കനാട് ജയിലിൽ 19കാരൻ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ, ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി കമ്പമേട് സ്വദേശിയായ നവീൻ (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നവീൻ ശിക്ഷ അനുഭവിക്കുന്നത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.