
കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് കോൺഗ്രസിലേക്ക്; മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയെ മൈസുരുവിൽ നിന്ന് മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം
ബെംഗളൂരു: കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് ഡി.വി.സദാനന്ദ ഗൗഡ കോൺഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സദാനന്ദ ഗൗഡ പാർട്ടി വിടാനൊരുങ്ങുന്നത്. കർണാടക മുൻമുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ ബെംഗളൂരു നോർത്തിൽ നിന്നുള്ള സിറ്റിങ് എംപിയാണ്. ബെംഗളൂരു നോർത്തിൽ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെയാണ് ഇക്കുറി ബിജെപി സ്ഥാനാർത്ഥി. ഇതോടെയാണ് കോൺഗ്രസിൽ ചേർന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സദാനന്ദ ഗൗഡ കരുക്കൾ നീക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം…