പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മധുര പലഹാരം നൽകി പീഡിപ്പിച്ചു; 56 വയസുകാരൻ പിടിയിൽ

നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 56 വയസുകാരൻ പിടിയിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി കുരിശുമല ആണ്ടവരാജനാണ് പിടിയിലായത്. പെൺകുട്ടിക്ക് മധുരപലഹാരം നൽകിയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിൽ നാടുവിടാൻ ശ്രമിച്ച ഇയാളെ വഴിയിൽ നിന്നാണ് പിടികൂടിയത്

Read More

മലയാറ്റൂർ തീർത്ഥാടനത്തിന് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.

അമ്പലപ്പുഴ: തീർത്ഥാടനത്തിന് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലയാറ്റൂർ പള്ളിയിലേക്ക് പുന്നപ്ര പറവൂർ സെൻ്റ് ജോസഫ് ഫെറോന പള്ളിയിൽ നിന്ന് കാൽനടയായി പോയ സംഘത്തിലെ യുവാവാണ് മരിച്ചത്. തീർഥാടനത്തിനു പോയവരുടെ പിന്നിൽ തുറവൂർ ഭാഗത്ത് വെച്ച് വാനിടിച്ചായിരുന്നു അപകടം. അപകടത്തിൽ നാലു പേർക്ക് ഗുരുതര പരിക്കേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാർഡ് കുളങ്ങര വീട്ടിൽ ജോസഫി (കൊച്ചുമോൻ) ൻ്റെ മകൻ ഷോൺ ജോസഫ് (21) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പട്ടണക്കാട് ഇന്ന് രാവിലെയായിരുന്നു…

Read More

തേനീച്ചയുടെ കുത്തേറ്റ് യുവാവ് മരിച്ചു
മരണം ചികിത്സയിലിരിക്കെ

കൽപ്പറ്റ: പനമരം നടവയലിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നടവയൽ പതിരിയമ്പം മേലെ കോളനിയിൽ ബൊമ്മൻ- ദേവി ദമ്പതികളുടെ മകൻ രാജു ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീടിനു സമീപത്തു വച്ചാണ് രാജുവിനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ശരീരം മുഴുവൻ കുത്തേറ്റ രാജുവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണു മരണം.

Read More

സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മയ്ക്ക്; മലയാളത്തിന് ബഹുമതി 12 വര്‍ഷത്തിന് ശേഷം

ന്യൂഡല്‍ഹി: കെകെ ബിര്‍ല ഫൗണ്ടേഷന്റെ സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മ്മയ്ക്ക്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 12 വര്‍ഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്. രൗദ്രസാത്വികം എന്ന കൃതിക്കാണ് പുരസ്‌കാരം. അധികാരവും കലയും തമ്മില്‍ സ്‌നേഹദ്വേഷമായ സംഘര്‍ഷമാണ് കവിതയുടെ ഉള്ളടക്കം. മലയാളത്തിന് 12 വര്‍ഷത്തിന് ശേഷം പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രഭാവര്‍മ പറഞ്ഞു. ദേശീയതലത്തില്‍ ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബാലാമണി അമ്മ, അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എന്നിവര്‍ക്ക് സരസ്വതി…

Read More

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് വല്ലപ്പുഴ തെങ്ങിന്‍വളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞിദുവിന്റെ മകന്‍ നൗഷാദ് (44) ആണ് മരിച്ചത്. ങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്.വല്ലപ്പുഴ മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരംമുറിക്കാന്‍ എത്തിയതായിരുന്നു നൗഷാദ്. മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പട്ടാമ്പി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റുകൾക്ക് ധാരണയായി. ആഴ്ചകൾ നീണ്ട തര്‍ക്കത്തിനും ചർച്ചയ്ക്കുമൊടുവിലാണ് സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. 39 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലായിരിക്കും ഡിഎംകെ മത്സരിക്കുക. കോണ്‍ഗ്രസ് പുതുച്ചേരിയില്‍ ഒരു സീറ്റിലാണ് മത്സരിക്കുന്നത്. 2019ൽ മത്സരിച്ച മൂന്ന് സീറ്റുകൾ വീതം വെച്ചുമാറിയാണ് പ്രഖ്യാപനം .കോൺഗ്രസ് മത്സരിച്ച തേനിയും ആറണിയും ഏറ്റെടുത്ത ഡിഎംകെ, തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എംഡിഎംകെക്ക് നൽകി. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ , കടലൂർ , തിരുനെൽവേലി. എന്നിവ…

Read More

വീട്ടിൽ ജോലിക്കെത്തിയ പതിനഞ്ചുകാരിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു; പോലീസ് അക്കാദമിയിലെ ഡിഎസ്പി അറസ്റ്റിൽ

ന്യൂഡൽഹി: വീട്ടിൽ ജോലിക്കെത്തിയ പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അസമിൽ ഗോലാഘാട്ട് എന്ന ജില്ലയിലെ ലജിത് ബോർപ്പുകൻ പോലീസ് അക്കാദമിയിലെ ഡിഎസ്പി കിരൺ നാഥ് ആണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയെ ഇയാൾ പൂട്ടിയിട്ട് നിരന്തരമായി പീഡിപ്പിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച്ചയാണ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കിരൺ നാഥ് തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും…

Read More

ചെങ്ങന്നൂരില്‍ രാസലഹരി വില്പന: സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ പിടിയില്‍

ചെങ്ങന്നൂര്‍: രാസലഹരി വില്പനയ്‌ക്കെത്തിയ സംഘത്തെ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കളാണ് പിടിയിലായത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വര്‍ഗ്ഗീസ് (27), സഹോദരന്‍ ജൂവല്‍ വര്‍ഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്…

Read More

സെറ്റ് പരീക്ഷയ്ക്ക് ( SET) ഏപ്രിൽ 15 വരെ രജിസ്റ്റ‍ർ ചെയ്യാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് ഏപ്രിൽ 15 വരെ രജിസ്റ്റർ ചെയ്യാം. സെറ്റ് ജൂലൈ 2024-ന്റെ പ്രോസ്‌പെക്ടസും, സിലബസും www.lbscentre.kerala.gov.in ൽ ലഭിക്കും അയയ്ക്കണം.സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്‌പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 15 ന് വൈകിട്ട്…

Read More

വര്‍ക്കലയിൽ 19കാരിയായ ഗര്‍ഭിണി തൂങ്ങി മരിച്ച നിലയിൽ

വര്‍ക്കലയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ഗർഭിണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു ലക്ഷ്മി. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial