കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു

കൊല്ലം: കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. സംഭവത്തിൽ പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടവരെല്ലം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മദ്യലഹരിയിൽ ബൈക്കോടിച്ചെത്തിയ യുവാവിന്റെ ബൈക്ക് വഴിയരികിൽ കിടന്നുറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം. വഴിയരികിൽ നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ടവർ. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ്…

Read More

മോസ്കോയിൽ സംഗീതനിശയ്ക്കിടെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിൽ സംഗീതനിശയ്ക്കിടെ അഞ്ചംഗ അക്രമിസംഘം നടത്തിയ വെടിവയ്പിൽ 40 പേർ കൊല്ലപ്പെട്ടു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് സൈനിക വേഷം ധരിച്ചെത്തിയ അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിൽ നൂറിലേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്….

Read More

നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് അമിത വേഗത്തിലെത്തിയ കാര്‍ പാഞ്ഞു കയറി പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മക്കയിലാണ് സംഭവം. മഞ്ചേരി പുല്‍പ്പറ്റ എടത്തില്‍ പള്ളിയാളി പ്രദേശത്തെ സ്രാംബിക്കല്‍ മുഹമ്മദ് ബഷീര്‍ ആണ് മരിച്ചത്. ഇന്നലെ(വ്യാഴം) മക്ക സഹ്‌റത്തുല്‍ ഉംറ പള്ളി അങ്കണത്തിലാണ് ദാരുണമായ അപകടം. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. അമിത വേഗത്തിലെത്തിയ കാര്‍ തെന്നി മാറി മറ്റൊരു വാഹനത്തില്‍ കൂട്ടിയിടിച്ച ശേഷം നോമ്പുതുറക്കാനിരുന്നവരുടെ ഇടയിലേക്ക് മറിയുകയായിരുന്നു. ട്രാഫിക് വകുപ്പും സൗദി റെഡ് ക്രസന്റും അപകടസ്ഥലത്തെത്തി പരുക്കേറ്റവരെ അല്‍…

Read More

എട്ട് വയസുകാരിയിട് ലൈം ഗീകാതിക്രമം; പ്രതിക്ക് എട്ട് വർഷം തടവ്

തലശ്ശേരി: എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയതിന് പ്രതിക്ക് എട്ടുവർഷത്തെ തടവും 40,000 രൂപ പിഴയും. കുന്നിരിക്ക കൂടത്തിങ്കൽ ഹൗസിൽ കെ. ഷൈജുവിനെയാണ് ശിക്ഷിച്ചത്. തലശ്ശേരി അതിവേഗ കോടതി ജഡ്ജി ടിറ്റി ജോർജ് ആണ് ശിക്ഷ വിധിച്ചത്. 2021 ഡിസംബർ ഒമ്പതിന് വൈകീട്ട് മൂന്നരക്കാണ് കേസിനാസ്പദമായ സംഭവം. മക്രേരി സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് വെച്ച് മിഠായിയും പൈസയും നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് പെൺകുട്ടിയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ചക്കരക്കല്ല് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളിലാണ്…

Read More

അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; മദ്യനയ കേസിൽ ജാമ്യം ലഭിച്ചില്ല; ഉത്തരവിട്ട് കോടതി

ദില്ലി: മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ഇഡിക്ക് വേണ്ടി ഹാജരായ എഎസ്ജിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി ദില്ലി മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടത്. ആറ് ദിവസം അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. കെജ്രിവാളിനെ മാ‍ർച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസിൽ കെജ്രിവാളായിരുന്നു കിങ് പിൻ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി…

Read More

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അയർക്കുന്നം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം മഹാത്മാ കോളനി ഭാഗത്ത് ചിറയിൽപടിക്കൽ വീട്ടിൽ ഗോപാലൻ എന്ന് വിളിക്കുന്ന നിഷാദ് (31) എന്നയാളെയാണ് പോക്സോ നിയമപ്രകാരം അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ആയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് കെ.എൻ, എസ്.ഐ സജു ടി ലൂക്കോസ്, എ.എസ്.ഐ മാരായ പ്രദീപ്,ജ്യോതി,സി.പി.ഓ മാരായ…

Read More

കേന്ദ്രമന്ത്രി പദവി ഉപയോഗിച്ച് പൊതുപരിപാടി സംഘടിപ്പിക്കുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ പെരുമാറ്റചട്ട ലംഘന പരാതിയുമായി എൽഡിഎഫ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റചട്ടം ലംഘിക്കുന്നുവെന്ന് ആരോപണം. കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് വോട്ടുതേടുകയാണ് രാജീവ് ചന്ദ്രേഖര്‍ എന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എം വിജയകുമാര്‍ ഇക്കാര്യം പറഞ്ഞത്. സിപിഐ…

Read More

തൊട്ടിലി​ന്റെ കയർ കഴുത്തിൽ കുരുങ്ങി; 5 വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന തൊട്ടിലിൽ കയറിയപ്പോൾ കുരുങ്ങിയാണ് അപകടമുണ്ടായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം നടന്നത്.

Read More

രാഷ്ട്രപതിക്കെതിരെ കേരള സർക്കാർ; നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിൽ സുപ്രീം കോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളസംസ്ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നെന്ന് ആരോപിച്ച് രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎയായ ടിപി രാമകൃഷ്ണനുമാണ് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും കക്ഷി ചേർത്താണ് ഹർജി നൽകിയത്.

Read More

ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; രാധികാ ശരത്കുമാർ സ്ഥാനാർത്ഥി

ചെന്നൈ: ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. തമിഴ്നാട്ടിലെ 15 മണ്ഡലങ്ങളും പുതുച്ചേരി മണ്ഡലവും ഉൾപ്പെട്ട പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാധിക ശരത്കുമാർ വിരുദുനഗറിൽ നിന്ന് മത്സരിക്കും. എഐഎഡിഎംകെ വിട്ട് ബിജെപിയിൽ എത്തിയ പി കാർത്തിയായനി, ചിദംബരം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഒമ്പത് പേരുടെ ലിസ്റ്റാണ് തമിഴ്നാട്ടിൽ പുറത്തുവിട്ടത്. തെങ്കാശിയിൽ നിന്ന് ജോൺ പാണ്ഡ്യൻ, മധുരയിൽ നിന്ന് പ്രൊഫ. രമ ശ്രീനിവാസൻ, ശിവഗംഗയിൽ നിന്ന് ദേവനാഥൻ യാദവ്, തിരുപ്പൂരിൽ നിന്ന് എ പി മുരുഗാനന്ദം എന്നിവർ മത്സരിക്കും….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial