ശിരോമണി അകാലിദളുമായി സഖ്യമില്ല;പഞ്ചാബിൽ ബിജെപി ഒറ്റക്ക് മത്സരിക്കും

ചണ്ഡീഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. ശിരോമണി അകാലിദളുമായി (എസ്എഡി) സഖ്യത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖര്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും സംസ്ഥാനത്തെ ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ജഖാര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ 13 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ജൂണ്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ്. ദേശീയതലതത്തില്‍ എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്നു ശിരോമണി അകാലിദള്‍. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ചുവെങ്കിലും വിചാരിച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിവാദകര്‍ഷക നിയമങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ 2020…

Read More

അടിമാലിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ബന്ധുക്കൾക്ക് അയച്ചു നൽകിയ പ്രതി പിടിയിൽ

അടിമാലി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്. ഇയാൾ പീഡന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ചതായാണ് പരാതി. ബിബിൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

Read More

ഉച്ചത്തില്‍ സംസാരിച്ചാല്‍ അതെങ്ങനെ അടിപിടിയാകും?; കയ്യാങ്കളി ഉണ്ടായിട്ടില്ലെന്ന് മന്ത്രി വാസവന്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. രാത്രി പത്തര വരെ അവിടെയുണ്ടായിരുന്നു. അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വാസവന്‍ പറഞ്ഞു. കമ്മിറ്റിയില്‍ ഒരു വിഷയത്തില്‍ ഉച്ചത്തില്‍ സംസാരിച്ചാല്‍ അതെങ്ങനെയാണ് അടിപിടിയും കയ്യാങ്കളിയുമാകുന്നത്?. ഇതൊരു അഭിപ്രായമുള്ള കമ്മിറ്റിയല്ലേ. അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചാല്‍ അതെങ്ങനെ ബഹളവും അടിപിടിയുമൊക്കെയാകുന്നത്. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ അവിടെയുണ്ടായിരുന്ന ആരെങ്കിലും പറയട്ടെ. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത് എന്നും മന്ത്രി…

Read More

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് വശത്താക്കി; വീട്ടിൽ എത്തി പെൺകുട്ടികളെ പീഡിപ്പിച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

നെടുങ്കണ്ടം: രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ബി.എസ്.അരുൺ, മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് യുവാക്കൾ പെൺകുട്ടികളുടെ വീട്ടിൽ എത്തി പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട യുവാക്കൾ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. രക്ഷിതാക്കൾ വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കി ഇരുവരും കഴിഞ്ഞ ദിവസം പെൺകുട്ടികളുടെ വീട്ടിൽ എത്തി….

Read More

നഴ്സിങ് വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു; ജയലക്ഷ്മി അപകടത്തിൽപെട്ടത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ

ആറാട്ടുപുഴ: വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്മെർ കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്കാരം പിന്നീട്

Read More

മലപ്പുറത്ത് രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

മലപ്പുറം കാളികാവിൽ രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മർദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മർദിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്റിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടർന്ന് ആശുപത്രി അധിക‍ൃതരാണ് വിവരം…

Read More

പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണ് 53കാരന്‍ മരിച്ചു

മലപ്പുറം: പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ 53 കാരന് ദാരുണാന്ത്യം. എടക്കര തെക്കേകാരായില്‍ സതീഷ് കുമാര്‍ (53) ആണ് കിണറ്റില്‍ വീണ് മരിച്ചത്. ആഴമുള്ള കിണറ്റിലാണ് പൂച്ച വീണത്. പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സതീഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്.

Read More

ഹയർ സെക്കൻഡറി – വൊക്കേഷണൽ പരീക്ഷകൾ ഇന്നവസാനിക്കും; മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി – വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷകൾ ഇന്ന് അവസാനിക്കും. ഇന്നലെ എസ്എസ്എൽസി പരീക്ഷകൾ പൂർത്തിയായിരുന്നു. 4,41,213 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 29,337 കുട്ടികൾ വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകളും എഴുതി. മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും.77 ക്യാമ്പുകളിലായി 25000ത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളും ഏപ്രിൽ 3ന് തന്നെ ആരംഭിക്കും. 8 ക്യാമ്പുകളിലാായി 2200 അധ്യാപകർ ആണ് ഈ മൂല്യനിർണയത്തിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് നടപടി…

Read More

വയനാട്ടിൽ പഞ്ചായത്ത് മാലിന്യത്തിന് തീ പിടിച്ചു; സമീപത്തെ ഷെഡിൽ ഉറങ്ങിക്കിടന്നയാൾ വെന്തുമരിച്ചു

സുല്‍ത്താന്‍ ബത്തേരി: മാലിന്യശേഖരണത്തിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വയനാട്ടിലെ പഞ്ചായത്ത് മാലിന്യത്തിനാണ് തീ പിടിച്ചത്. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ചുള്ളിയോട് കാലിചന്തയില്‍ ഹരിത കര്‍മ്മ സേന സൂക്ഷിച്ചിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപത്തെ ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഭാസ്‌കരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമന സേനയെത്തി തീ അണക്കുന്നതിനിടെയാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭാസ്‌കരന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Read More

കെജരിവാളിന്റെ അറസ്റ്റ്: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയാൻ എഎപി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും. പാര്‍ട്ടി പ്രവര്‍ത്തകരോട് രാവിലെ പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനില്‍ എത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് വിവരം. മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അതിനിടെ കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ മാര്‍ച്ചും രാവിലെ നടക്കും. ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് 11.30…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial