
സത്യഭാമ സാംസ്കാരിക കേരളത്തിന് കളങ്കം; കഴിവുള്ള കുട്ടികളെ തള്ളിക്കളയുന്നതായും അഴിമതി നടക്കുന്നതായും സത്യഭാമ പറഞ്ഞതിനേക്കുറിച്ചും സമഗ്ര അന്വേഷണം വേണം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി
തിരുവനന്തപുരം: ഡോ. ആർഎൽവി രാമകൃഷ്ണനെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ച നർത്തകി സത്യഭാമ സംസ്കാരിക കേരളത്തിന് തീരാകളങ്കമാണെന്നും സത്യഭാമയ്ക്കെതിരെ കേസെടുക്കണമെന്നും, ആർഎൽവി രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സാംസ്കാരിക കേരളത്തിന് ഇവരെപ്പോലെയുള്ളവർ കളങ്കമാണെന്നും കലാമണ്ഡലം എന്ന പവിത്രമായ പേര് ഇവരുടെ പേരിനോട് ചേർത്ത് ഉപയോഗിക്കുന്നത് തടയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ, സത്യഭാമ വിളിച്ചു പറഞ്ഞ അഴിമതിയേക്കുറിച്ച് കൂടി അന്വേഷിക്കേണ്ടതുണ്ട്. മത്സരങ്ങൾക്ക് മുമ്പ് ഒരു ലിസ്റ്റ് തരും. അതനുസരിച്ചു വേണം…