
പന്ത്രണ്ടുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കി; എഴുപതുകാരൻ മൊയ്തുവിന് ജീവിതാവസാനം വരെയുള്ള കഠിനതടവ്
ചാവക്കാട്: പന്ത്രണ്ടുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ എഴുപതുകാരന് ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവും 64 വർഷം കഠിനതടവും ശിക്ഷ. ചാവക്കാട് തിരുവത്ര ഇ.എം.എസ്. നഗർ റമളാൻ വീട്ടിൽ മൊയ്തുവിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവിന് പുറമേ 5.25 ലക്ഷം രൂപ പിഴയൊടുക്കണമെന്നും ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിലിന്റെ വിധിപ്രസ്താവത്തിൽ പറയുന്നു. പിഴയടക്കാത്തപക്ഷം അഞ്ചു വർഷം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്കു നൽകാനും വിധിച്ചു. പെൺകുട്ടിയെ 2017 ഏപ്രിലിൽ ഒരു…