Headlines

ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; യാത്രക്കാരിൽ നിന്നും 1.72 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി

മുംബൈ: ഈന്തപ്പഴത്തിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തലൂടെ കടത്താൻ ശ്രമിച്ച 1.72 കോടിയുടെ 2.99 കിലോ സ്വർണമാണ് അഞ്ച് വ്യത്യസ്ത കേസുകളിലായി പിടികൂടിയത്. വസ്ത്രത്തിലും ഈന്തപ്പഴത്തിലും ആണ് പ്രതി സ്വർണം കടത്താൻ ശ്രമിച്ചത്. അതേസമയം മാർച്ച് 10 മുതൽ 12 വരെ മുംബൈ വിമാനത്താവളത്തിൽ നിന്ന് എട്ട് വ്യത്യസ്ത കേസുകളിലായി 2.35 കോടി വിലമതിക്കുന്ന കള്ളക്കടത്ത് സ്വർണം കസ്റ്റംസ് പിടികൂടി. കൂടാതെ അനധികൃതമായി കടത്താൻ ശ്രമിച്ച മൊബൈൽ…

Read More

ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ

കോട്ടയം: ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ കൊഴുവനാൽ വൈക്കംമൂല ഭാഗത്ത് പുത്തൻവീട്ടിൽ ജാൻസൺ ജോസ് (27) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ജനുവരി 14-ആം തീയതി രാത്രി 7:45 മണിയോടുകൂടി പാമ്പാടി കാളച്ചന്ത ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബാറിൽ എത്തിയ ഇവർ ഇവിടെ വച്ച് ബഹളം വയ്ക്കുകയും ബാറിലെ കസേരകൾ മറ്റും തല്ലിയൊടിക്കുകയുമായിരുന്നു. ഇത് ബാറിലെ…

Read More

ഓൺലൈൻ വഴി 6 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ : ഓൺലൈൻ വഴി വർക്ക് അറ്റ് ഹോം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിൽ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുമരം പുത്തൂർ ഭാഗത്ത് ചക്കിങ്കൽ വീട്ടിൽ രാജേഷ് കുമാർ (49) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് സ്വദേശിയായ യുവാവിന് തന്റെ വാട്സാപ്പിൽ വർക്ക് അറ്റ് ഹോം വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് മെസ്സേജ് വരികയും, തുടർന്ന് യുവാവ് ഇതിൽ…

Read More

ലീവ് സറണ്ടര്‍ അനുവദിച്ചു; ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പണമായി നല്‍കും; സര്‍വീസ് പെന്‍ഷന്‍ കുടിശികയ്ക്ക് 628 കോടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2024 – 25 ലെ ലീവ് സറണ്ടര്‍ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ജിപിഎഫ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് പിഎഫില്‍ ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വീസ് പെന്‍ഷന്‍ കുടിശിക 628 കോടി രൂപ അനുവദിച്ചതായും മന്ത്രി അറയിച്ചു. വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പതിനൊന്നാം പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചു. 5.07 ലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി…

Read More

പുഴയിലെ പാറക്കെട്ടിനടിയിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പുഴയരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സോണിയ എന്ന വനവാസി യുവതിയുടേതാണ് പുഴയ്ക്ക് സമീപം കണ്ടെത്തിയ മൃതദേഹം. നാദാപുരം വിലങ്ങാട് ആണ് സംഭവം. മൃതദേഹത്തിൽ പരിക്കുകളുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പുഴയിലെ പാറക്കെട്ടിനടിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായി; കേരളത്തിൽ ഏപ്രിൽ 26 ന്, വോട്ടെണ്ണൽ ജൂൺ 4ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിന് ആയിരിക്കും ഫലപ്രഖ്യാപനം. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. രണ്ടാം ഘട്ടമായ ഏപ്രില്‍ 26 നാണ് കേരളത്തിലെ വോട്ടെടുപ്പ്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍…

Read More

പതിനാറുകാരിയോട് ലൈംഗികതിക്രമം കാണിച്ച ബന്ധുവിന് 83 വർഷം തടവ്

പട്ടാമ്പി:പ്രായപൂർത്തിയവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയബന്ധുവിന് 83 വർഷം തടവും,നാല് ലക്ഷത്തി മുപ്പത്തിനായിരം രൂപ പിഴയും വിധിച്ചു.2022ൽ ഷൊർണൂരിലാണ് കേസിനാസ്പദമായ സംഭവം. പതിനാറുകാരിയെ വീട്ടിൽ വെച്ച് ബന്ധുവായ പ്രതി ഗുരുതരമായി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. കേസിൽ തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി 63കാരൻ അൻപിന് വിവിധ വകുപ്പുകളിലായി 83 വർഷം കഠിന തടവും നാല് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് രാമു രമേശ്…

Read More

കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം, 8 പേര്‍ക്ക് പരിക്ക്

കോഴിക്കോട് : ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ട്രാവലറിന്‍റെയും മുന്‍ഭാഗം തകര്‍ന്നു. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Read More

അനുവിന്‍റെ മരണത്തിൽ വഴിത്തിരിവ്; കൊലപാതകമെന്ന് നിഗമനം, ചുവന്ന ബൈക്കിൽ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട് : കോഴിക്കോട് നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അർധനഗ്നമായി, ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലാണ് വാളൂർ സ്വദേശി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ആഭരണങ്ങളും മറ്റും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ കൊലപാതകമാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവ സമയം സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ച ആളെ കേന്ദ്രീകരിച്ചാണിപ്പോള്‍ പൊലീസ് അന്വേഷണം. ഇയാൾ നേരത്തെ പോക്കറ്റടിക്കേസുകളിൽ ഉൾപ്പെട്ടയാളെന്നാണ് വിവരം. അനുവിന്‍റെ ശരീരത്തിൽ…

Read More

ട്രെയിനിൽ വീണ്ടും ലഹരി വേട്ട; യുവാവിൽ നിന്ന് പിടികൂടിയത് പതിനാറര കിലോ കഞ്ചാവ്

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. പതിനാറര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ബാഗ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. ചെന്നൈ എഗ് മോർ എക്സ് പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മൂന്ന് ബാഗുകളിലായി പ്ലാസ്റ്റിക് കവറിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. Qriesസമീപ കാലത്ത് നിരവധി തവണയാണ് തിരൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും ട്രെയിനുകളിൽ നിന്നുമായി തിരൂർ ആർ.പി.എഫും എക്സൈസും കഞ്ചാവ് പിടികൂടുന്നത്. രണ്ടാഴ്ചയ്ക്കിടെ 31 കിലോയോളം കഞ്ചാവും ഏഴര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial