Headlines

ഇഡിയുടെ കസ്റ്റഡിയിലിരുന്ന് കെജ്രിവാളിന്റെ ഡൽഹി ഭരണം; ആദ്യ ഉത്തരവ് പുറപ്പെടുവിച്ചു

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലിരുന്ന് അരവിന്ദ് കെജ്രിവാളിന്റെ ഡൽഹി ഭരണം. കസ്റ്റഡിയിരിക്കെ ഡൽഹി മുഖ്യമന്ത്രി എന്ന നിലയിലുള്ള ആദ്യ ഉത്തരവിറക്കി അരവിന്ദ് കേജ്‌രിവാൾ. അറസ്റ്റിനുശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാൻ സാധിക്കുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ‌കേജ്‌രിവാൾ ഉത്തരവിറക്കിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി ഇറക്കിയിരിക്കുന്നത്. നിലവിൽ എഎപിയെ മുന്നിൽ നിന്ന് നയിക്കുന്ന ഡൽഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കേജ്‌രിവാൾ ഇറക്കിയിരിക്കുന്നത്

Read More

പെട്രോൾ പമ്പിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: പെട്രോൾ പമ്പിലെത്തി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു. തീ…

Read More

മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങവെ അപകടം; കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസുകാരിക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

ഇടുക്കി: മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങവെ അപകടം. ചേറ്റുകുഴിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന സംഘം മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.

Read More

ഇനി അവധിക്കാലം; എസ്എസ്എൽസി പരീക്ഷ ഇന്നവസാനിക്കും; ഫലം മെയ് രണ്ടാം വാരം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മാർച്ച് നാലിന് ആരംഭിച്ച പരീക്ഷയിൽ മൂവായിരത്തോളം കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ വിഷയം. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. നാളെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്.

Read More

ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ കുഴഞ്ഞു വീണു; ചികിത്സയിലിരിക്കെ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു, സംഭവം കൂട്ടുകാരികളുടെ വീടുകളിൽ വിരുന്ന് എത്തിയപ്പോൾ

അരൂർ: കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തോപ്പുംപടി അറക്കൽ വീട്ടിൽ പ്രിയങ്ക കന്തസ്വാമി (17) ആണ് മരിച്ചത്. ചിന്മയ വിദ്യാലയയിലെ പ്ലസ് ടു വിദ്യാർഥിനിയാണ് പെൺകുട്ടി. അരൂരിലുള്ള കൂട്ടുകാരികളുടെ വീടുകളിൽ വിരുന്ന് എത്തിയതായിരുന്നു. ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപതിയിൽ എത്തിച്ചുവെങ്കിലും ശനിയാഴ്ച പുലർച്ചെ മരിച്ചു. വെള്ളിയാഴ്ച്ചയാണ് പ്രിയങ്ക അരൂരിൽ എത്തിയത്. നാഗർകോവിൽ സ്വദേശികളായ ഇവർ ഇരുപതു വർഷമായി എറണാകുളം പള്ളൂരുത്തിയിലാണ് താമസം. കന്തസ്വാമി, പ്രത്മ…

Read More

ഇന്ന് ഓശാന ഞായര്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കുരുത്തോല ആശിര്‍വാദവും കുരുത്തോല പ്രദക്ഷിണവും നടക്കും. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. യേശുക്രിസ്തുവിനെ ജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ പുതുക്കുന്ന വേളയാണിത്.

Read More

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം

ന്യൂഡൽഹി: ജെഎൻയു സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ബാലറ്റ് വോട്ടെടുപ്പ് ആയിരുന്നു. ഇടതു വിദ്യാർഥി സംഘടനകളായ ഐസ, എസ്എഫ്ഐ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നിവ സഖ്യത്തിലാണ് മത്സരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സെൻട്രൽ സീറ്റുകൾക്കു പുറമേ 42 കൗൺസിലർമാരെയും തിരഞ്ഞെടുക്കും. എബിവിപി, എൻഎസ‍്‍യുഐ, ആർജെഡിയുടെ വിദ്യാർഥി വിഭാഗമായ ഛാത്ര രാഷ്ട്രീയ ജനതാദൾ, ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ സംഘടനകളും മത്സര രംഗത്ത്…

Read More

പെട്രോൾ പമ്പിൽ യുവാവിന്റെ ആത്മഹത്യാശ്രമം; പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തി; ഒഴിവായത് വൻ അപകടം

ഇരിങ്ങാലക്കുട: പെട്രോൾ പമ്പിൽ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് ആത്മഹത്യക്കുശ്രമിച്ചത്. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍…

Read More

അംഗപരിമിതിയുള്ള കുട്ടിയെ പീഡിപ്പിച്ച 57കാരന് മൂന്ന് ജീവപര്യന്തവും 10 വർഷം കഠിനതടവും

തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത അംഗപരിമിതിയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 3.40 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൈപ്പറമ്പ് കോട്ടയില്‍ വീട്ടില്‍ പ്രേമനെ (57) ആണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. 2019ലെ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. 2022ല്‍ കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു കേസും പ്രതിക്കെതിരേയുണ്ട്. അംഗപരിമിതിയുള്ള കുട്ടിക്കെതിരേ അതിക്രമം കാണിച്ചതിന് ഈ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തിരുന്നത്. പിഴ സംഖ്യയില്‍ നിന്ന്…

Read More

പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ നടൻ മധുപാൽ പുറത്തിറക്കി

എൽ ഡി എഫിൻ്റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കണമെന്ന് നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു.തിരുവനന്തപുരത്തിൻ്റെ മുടങ്ങി പോയ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അത് അനിവാര്യമാണെന്നും മധുപാൽ കൂട്ടിച്ചേർത്തു.എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ്റെ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സമാഹാരം “അരിവാളും കതിരും ” പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മധുപാൽ . തെരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ നടക്കുന്ന ചടങ്ങിൽ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ, കൺവീനർ മാങ്കോട് രാധാകൃഷ്ണൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial