
യുപി മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം മതേതരത്വത്തിന്റെ ലംഘനം, ഭരണഘടനാവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി
ലഖ്നൗ: 2004 ലെ യുപി മദ്രസ എജ്യൂക്കേഷൻ ആക്‌ട് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. ഈ നിയമം മതേതരത്വത്തിൻ്റെ ലംഘമാണെന്നു വിലയിരുത്തിയ ഹൈക്കോടതി വിദ്യാർഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തണമെന്നു സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. അൻഷുമാൻ സിങ് റാത്തോഡ് എന്ന വ്യക്തി സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി നിർദേശം. ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് വിവേക് ചൗധരിയും ജസ്റ്റിസ് സുഭാഷ് വിദ്യാർഥിയും ആണ് ഹർജി പരിഗണിച്ചത്. യുപി മദ്രസ ബോർഡിന്റെ നടപടികളെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മദ്രസ മാനേജ്‌മെൻറിനേയും…