
‘ചങ്ങായീസ് തട്ടുകട’യിൽ യുവാക്കളുടെ അക്രമം; ഉടമയുടെ തല തല്ലിപ്പൊളിച്ചു, ജീവനക്കാർക്കും മർദ്ദനം
കോഴിക്കോട് : ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടല്‍ ഉടമക്കും രണ്ട് ജീവനക്കാര്‍ക്കും പരുക്ക്. എലത്തൂര്‍ വെങ്ങാലിയിലെ ‘ചങ്ങായീസ് തട്ടുകട’ എന്ന ഹോട്ടലിലാണ് കഴിഞ്ഞ ദിവസം രാത്രി 11.20 ഓടെ ആക്രമണമുണ്ടായത്. ഹോട്ടല്‍ ഉടമ എരഞ്ഞിക്കല്‍ സ്വദേശി കോലാടി തെക്കയില്‍ വീട്ടില്‍ ബൈജു(44), ജീവനക്കാരും അതിഥി തൊഴിലാളികളുമായ ആകാശ് (30), ചന്ദന്‍ (20) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. മൂന്ന് പേരെയും കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം നടത്തിയ സംഘം മൂന്നുപേരെയും…