
സ്വര്‍ണച്ചേനയും ചേമ്പും ഒന്നും വന്നില്ല, ചേനയോളം പോന്ന സ്വര്‍ണവും പണവും രേഷ്മയുടെ കയ്യിലും, ഒടുവിൽ പിടിവീണു
കൊല്ലം : സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിൽ. കൊല്ലം തേവലക്കര കരീച്ചികിഴക്കതിൽ രമേശൻ മകൾ രേഷ്മ(25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരേയുമാണ് രേഷ്മ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. താലിപൂജ നടത്തിയാൽ സ്വർണ്ണ ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്ണവുമാണ് യുവതി തട്ടിയെടുത്തത്. 2023 ഫെബ്രുവരി മുതൽ പ്രതി പല തവണകളായി താലി…