Headlines

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസ്; പിതാവിനെ വെറുതെവിട്ട് കോടതി, കേസ് മാതാവ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം

തലശ്ശേരി: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പിതാവിനെ വെറുതെവിട്ട് കോടതി. മുഴപ്പിലങ്ങാടി സ്വദേശിയെയാണ് തലശ്ശേരി അതിവേഗ സ്പെഷ്യൽ കോടതി വെറുതെവിട്ടത്. 2018ലാണ് എടക്കാട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. വാടകവീട്ടിൽവെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുടുംബപ്രശ്നങ്ങളുടെ പേരിലും വീട് നിർമിച്ചുനൽകാൻ ആവശ്യപ്പെട്ടത് നിഷേധിച്ചതിലുമുള്ള വിരോധത്തിലും കുട്ടിയുടെ മാതാവ് കെട്ടിച്ചമച്ച പരാതിയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വി.പി. രഞ്ജിത്ത് കുമാർ ഹാജരായി. പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർ എന്നിവർ ഉൾപ്പെടെ 15 സാക്ഷികളെ കേസിൽ…

Read More

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ചുകയറിയത് കെഎസ്ആര്‍ടിസി ബസിലേക്ക്; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി യുവാവ് മരിച്ചു. ഏച്ചൂര്‍ സ്വദേശി പി സജാതാണ് മരിച്ചത്. കണ്ണൂരില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ടാണ് യുവാവിന്‍റെ മരണം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു.

Read More


റേഷന്‍ മസ്റ്ററിംഗ് നിർത്തിവെച്ചു .റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും.
മന്ത്രി ജി.ആർ.അനില്‍

റേഷന്‍ മസ്റ്ററിംഗ് നിർത്തിവെച്ചു .റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരുമെന്നുംമന്ത്രി ജി.ആർ.അനില്‍ അറിയിച്ചു.റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വച്ചത്. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്.  സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാകാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി അറിയിക്കുന്നു.

Read More

ഒരു വർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടച്ചാൽ കൂടുതൽ ഇളവ്

തിരുവനന്തപുരം:ഒരുവർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടയ്ക്കൂ, കൂടുതൽ ഇളവുകൾ നേടൂ’- വൈകാതെ ഇത്തരമൊരു വാഗ്ദാനവുമായി വൈദ്യുതിബോർഡ് ഉപഭോക്താക്കളുടെ മുന്നിലെത്തും. സാമ്പത്തികപ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി കൂടുതൽ പണം വേണം. സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക അടുത്ത കാലത്തൊന്നും കിട്ടില്ലെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളിൽ നിന്ന് മുൻകൂർ പണം സമാഹരിക്കാൻ ബോർഡ് ശ്രമിക്കുന്നത്. ഇതിനുള്ള സ്കീം തയ്യാറാക്കാൻ സർക്കാർ അനുവാദം നൽകി. വൈദ്യുതി മേഖലയിലെയും ബോർഡിന്റെയും പ്രശ്നങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച മുഖ്യമന്ത്രി…

Read More

നെടുമങ്ങാട് നഗരസഭയുടെ പെണ്ണിടവും ഓൺലൈൻ ജനസേവന കേന്ദ്രവും തുറന്നു

നെടുമങ്ങാട് നഗരസഭ സ്ത്രീകൾക്കായി ഒരുക്കിയ ‘ഒരുമിക്കാം ഉല്ലസിക്കാം’ -പെണ്ണിടം കേന്ദ്രത്തിന്റെയും , ‘വിരൽതുമ്പിൽ’ – ഓൺലൈൻ ജനസേവനകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഹരിതകേരള മിഷൻ ചെയർപേഴ്‌സൺ റ്റി.എൻ.സീമ നിർവഹിച്ചു. ഒരു നഗരസഭ സ്ത്രീകൾക്കായി ഇത്രയധികം പദ്ധതികൾ നടപ്പിലാക്കുന്നത് മാതൃകാപരമാണെന്ന് റ്റി.എൻ സീമ പറഞ്ഞു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപത് ലക്ഷം രൂപ ചെലവഴിച്ചാണ് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ കെട്ടിടത്തിൽ പെണ്ണിടം തുറന്നത്. സ്ത്രീകളുടെ സുരക്ഷ, ജെൻഡർ റിസോഴ്‌സ് സെൻ്റർ, ജാഗ്രതാസമിതി, നിയമപരിരക്ഷ, കൗൺസലിംഗ് സംവിധാനം, ലൈബ്രറി, മുലയൂട്ടൽ…

Read More

മസ്റ്ററിങ് നടത്തിയില്ല; റേഷന്‍കട ജീവനക്കാരനെ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു, അറസ്റ്റ്

ആലപ്പുഴ: റേഷന്‍കടയില്‍ മസ്റ്ററിങ് നടക്കാത്തതിന് പിന്നാലെ മദ്യപിച്ചെത്തിയയാള്‍ ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു. വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന്‍ നായര്‍ (59)ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടമ്പേരൂര്‍ ചെമ്പകമഠത്തില്‍ സനലി(43) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് നാലു മണിയോടെ കുട്ടമ്പേരൂര്‍ 1654-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എആര്‍ഡി. 59-ാം നമ്പര്‍ റേഷന്‍കടയിലായിരുന്നു സംഭവം മഞ്ഞക്കാര്‍ഡുകാരുടെ മസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പിങ്ക് കാര്‍ഡുമായി എത്തിയ സനല്‍ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അടുത്തദിവസംവരാന്‍ ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ പുറത്തുപോയ ഇയാള്‍…

Read More

പാലോട് കെഎസ്ആര്‍ടിസി ബസും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് മരണം

പാലോട്:തെങ്കാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.40 ഓടെയായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ സ്കൂട്ടർ എതിർദിശയിൽ വന്ന ബസിന് മുൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷികൾ പറയുന്നത്.

Read More

രക്തംവാർന്ന് റോഡരുകിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകം

തിരുവനന്തപുരം: പാറശ്ശാലയിൽ രക്തംവാർന്ന് റോഡരുകിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്‌നാട് കൊല്ലങ്കോട് വളളവിള സ്വദേശിയായ മുഹമ്മദ് അസീം (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതിമാരെ പൊഴിയൂർ പോലീസ് പിടികൂടി. അപകടമരണമാക്കി ചിത്രീകരിക്കാൻ പ്രതികൾ നടത്തിയ ശ്രമം പൊഴിയൂർ പോലീസ് കണ്ടെത്തുകയായിരുന്നു. ദമ്പതികളായ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീർ (34), ചെങ്കവിളയ്ക്ക് സമീപം മങ്കുഴി ചെറുകോട് വീട്ടിൽ ജനീഫാ ആൽബർട്ട് (26) എന്നിവരെയാണ് പൊഴിയൂർ പോലീസ് പിടികൂടിയത്. അസീമിനെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയ…

Read More

കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം

തൃശൂർ: വീടിനു മുന്നിലെ മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരൻ മരിച്ചു. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യുപി സ്കൂളിലെ യുകെജി വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ ഓടുകൊണ്ട് നിർമിച്ച പഴയ മതിൽ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സഹോദരി: അനശ്വര (അഞ്ചാം ക്ലാസ്സ് വിദ്യാർഥിനി, വല്ലച്ചിറ ഗവ. യുപി…

Read More

വിഴിഞ്ഞം സമരം; ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിച്ചത്. പ്രതിഷേധ സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 199 കേസുകളില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിന്‍വലിച്ചത്. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്. മുഴുവന്‍ കേസുകളും പിന്‍വലിക്കണം എന്നായിരുന്നു ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial