
വൻ കഞ്ചാവ് വേട്ട; ലോറിയിൽ രഹസ്യ അറ, പിടിച്ചെടുത്തത് 130 കിലോ; രണ്ട് പേർ പിടിയിൽ
തൃശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അനുസൽ, ശരത് എന്നിവർ ലോറിയിലുണ്ടായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്….