
വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു
രാജസ്ഥാൻ: സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചംഗ കുടുംബം വെന്തുമരിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം ആണ് മരിച്ചത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം ഉണ്ടായത്. ജയ്പൂരിലെ ജസ്ല ഗ്രാമത്തിലെ ചേരിയിലായിലാണ് സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബിഹാറിൽ നിന്നുള്ള കുടുംബം ജയ്പൂരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്ത വിവരം ലഭിച്ചയുടൻ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം…