Headlines

പണം നൽകാൻ കൂട്ടാക്കിയില്ല, അച്ഛനെ മകൻ അടിച്ചു കൊന്നു; അറസ്റ്റ്

കൊല്ലം: ചവറയിൽ പണം നൽകാത്തതിന്റെ പേരിൽ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. കോയിവിള പാവുമ്പാ സ്വദേശി മനോജ് കുമാർ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. കോയിവിള സ്വദേശി അച്യുതനെയാണ് മകൻ മർദ്ദിച്ച് കൊല്ലപ്പെടുത്തിയത്. അച്യുതന്റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തിൽ നിന്ന് ഓഹരി ആവശ്യപ്പെട്ട് മനോജ് വീട്ടിൽ ബഹളമുണ്ടിക്കിയിരുന്നു. പണം നൽകില്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായ പ്രതി അച്യുതനെ ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ അച്യുതൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ…

Read More

മാമ്പഴം തരാമെന്ന് പറഞ്ഞ് വിളിച്ചു, 10 വയസുകാരനെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി; 17 കാരൻ അറസ്റ്റിൽ

തമിഴ്നാട്ടിൽ 10 വയസുകാരനെ പതിനേഴുകാരൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മാമ്പഴം തരാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ധർമ്മപുരി ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ബുധനാഴ്ച ഉച്ചയോടെ കാണാതാവുകയായിരുന്നു. പിന്നാലെ മാതാപിതാക്കൾ തെരഞ്ഞിറങ്ങി. മകൻ 17കാരനൊപ്പം പോയ വിവരം ഗ്രാമവാസികളിൽ നിന്ന് അറിഞ്ഞ കുടുംബം പൊലീസിനെ സമീപിച്ചു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി…

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം അയ്യങ്കാന ഭാഗത്ത് താഴത്ത് ചെറുതൊടുകയിൽ വീട്ടിൽ അച്ചു ലൈജു (19) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങൾ കരസ്ഥമാക്കി, ഇത് അതിജീവിതക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ പി.ജെ യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ…

Read More

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി അനുവദിച്ചു; വിഷുവിന്‌ മുൻപ് വിതരണം ചെയ്യാൻ തീരുമാനം

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി അനുവദിച്ച് ധനവകുപ്പ്. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4800 രൂപ വീതം ഒരോരുത്തരുടെയും കൈകളിലെത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ അനുവദിച്ചിരുന്ന ഒരു മാസത്തെ ക്ഷേമ പെൻഷൻ ഇന്നുമുതലാണ് വിതരണം ആരംഭിച്ചത്. 3200 രൂപ വീതമാണ്‌ ഇതോടെ പെൻഷൻ വാങ്ങുന്നവര്‍ക്ക് ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62…

Read More

വിതുര താവയ്ക്കലിൽ നവീകരിച്ച ബലിക്കടവ് തുറന്നു
മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

വാമനപുരം നദീസംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി 43.99 ലക്ഷം രൂപ ചെലവിട്ട് വിതുര ഗ്രാമപഞ്ചായത്തിലെ താവയ്ക്കലിൽ നിർമ്മിച്ച ബലിക്കടവിന്റെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓൺലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് ജലസംരക്ഷണത്തിന് ഊന്നൽ നൽകി മാതൃകാപരമായ നിരവധി വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിതുര പ്രദേശത്തെ ജനങ്ങൾ ബലി തർപ്പണത്തിനായി സ്ഥിരമായി ആശ്രയിക്കുന്ന സ്ഥലമാണ് വാമനപുരം നദിയിലെ തവയ്ക്കൽ കടവ് ധാരാളം കാഴ്ചക്കാരെ ആകർഷിക്കുന്ന മനോഹരമായ വെള്ളച്ചാട്ടവും ഇവിടെയുണ്ട്. എന്നാൽ നദിയിൽ നീരൊഴുക്ക് വർദ്ധിച്ചാൽ…

Read More

പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 5 വർഷം തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. എടക്കര സ്വദേശി സുകുമാരനെയാണ് കോടതി ശിക്ഷിച്ചത്. മൂവായിരം രൂപ പിഴ അടക്കണമെന്നും നിലമ്പുർ ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടു. 2020ലാണ് 4 വയസുകാരിയെ പീഡിപ്പിച്ചതിന് എടക്കര പോലീസ് സുകുമാരനെതിരെ രജിസ്റ്റർ ചെയ്തത്.

Read More

ആലപ്പുഴ ജില്ലാ കലക്ടറെ മാറ്റി, ഉത്തരവിറങ്ങിയത് രാത്രി; പകരം ചുമതലയും നല്‍കിയില്ല

ആലപ്പുഴ: ജില്ലാ കലക്ടറെ അപ്രതീക്ഷിതമായി മാറ്റി. ജോണ്‍ വി സാമുവലിനെയാണ് പെട്ടെന്ന് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.വ്യാഴാഴ്ച രാത്രിയാണ് സ്ഥാനത്ത് നിന്ന് നീക്കുന്നതായി ഉത്തരവിറങ്ങിയത്. പുതിയ കലക്ടറായി അലക്‌സ് വര്‍ഗീസ് ഇന്ന് രാവിലെ തന്നെ ചുമതലയേല്‍ക്കുകയും ചെയ്തു.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; തീയതികൾ നാളെ വൈകുന്നേരം പ്രഖ്യാപിക്കും

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിക്കും. നാളെ വൈകുന്നേരം മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താമ്മേളനം നടത്തും എന്ന് അറിയിച്ചു. ജമ്മുകശ്മീർ,ആന്ധ്രപ്രദേശ് ,അരുണാചൽ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതിയും നാളെ പ്രഖ്യാപിക്കും. പ്രഖ്യാപനം വന്നാലുടൻ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇന്ന് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. ഗ്യാനേഷ് കുമാർ,സുഖ്ബിന്ദർ സിംഗ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. കമ്മീഷണർ സ്ഥാനത്ത് നിന്നും അരുൺ ഗോയൽ രാജിവച്ചതും അനൂപ് പാണ്ഡെ വിരമിച്ചതുമാണ് പുതിയ രണ്ട് കമ്മീഷണറെ തെരഞ്ഞെടുക്കാൻ കാരണം….

Read More

മകന്റെ ക്രൂരമർദനം; ചവറയിൽ പിതാവ് മരിച്ചു

കൊല്ലം: ചവറയിൽ മകന്റെ മർദനത്തെ തുടർന്ന് പിതാവ് മരിച്ചു. തേവലക്കര കോയിവിള പാവുമ്പ അജയഭവനിൽ അച്യുതൻ പിള്ള (75) ആണ് മരിച്ചത്. സംഭവത്തിൽ മകൻ മനോജി (37) നെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മർദനമേറ്റ് അവശനിലയിലയിരുന്ന അച്യുതൻ പിള്ളയെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

Read More

204 ഗ്രാം എംഡിഎംഎ; 27കാരന് 10 വർഷം കഠിന തടവും പിഴയും

കണ്ണൂർ: കണ്ണൂരിൽ എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കാസർഗോഡ് ബദിയടുക്ക സ്വദേശി 27 വയസുകാരൻ മുഹമ്മദ് ഹാരിഫിനെയാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജനുവരി ആറാം തീയതിയാണ് ഇയാളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 204 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കണ്ണൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ട‌ർ സിനു കോയില്ല്യത്തും സംഘവും റെയിൽവേ ഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്‌. പിടിയിലായ ശേഷം പ്രതിക്ക് ജാമ്യം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial