തിരുവനന്തപുരത്ത് ഏപ്രില്‍ 10ന് പ്രാദേശിക അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമപഞ്ചായത്ത്, ചിറയിന്‍കീഴ്, വര്‍ക്കല (പഴയ ചിറയിന്‍കീഴ് താലൂക്ക്) താലൂക്കുകള്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 10ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായാണ് വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 10ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായാണ് ചിറയിന്‍കീഴ്, വര്‍ക്കല…

Read More

വോട്ട് ചോദിച്ചുള്ള ഫ്‌ളക്‌സില്‍ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്നും മുരളീധരന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെയും സ്ഥാനാര്‍ഥിയുടെയും ചിത്രത്തോടൊപ്പം ആണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന്…

Read More

മലപ്പുറത്തെ രണ്ടര വയസ്സുകാരിയുടെ ദുരൂഹ മരണം: കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിലാണ് ഫായിസിനെ കസ്റ്റഡിയിലെടുത്തതെന്ന് കാളികാവ് പൊലീസ് സൂചിപ്പിച്ചു. ഫായിസിന്റെ മകള്‍ നസ്റീന്‍ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ഫായിസിനെതിരെ, കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തു വന്നിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് അമ്മൂമ്മ റംലത്ത് ആരോപിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് പറഞ്ഞാണ് പിതാവ്…

Read More

മലപ്പുറത്തെ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍, പരാതി

മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരുഹത. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ചു കൊന്നതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഫായിസിനെതിരെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഫായിസിന്റെ മകള്‍ നസ്‌റീന്‍ ഇന്നലെയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് പറഞ്ഞാണ് പിതാവ് ഫായിസ് കുട്ടിയെ വണ്ടൂരിലെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ കുട്ടിയെ പിതാവ് ഫായിസ് പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയെ അലമാരയിലേക്ക് ഉന്തിയിട്ടും കട്ടിലിലേക്ക് എറിഞ്ഞുമൊക്കെയാണ് കൊലപ്പെടുത്തിയതെന്നാണ് കുട്ടിയുടെ അമ്മൂമ്മ റംലത്ത്…

Read More

രാജ്യത്ത് നരേന്ദ്ര മോദിയുടെ ഏകാധിപത്യം: മാർച്ച് 31 ന് മഹാറാലി പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

ന്യൂഡൽഹി : രാജ്യത്ത് നരേന്ദ്ര മോദിയുടെ ഏകാധിപത്യമെന്ന് ഇന്ത്യാ സഖ്യം. മാർച്ച് 31 ന് ദില്ലി രാം ലീല മൈതാനിയിൽ മഹാറാലി നടത്തുമെന്നും ഇന്ത്യാ സഖ്യം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ ശ്രമം നടക്കുകയാണ്. ജാർഖണ്ഡിലും ബിഹാറിലും അന്വേഷണ ഏജൻസികളെ ആയുധമാക്കുന്നു. വിഷയം കെജ്‍രിവാളിന്റെ മാത്രമല്ല, പ്രതിപക്ഷത്തെയാകെ തകർക്കുന്നുവെന്നും പറഞ്ഞുപഞ്ചാബ് മുഖ്യമന്ത്രിയെയും ഇഡി ലക്ഷ്യമിടുന്നു.ഇലക്ടറൽ ബോണ്ട് വഴി നേടിയ 8000 കോടിയുടെ അഴിമതി പുറത്തു വരാതിരിക്കാനാണ് ബിജെപി നീക്കമെന്നും വ്യക്തമാക്കി….

Read More

വയനാട്ടിൽ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു

വയനാട്ടിൽ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടെ ചെറിയ പന്ത് തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു. സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. പന്ത് തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും പന്ത് എടുക്കാനായിരുന്നില്ല.തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, രാത്രിയോടെ…

Read More

കൊല്ലത്ത് കൊറ്റംകുളങ്ങര ക്ഷേത്രാങ്കണത്തിൽ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസുകാരി മരിച്ചു.

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയായിരുന്നു അപകടം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടിയുടെ ദാരുണാന്ത്യം.

Read More

മലപ്പുറത്ത് രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

മലപ്പുറം കാളികാവിൽ രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മർദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മർദിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്റിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടർന്ന് ആശുപത്രി അധിക‍ൃതരാണ് വിവരം…

Read More

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ സമയപരിധി ഇന്നവസാനിക്കും

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ഇതുവരെ ചേർക്കാത്തവർക്ക് ഇത്തവണത്തെ അവസാന അവസരം. ഇപ്രാവശ്യം ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. ഇതനുസരിച്ചാണ് ഇത്തവണത്തെ അവസരം ഇന്ന് അവസാനിക്കുന്നത്. വോട്ടർപ്പട്ടികയിൽ പേര് ചേർക്കേണ്ടത് ഇങ്ങനെ… 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ്…

Read More

ഇലക്ടറൽ ബോണ്ട്: കേരളത്തിലെ കമ്പനികൾ സംഭാവന ചെയ്തത് 38.10 കോടി

ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനികളുടെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത് ആറ് കമ്പനികൾ വാങ്ങിയത് 38.10 കോടിയുടെ ഇലക്ടറൽ ബോണ്ട്. കിറ്റക്സ് ഗ്രൂപ് ഓഫ് കമ്പനീസ് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതിൽ പ്രധാനി കിറ്റക്സ് കമ്പനി ഉടമയും 20-20 പാർട്ടി നേതാവുമായ സാബു ജേക്കബാണ്. ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) 25 കോടിയാണ് സാബു ജേക്കബിൻ്റെ ഉടമസ്ഥതയിലുള്ള കിറ്റക്സ് കമ്പനി സംഭാവന ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയതിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial