Headlines

മക്കൾ തമ്മിലുണ്ടായ സംഘർഷം പരിഹരിക്കാൻ ഇടപെട്ടു; പിതാവ് കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: മക്കൾ തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു. വെഞ്ഞാറമൂട് അമ്പലംമുക്ക് ഗാന്ധിനഗർ സുനിതഭവനിൽ സുധാകരൻ (57) ആണ് മരിച്ചത്. ഇന്നലെ രാത്രി മക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് സുധാകരൻ കുഴഞ്ഞുവീണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയായ അമ്മ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. കുഴഞ്ഞുവീണ സുധാകരനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ വീട്ടിൽ വഴക്ക് നിത്യസംഭവമാണെന്ന് പൊലീസ് പറയുന്നു.

Read More

പ്രണയാഭ്യർത്ഥന നിരസിച്ചതിന് നിയമ വിദ്യാർത്ഥിനിയോട് ലൈം ഗീകാതിക്രമം; എബിവിപി പ്രാദേശിക നേതാവിനെതിരെ കേസ്

പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സംഭവത്തിൽ എബിവിപി പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു. കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി അശ്വിൻ പ്രദീപാണ് കേസിലെ ഒന്നാം പ്രതി. പത്തനംതിട്ട സ്വദേശി ആൽബിൻ തോമസിനെ രണ്ടാം പ്രതിയാക്കി കൊണ്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോളജിലെ വനിതാ സെല്ലിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പെൺകുട്ടി ആരോപിച്ചു. പ്രതികളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും പെൺകുട്ടി. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് അശ്വിൻ…

Read More

ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്; കൂറുമാറിയ ഭാര്യക്കെതിരെ നടപടി എടുക്കാൻ നിർദേശം

കൊല്ലം: ഭാര്യയുടെ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലത്ത് കൊറ്റങ്കര പണ്ടാരക്കുളത്തിന് സമീപം കുമ്പളത്തുവിള കിഴക്കതിൽ രാജീവിനെ(34) ആണ് കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ പ്രതിയുടെ ഭാര്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. Qries2018 മാർച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം. രാജീവിന്റെ സഹോദരീ ഭർത്താവ് കൊറ്റങ്കര മഠത്തിവിള വീട്ടിൽ അജിത്തിനെ (32) ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഗൾഫിൽ എൻജിനീയറായി ജോലി…

Read More

‘കൊടും ചൂടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിയന്ത്രണം വേണം’; ആവശ്യമുന്നയിച്ച് സിപിഐ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് പ്രചാരണ പരിപാടികൾ സജീവമാകുന്ന സാഹചര്യത്തിൽ കൊടും ചൂട് കാരണം പ്രചാരണത്തിൽ നിയന്ത്രണം വേണമെന്ന് സിപിഐ. ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയം നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷി യോഗം വിളിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളത്തിലടക്കം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച പകൽ മൂന്ന് മണിയ്ക്കാണ് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ…

Read More

പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബിയർകുപ്പി പൊട്ടിച്ച് കുത്തി, പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബീയർ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതികളെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. പുഞ്ചക്കരി മുട്ടളക്കുഴി സ്വദേശികളായ ശംഭു (33) മേലെ പുത്തൻവീട്ടിൽ അനീഷ് കുമാർ (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മുട്ടളക്കുഴി ഭാഗത്ത് കഞ്ചാവ് വിൽപ്പന ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരിലൊരാളായ ഇൽത്താഫ് മുഹമ്മദ് വഴിയരികിൽ നിൽക്കുകയായിരുന്ന ശംഭുവിനെ ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതികളിലൊരാളായ അനീഷ്കുമാർ ബിയർ കുപ്പി പൊട്ടിച്ച് കൈയിൽ കുത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച…

Read More

മണ്ണെടുപ്പുമായി ബന്ധപ്പെട്ട്  ഭീഷണി? വില്ലേജ് ഓഫിസറുടെ ആത്മഹത്യ; കലക്ടർ റിപ്പോർട്ട് തേടി

         അടൂർ : അടൂർ കടമ്പനാട് വില്ലേജ് ഓഫിസർ മനോജിൻ്റെ ആത്മഹത്യയിൽ കലക്ടർ ആർഡിഒയോട് റിപ്പോർട്ട് തേടി. ആർഡിഒ നൽകുന്ന റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫീസർമാർ ഇന്നലെ കലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിക്കും കൈമാറുകയായിരുന്നു. മണ്ണെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ തടയണമെന്നും വില്ലേജ് ഓഫീസർമാരുടെ പരാതിയിലുണ്ട്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കളുടെ…

Read More

പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം തന്നെ; പ്രതി അനുവിനെ കൊലപ്പെടുത്തിയത് മോഷണത്തിനിടെ

      കോഴിക്കോട് : കോഴിക്കോട് പേരാമ്പ്ര സ്വദേശി അനുവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസില്‍ മലപ്പുറം സ്വദേശി പൊലീസിന്റെ പിടിയിലായി. മോഷണത്തിനിടെ പ്രതി അനുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരുക്കേറ്റു. അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തോട്ടില്‍ മുട്ടറ്റം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല് തന്നെ ആദ്യഘട്ടത്തില്‍ തന്നെ മുങ്ങിമരണമെന്ന സാധ്യത അനുവിന്റെ ബന്ധുക്കളും പൊലീസും തള്ളിയിരുന്നു. അനുവിന്റെ…

Read More

കള്ളത്താക്കോൽ ഉപയോഗിച്ച് ലോക്കർ തുറന്നു; സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 32 ലക്ഷം മോഷ്ടിച്ചു: മാനേജർ പിടിയിൽ

തൃശൂര്‍: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 32 ലക്ഷത്തിൽ അധികം രൂപ മോഷ്ടിച്ച ബ്രാഞ്ച് മാനേജർ പിടിയിൽ. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലുള്ള എൽ ആൻഡ് ടി മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണമാണ് കള്ള താക്കോൽ ഉപയോഗിച്ച് മോഷ്ടിച്ചത്. സംഭവത്തിൽ എൽ ആൻഡ് ടി ഫൈനാൻസിൻ്റെ അരണാട്ടുകര ബ്രാഞ്ചിലെ മാനേജരായ അശോഷ് ജോയ്‌യെ (34) പൊലീസ് അറസ്റ്റു ചെയ്തു. 11നാണ് ലോക്കറിൽ നിന്ന് പണം നഷ്ടപ്പെടുന്നത്. തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിലാണ്…

Read More

കെ ഫോണിന്റെ ജോലിക്കിടെ കെ‌എസ്ഇബി പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റു; അമ്പലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

അമ്പലപ്പുഴ: ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയിൽ അനന്തു (26) ആണ് മരിച്ചത്. കെ ഫോണിന്റെ ജോലിക്കിടെ കെ‌എസ്ഇബി പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവാവ് മരിച്ചത്. പുറക്കാട് കരൂരിനു സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

Read More



‘കേരളക്കാരുടേത് ശുദ്ധ മനസ്, യുഡിഎഫിന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധം’; വയനാട്ടിൽ രാഹുലിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ ചുവപ്പ് പാറിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി. വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആണ് മുഖ്യമന്ത്രി പങ്കെടുത്തത്. വേദിയിൽ രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവും അദ്ദേഹം ഉയർത്തി. കഴിഞ്ഞ 5 വർഷം വയനാടിന്‍റെ ശബ്ദം ലോക്സഭയിൽ ഉയർന്നോയെന്ന് അദ്ദേഹം ചോദിച്ചു. പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദവും വേണ്ടവിധത്തിൽ ഉയർന്നില്ല. കൂടുതൽ എംപി മാരും യുഡിഎഫ് ആയിരുന്നല്ലോ. സാധാരണ പാർലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദം മുഴങ്ങാറുണ്ട്. ഇത്തവണ അത് നേർത്തത് ആയി പോയി.. കഴിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial