കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് എന്ന് സിപിഎം

കണ്ണൂർ: കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും വെട്ടേറ്റത്. പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷും നേതാക്കളും ആശുപത്രിയിൽ എത്തി. പ്രദേശത്തു തർക്കങ്ങൾ നിലനിന്നിരുന്നു എന്നാണ് വിവരം. മട്ടന്നൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി

Read More

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അഞ്ചാം ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അഞ്ചാം ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി. വയനാട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടിഎൻ സരസുവാണ് സ്ഥാനാർത്ഥി. എറണാകുളത്ത് നിന്ന് ഡോ. കെഎസ് രാധാകൃഷ്ണനും കൊല്ലത്ത് നിന്ന് ജി. കൃഷ്ണകുമാറും മത്സരിക്കും. ഇതോടെ, കേരളത്തിലെ എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. ഇത്തവണ…

Read More

ഇൻസ്റ്റഗ്രാം പരിചയം, രാത്രി വീട്ടിലെത്തി 14 കാരിയെ തട്ടിക്കൊണ്ടുപോയി; 21 കാരൻ പിടിയിൽ, നേരത്തെയും കേസ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിപരിചപ്പെട്ട ശേഷം തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ.വെള്ളറട, അമ്പൂരിയിൽ ആണ് സംഭവം. കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കള്ളിക്കാട്, മൈലക്കര സ്വദേശി ശ്രീരാജ് 21 നെയാണ് വെള്ളറട പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടിൽ ഉറങ്ങിക്കിടന്ന 14 വയസ്സുള്ള പെൺകുട്ടിയെ കാണാതായത്. തുർടന്ന് രക്ഷിതാക്കളും, ബന്ധുക്കളും ബന്ധുവീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലതുടർന്ന് മാതാപിതാക്കൾ വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി….

Read More

കിളിമാനൂരിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

തിരുവനന്തപുരം കിളിമാനൂരിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വെള്ളല്ലൂർ മാത്തയിൽ സ്വദേശി ജോൺസൻ (54) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ട്യൂഷൻ സെൻ്ററിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കിളിമാനൂർ പൊലീസ് കേസെടുത്തത്

Read More

പി.സി.ജോർജ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം; കേസെടുത്ത് സംസ്ഥാന വനിതാ കമ്മിഷൻ

കോഴിക്കോട്: കഴിഞ്ഞ ദിവസം ബിജെപി നേതാവ് പി.സി ജോർജ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കേസേടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് പി.സി ജോർജ്ജ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചത്. മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല എന്ന തരത്തിൽ ഒരു പ്രദേശത്തെ അപമാനിക്കുന്ന…

Read More

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജലവിതരണവുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് അദ്ദേഹം പുറത്തിറക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് 10 മണിക്ക് മന്ത്രി അതിഷി മര്‍ലേന വാര്‍ത്താ സമ്മേളനം നടത്തി അറിയിക്കും. ജയിലില്‍ കഴിയവേ മുഖ്യമന്ത്രിയായി തുടരാനാകുമോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് അരവിന്ദ് കെജ്രിവാള്‍ ഉത്തരവ് പുറത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്. കെജ്രിവാളിനെ ഇന്നലെ ഭാര്യ സുനിത കെജ്രിവാള്‍ സന്ദര്‍ശിച്ചിരുന്നു. എഎപി കണ്‍വീനര്‍ പദവിയിലേക്കോ മുഖ്യമന്ത്രി പദവിയിലേക്കോ സുനിത കെജ്രിവാളിനെ കൊണ്ടുവരാന്‍…

Read More

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്; തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുകുട്ടികൾ വെന്തുമരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ തീപിടിത്തത്തിൽ ഒരു കുടുബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു. 10 വയസു മുതൽ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്. മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ച വീട്ടിൽ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ആദ്യം ബെഡ് ഷീറ്റിനാണ് തീപിടിച്ചതെന്ന് അച്ഛൻ ജോണി പറയുന്നു. സരിക (10), നിഹാരിക (8), സൻസ്കാർ (6), കാലു (4) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ജോണി പരിക്കുകളോടെ…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; വോട്ടർ ഐഡി കാർഡ് മാത്രമല്ല, വോട്ട് ചെയ്യാൻ ഈ 12 രേഖകൾ കൂടി ഉപയോഗിക്കാം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ അവസാനഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികളും പാർട്ടികളും ആവേശത്തിലാണ്. ഇത്തവണ 7 ഘട്ടങ്ങളിലാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുന്നത്. വാശിയേറിയ പോരാട്ടത്തിൽ ജനവിധി കാത്തുനിൽക്കുകയാണ് ഓരോ മണ്ഡലങ്ങളും. സാധാരണയായി ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡി കാർഡാണ് ഏറ്റവും കൂടുതൽ പേർ വോട്ടിംഗിനായി ഉപയോഗിക്കാറുള്ളത്. എന്നാൽ, 12 തിരിച്ചറിയൽ രേഖകൾ കൂടി തിരഞ്ഞെടുപ്പിൽ ഐഡന്റിറ്റി കാർഡായി ഉപയോഗിക്കാവുന്നതാണ്.ദേശീയ ജനസംഖ്യ രജിസ്റ്റർ അടക്കമുള്ള 13 ഇനം തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ…

Read More

വൃക്ക മാറ്റിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിലെത്തി; നടക്കാനിറങ്ങവെ ടോറസ് ലോറിയിടിച്ച് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: ടോറസ് ലോറിയിടിച്ച് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്. ലേക് ഷോര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു അബ്ദുള്‍ സത്താര്‍. രാവിലെ നടക്കാനിറങ്ങവെ ആണ് ഇയാളെ ടോറസ് ലോറി ഇടിച്ചത്. നെട്ടൂരില്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്. സംഭവത്തില്‍ ആലപ്പുഴക്കാരനായ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ സത്താറിനെ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. സത്താര്‍…

Read More

വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം മൂലം സ്ഥാപിച്ച വൈദ്യുത ലൈനില്‍ നിന്നാണ് ഷോക്കേറ്റാണ് അന്ത്യം സംഭവിച്ചത്. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് മരിച്ചത്. 35 വയസായിരുന്നു. രാത്രി ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേയാണ് അപകടം.കാട്ടുപന്നി സ്ഥിരമായി കൃഷി നശിപ്പിക്കുന്നതിനാല്‍ മേഖലയില്‍ നാട്ടുകാര്‍ ഇടപെട്ടാണ് വൈദ്യുത വേലി സ്ഥാപിച്ചിരുന്നത്. രാത്രി 11 മണിയ്ക്കുശേഷം ആറ്റില്‍ നിന്ന് മീന്‍ പിടിച്ച് മടങ്ങുമ്പോഴാണ് ഉണ്ണിയ്ക്ക് ഷോക്കേറ്റത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial