എല്‍ഡിഎഫ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തു; എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റിനെ പുറത്താക്കി

കോട്ടയം: കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത എന്‍എസ്എസ് ഭാരവാഹിയെ പുറത്താക്കി. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി പി ചന്ദ്രന്‍ നായരെയാണ് പുറത്താക്കിയത്. വൈസ് പ്രസിഡന്റിന് പകരം ചുമതല നല്‍കിയിട്ടുണ്ട് കഴിഞ്ഞദിവസം നടന്ന പാലാ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ തോമസ് ചാഴികാടനും ജോസ് കെ മാണിക്കുമൊപ്പം സജീവ സാന്നിധ്യമായി ചന്ദ്രന്‍ നായരുമുണ്ടായിരുന്നു. കരയോഗം പ്രവര്‍ത്തകരുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍എസ്എസ് നേതൃത്വത്തിന്റെ നടപടിയെന്നാണ് വിവരം.എല്‍ഡിഎഫ്…

Read More

മാധ്യമപ്രവർത്തകർ അവശ്യസേവന വിഭാഗത്തില്‍: തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: മാധ്യമപ്രവർത്തകർ അടക്കം 14 വിഭാഗത്തില്‍ പെട്ടവരെ അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊലീസ്, അഗ്നിരക്ഷാ സേന, ജയില്‍ ഉദ്യോഗസ്ഥർ, എക്‌സൈസ് ഉദ്യോഗസ്ഥർ, മില്‍മ, ഇലക്‌ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യസേവനങ്ങള്‍, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍ (ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദർശൻ, ബിഎസ്എൻഎല്‍, റെയില്‍വേ, പോസ്റ്റല്‍, ടെലഗ്രാഫ്), മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ എന്നിവയെയാണ് അവശ്യസർവീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Read More

സ്വരലയം 2024 ആഘോഷിച്ചു

പാപ്പനംകോട് : കോലിയക്കോട്, ഗവൺമെന്റ് എൽ.പി.സ്കൂൾ വാർഷികം നടന്നു. സ്വരലയം 2024 എന്ന പേരിൽ നടന്ന പരിപാടിയുടെ പൊതുസമ്മേളനം കോർപ്പറേഷൻ കൗൺസിലർ ദീപിക .യു ഉദ്ഘാടനം ചെയ്തു. കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാന വിതരണം നിർച്ചഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ. ചെയർപെഴ്സൺ രജനി.കെ അധ്യക്ഷയായി. ഹെസ്മിസ്ട്രസ് ശ്രീജ.ആർ. നായർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ജൈത്ര പി.സി. റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ വികസന സമിതി കൺവീനർ ജയേഷ്.ജെ.എസ്.ആശംസ പ്രസംഗം നടത്തി. സ്കൂൾ ലീഡർ മാസ്റ്റർ…

Read More

ബിജെപി ശില്പശാലയിൽ പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം

കാസർഗോഡ് : ബിജെപി ശില്പശാലയ്ക്കിടെ പ്രവർത്തകർ തമ്മിൽ സംഘർഷം. മഞ്ചേശ്വരം കുഞ്ചത്തൂർ പഞ്ചായത്തിൽ നടന്ന ശില്പശാലയാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ. നവീൻ രാജ്‌ എന്നിവർ അലങ്കോലമാക്കിയത്. പ്രാദേശിക വിഷയങ്ങൾ പരിഹരിക്കാൻ ജില്ലാ പ്രസിഡന്റ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ ബിജെപി ശില്പശാലകൾ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിൽ അവസാനത്തെ ശില്പശാലയായിരുന്നു ഇന്നലെ കുഞ്ചത്തൂർ പഞ്ചായത്തിൽ നടന്നത്. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ജില്ലാ കമ്മിറ്റി അംഗങ്ങൾ തന്നെ പ്രതിഷേധവുമായി എത്തിയത്. നേരത്തെ കുമ്പള പഞ്ചായത്തിലെ…

Read More

തിരുവനന്തപുരത്ത് ഏപ്രിൽ 5ന് പ്രാദേശിക അവധി; ഈ പഞ്ചായത്തുകൾക്ക് ബാധകം

തിരുവനന്തപുരം: ഏപ്രിൽ അഞ്ചിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി. പോത്തൻകോട്, അണ്ടൂർക്കോണം, വെമ്പായം, മാണിക്കൽ, മംഗലപുരം ഗ്രാമ പഞ്ചായത്തുകളിൽ അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. പോത്തൻകോട് ശ്രീ പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ചാണ് അവധി. അതേസമയം, പഴയ കഴക്കൂട്ടം, ശ്രീകാര്യം ഭാഗമായിരുന്നതും, ഇപ്പോൾ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തെയും അവധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും അദ്ദേഹം…

Read More

ശ്രീനിവാസൻ കൊലക്കേസ്; ഒളിവിലായിരുന്ന പ്രതി കൊല്ലത്ത് പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ശ്രീനിവാസൻ വധക്കേസിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍. പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്വാഡ് അംഗമായിരുന്നു ഷെഫീക്കെന്ന് എൻഐഎ പറയുന്നു. Qriesകഴിഞ്ഞ ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ…

Read More

പതഞ്ജലി പരസ്യ കേസ്; ബാബ രാംദേവും ആചാര്യ ബാൽ കൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പതഞ്ജലി വ്യാജ പരസ്യ കേസിൽ യോഗ ആചാര്യൻ ബാബ രാംദേവും പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണനും നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് എതിരെ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്ന് നേരിട്ട് ഹാജരാകാൻ ഉത്തരവിടുകയായിരുന്നു. പതഞ്ജലി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യത്തിനെതിരെയാണ് കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി…

Read More

ബിഹാര്‍ എന്‍ഡിഎ സീറ്റ് വിഭജനത്തര്‍ക്കം; പശുപതി പാരസ് കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവച്ചു

ന്യൂഡല്‍ഹി: ബിഹാറിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക്ജനശക്തി പാര്‍ട്ടി നേതാവ് പശുപതി കുമാര്‍ പാരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. സീറ്റ് വിഭജനത്തില്‍ പാരസിന്റെ പാര്‍ട്ടിക്കു സീറ്റ് നിഷേധിച്ചിരുന്നു. മോദി വലിയ നേതാവാണെങ്കിലും തന്റെ പാര്‍ട്ടിയോട് കാണിച്ചത് അനീതിയാണെന്ന്, രാജിതീരുമാനം അറിയിച്ചുകൊണ്ട് പാരസ് പറഞ്ഞു. ലോക് ജനശക്തി പാര്‍ട്ടി സ്ഥാപകന്‍ രാംവിലാസ് പാസ്വാന്റെ സഹോദരനായ പശുപതി പാരസ് പാര്‍ട്ടിയുമായി ഭിന്നിച്ച് രാഷ്ട്രീയ ലോക്ജനശക്തി എന്ന പാര്‍ട്ടിയുണ്ടാക്കുകയായിരുന്നു. സീറ്റ് വിഭജനത്തില്‍ എല്‍ജെപി ചിരാഗ് പാസ്വാന്‍ വിഭാഗത്തിന്, പാരസിന്റെ സിറ്റിങ്…

Read More

മണ്ണാർക്കാട് വീടിനുള്ളിൽ രാജവെമ്പാല, അതിസാഹസികമായി പിടികൂടി ദ്രുതപ്രതികരണ സേന

മണ്ണാർക്കാട്: കണ്ടമംഗലം പുറ്റാനിക്കാട്ടിൽ വീടിനകത്ത് കയറിയ കൂറ്റൻ രാജവെമ്പാലയെ ദ്രുതപ്രതികരണ സേന അതിസാഹസികമായി പിടികൂടി. പുറ്റാനിക്കാട് ജുമാമസ്‌ജിദിന് സമീപമുള്ള കോഴിക്കോടൻ വീട്ടിൽ ഹംസ മുസ്ലിയാരുടെ വീട്ടിലാണ് രാജവെമ്പാല കയറിയത്. ഗൃഹനാഥൻ നിസ്‌കാരം കഴിഞ്ഞ് പുറത്തുവരുമ്പോഴാണ് തുറന്നുകിടന്ന വാതിലിലൂടെ രാജവെമ്പാല ഹാളിനകത്തേക്ക് കയറിയത്. ആളുകളെ കണ്ടതോടെ പാമ്പ് കോണിപ്പടിയുടെ അടിയിൽ കയറിക്കൂടി. കൊച്ചു കുട്ടികളടക്കം വീട്ടിലുണ്ടായതിനാൽ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാരും പരിഭ്രമിച്ചു.വീട്ടുകാർ ഉടൻ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് ദ്രുതപ്രതികരണ സേന എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ആദ്യമായിയാണ് ഈ പ്രദേശത്ത്…

Read More

കാട്ടുപന്നി ബൈക്കിലിടിച്ചു; തെറിച്ചു വീണ യാത്രക്കാരന്‍ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. കൊല്ലം കടയ്ക്കലില്‍ കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ ആള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കടയ്ക്കല്‍ മുക്കുനത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ മനോജിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial