യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മുണ്ടക്കയം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വലിയവീട്ടിൽ സനൂപ് വി.എസ് (37) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി കോരുത്തോട് അമ്പലക്കുന്ന് സ്വദേശിയായ യുവാവിനെ കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വെച്ച് കല്ല് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ സഹോദരനെയും ഇയാൾ ആക്രമിച്ചു. ഇവര്‍ തമ്മില്‍ പണിക്കൂലി സംബന്ധമായ മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാൾ യുവാവിനെ…

Read More

കോടികളുടെ കുടിശിക; സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി

കോട്ടയം: കുടിശ്ശിക വരുത്തിയ മറ്റ് വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. കോട്ടയം നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റസിലെ വൈദ്യുതി കണക്ഷനാണ് വിഛേദിച്ചത്. സ്ഥാപനം രണ്ട് കോടി രൂപ കുടിശിക വരുത്തിയ ആയതോടെയാണ് നടപടി. ഇത്രയധികം കുടിശ്ശിക അനുവദിക്കാനാവില്ല. ഇങ്ങനെ കെഎസ്ഇബിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ഇബി കടന്നുപോകുന്നത്. വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബിയുടെ ചെലവും ഏറുകയാണ്. ഈ സാഹചര്യത്തിലാണ്…

Read More

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ അപകടം: ആനയ്ക്കും ലോറിയ്ക്കും ഇടയില്‍ കുടുങ്ങി പാപ്പാന്‍ മരിച്ചു

പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒന്നാം പാപ്പാന്‍ മരിച്ചു. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനായിരുന്നു. പാലക്കാട് മേലാര്‍കോട് താഴക്കോട്ടുകാവ് വേലയ്ക്കായി ആനയെ കൊണ്ടുവന്നപ്പോഴാണ് അപകടമുണ്ടായത്. ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടേയും ലോറിയുടേയും ഇടയില്‍പ്പെടുകയായിരുന്നു. ആനയെ ലോറിയില്‍ നിന്ന് ഇറക്കാന്‍ വേണ്ടി ആനയുടെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു. അതിനിടെ അപ്രതീക്ഷിതമായി ആന മുന്നോട്ടു നീങ്ങിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ ആനയ്ക്കും ലോറിയില്‍ ഉറപ്പിച്ച ഇരുമ്പ്…

Read More

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

നീലഗിരി: ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപച്ച് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം നീലഗിരിയില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവിടെ നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തില്‍ സംഭവിക്കുന്നത്. ഏറ്റവും ഒടുവില്‍ ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചത്. ഗൂഡല്ലൂര്‍ ഓവേലിയ പെരിയ ചുണ്ടിയില്‍ പ്രസാദാണ് മരിച്ചത്. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തി കാട്ടിലേക്ക് മടക്കി അയക്കാന്‍…

Read More

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം; ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്. പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത്.വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടമുണ്ടായിരിക്കുന്നത്.

Read More

പോക്‌സോ കേസിൽ എണ്‍പതുകാരൻ അറസ്റ്റിൽ;പീഡനത്തിനിരയാക്കിയത് ആറും പത്തും വയസ്സുള്ള പെൺകുട്ടികളെ

പത്തനംതിട്ട: രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ എണ്‍പതുകാരൻ അറസ്റ്റിൽ. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോൻ എന്നു വിളിക്കുന്ന ഡാനിയേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറും പത്തും വയസ്സുള്ള പെൺകുട്ടികളെ ടാപ്പിങ് തൊഴിലാളിയായ ഡാനിയേൽ പീഡിപ്പിച്ചതിനാണ് പോക്സോ പ്രകാരം തണ്ണിത്തോട് പൊലീസ് കേസ് എടുത്തത്

Read More

ആൺസുഹൃത്തിനൊപ്പം വീട്ടിൽ കണ്ടു; 19കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന അമ്മ അറസ്റ്റിൽ

ഹൈദരാബാദ്: വീട്ടിൽ ആളില്ലാത്ത നേരത്ത് ആൺസുഹൃത്തിനെ വിളിച്ചുവരുത്തിയതിനെ തുടർന്ന് 19കാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. അമ്മയായ ജങ്കമ്മയാണ് അറസ്റ്റിലായത്.ജങ്കമ്മ ജോലി കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മകളെയും ആൺസുഹൃത്തിനെയും ഒരുമിച്ചു കണ്ടത്. അമ്മയെ കണ്ടയുടൻ പെൺകുട്ടി സുഹൃത്തിനെ പറഞ്ഞയച്ചു.തുടർന്നുണ്ടായ ചോദ്യം ചെയ്യലിനിടെയാണ് ഭാർഗവിയെ കഴുത്തിൽ സാരി മുറുക്കി ജങ്കമ്മ ശ്വാസംമുട്ടിച്ചു കൊന്നത്. ഭാർഗവിയുടെ ഇളയ സഹോദരനാണ് വിവരം പൊലീസിനോട് പറഞ്ഞത്. അമ്മ സഹോദരിയെ മർദിക്കുന്നത് കണ്ടുവെന്നാണ് കുട്ടി പറഞ്ഞത്. ഭാർഗവിക്ക് വിവാഹം ആലോചിക്കുന്ന തിരക്കിലായിരുന്നു കുടുംബം.

Read More

സ്വിറ്റ്സർലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി;നടൻ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ

ബത്തേരി: സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി, താന്നിതെരുവ് സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങിയ നടന്‍ കലാഭവന്‍ സോബി ജോര്‍ജിനെ കൊല്ലത്ത് നിന്നും പിടികൂടി. എറണാംകുളം സ്വദേശി നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജ് (56)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച ചാത്തന്നൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് സംസ്ഥാനത്ത് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. 2021, സെപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് 3,04,200 രൂപ പല തവണകളിലായി പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് ബാങ്ക്…

Read More

കരുണാകരന്റെ വിശ്വസ്തൻ ബിജെപിയിലേക്ക്; പാർട്ടി വിടുന്നത് കോൺഗ്രസ് നേതാവ് മഹേശ്വരൻ നായർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ്സ് പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. കെ കരുണാകരന്റെ വിശ്വസ്തൻ മഹേശ്വരൻ നായർ ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു . പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി കൊണ്ടാണ് മഹേശ്വരൻ നായരുടെ പാര്‍ട്ടി മാറ്റം. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍…

Read More

ഐസ്ക്രീമിലേക്ക് സ്വയംഭോഗം; വീഡിയോ വൈറൽ, കച്ചവടക്കാരൻ അറസ്റ്റിൽ

ഐസ്ക്രീമിലേക്ക് സ്വയംഭോഗം ചെയ്യുന്ന അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കച്ചവടക്കാരൻ അറസ്റ്റിൽ. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ കലുറാം കുർബിയണ് പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കച്ചവടക്കാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഐപിസി 294-ാം വകുപ്പ് അനുസരിച്ചാണ് നടപടി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial