Headlines


കോഴിക്കോട് മേപ്പയൂരിൽ ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു

കോഴിക്കോട്: മേപ്പയൂരിൽ ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു. കീഴ്പ്പയ്യൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവം; അന്വേഷണം തുടര്‍ന്ന് പൊലീസ്

കൊച്ചി: ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളായ സ്കൂൾ വിദ്യാത്ഥിനിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. പെൺകുട്ടിക്ക് 18 വയസായെന്ന് കുടുംബവും പൊലീസും അറിയിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ബസിൽ കയറി പോവുകയായിരുന്നു എന്ന് അമ്മ പറഞ്ഞു. തിരിച്ചു വരാതായതോടെ ചൊവ്വാഴ്ചയാണ് പൊലീസിന് പരാതി നൽകിയത്. ഒരു തവണ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഫോൺ വിളിച്ചിരുന്നു എന്നും നമ്പർ പൊലീസിന്…

Read More

പതിനേഴുകാരിയോട് മോശമായി പെരുമാറി; കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‍ക്കെതിരെ പോക്സോ കേസ്

ബെംഗളൂരു: മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. ഫെബ്രുവരി 2 ന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട യോഗത്തിനിടെ മുതിർന്ന ബിജെപി നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ പരാതി നൽകി. ഇതിനെത്തുടർന്ന് മുൻ മുഖ്യമന്ത്രിക്കെതിരെ പോക്സോ (ലൈംഗിക അതിക്രമം) സെക്ഷൻ 8 പ്രകാരം പോലീസ് കേസെടുത്തു. കൂടാതെ സെക്ഷൻ 354 എ (ലൈംഗിക പീഡനം) ചേർത്തിട്ടുണ്ട്….

Read More

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

സംസ്ഥാനത്തെ 48.16 ലക്ഷം സംസ്ഥാനത്തെ 48.16 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 5.78 ലക്ഷം ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഒരുമാസത്തെ പെന്‍ഷന്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. സെപ്റ്റംബറിലെ പെന്‍ഷനായി 1600 രൂപയാണ് ലഭിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. സാമൂഹിക സുരക്ഷാ പെന്‍ഷനായി 715. 35 കോടി രൂപയും ക്ഷേമനിധി പെന്‍ഷനായി 91.25 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഫെബ്രുവരി വരെ അഞ്ചുമാസത്തെ പെന്‍ഷന്‍ ഇനി നല്‍കാന്‍ ബാക്കിയുണ്ട്. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നല്‍കിയിട്ടുള്ളവർക്ക്‌ അക്കൗണ്ടു വഴിയും,…

Read More

സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല, റേഷൻ മസ്റ്ററിങ്ങും മുടങ്ങി

സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. റേഷൻ വിതരണം നടത്തരുതെന്ന് അറിയിച്ചിട്ടും ചില വ്യാപാരികൾ വിതരണം നടത്തിയതാണ് സർവ്വർ തകരാറിന് കാരണമെന്ന് ഭക്ഷ്യ മന്ത്രി. ആധാർ മസ്റ്ററിംഗ് കാരണമാണ് സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം മുടങ്ങിയത്. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ…

Read More

സർവകലാശാല യൂണിയൻ അസാധുവാക്കിയ വിസിയുടെ നടപടി ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ചോദ്യം ചെയ്യും

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ അസാധുവാക്കിയ വിസിയുടെ നടപടി ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ചോദ്യം ചെയ്യും. കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ഇന്ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും. ഇന്നലെയാണ് കാലാവധി കഴിഞ്ഞത് മറച്ചുവെച്ചുവെന്ന് കാട്ടി വൈസ് ചാൻസിലർ സർവകലാശാല യൂണിയൻ അസാധുവാക്കിയത്. പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ സമയം നീട്ടി നൽകണമെന്ന് യൂണിയൻ ഭാരവാഹികളുടെ ആവശ്യവും വിസി തള്ളി. എന്നാൽ, വൈസ് ചാൻസിലറുടെ ഈ നടപടിയെ ചോദ്യം ചെയ്തു രംഗത്ത് വന്നിരിക്കുകയാണ് സിൻഡിക്കേറ്റ്….

Read More


സിം കാര്‍ഡ് മാറിയാല്‍ ഏഴുദിവസത്തിനകം പോര്‍ട്ട് ചെയ്യാനാവില്ല; കാരണമിത്

ന്യൂഡല്‍ഹി: സിം കാര്‍ഡ് മാറിയെടുക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള ഏഴു ദിവസത്തിനകം മൊബൈല്‍ നമ്പര്‍ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തു. ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നമ്പര്‍ മാറാതെ തന്നെ ടെലികോം കണക്ഷന്‍ മാറാന്‍ സഹായിക്കുന്ന സംവിധാനമാണ് പോര്‍ട്ടബിലിറ്റി. സിം നഷ്ടപ്പെടുകയോ നിലവിലുള്ളത് പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് സിം മാറുന്നത്. എന്നാല്‍ തട്ടിപ്പുകാര്‍ ഇരയുടെ സിം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി…

Read More

സഹകരണബാങ്ക് നിക്ഷേപ പലിശ നിരക്കില്‍ മാറ്റം; മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.75 ശതമാനം,

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കില്‍ മാറ്റം. സഹകരണ മന്ത്രി വി എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്താന്‍ തീതരുമാനിച്ചത്. പുതുക്കിയ നിരക്ക് ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് പരാമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കും. പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കറണ്ട് അക്കൗണ്ടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല….

Read More

ഭാര്യയെ ശല്യപ്പെടുത്തി; ബന്ധുവായ യുവാവിനെ പട്ടാപ്പകൽ തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പൊലീസിൽ കീഴടങ്ങി

ചടയമംഗലം: ചടയമംഗലത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. ബന്ധുവായ യുവാവിനെയാണ് പോരേടം സ്വദേശി സനൽ ആക്രമിച്ചത്. പൊള്ളലേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ് കലേഷ് എന്ന യുവാവ്. ഭാര്യയെ ശല്യപ്പെടുത്തിയതിൻ്റെ വിരോധത്തിലാണ് കലേഷിനെ പട്ടാപ്പകൽ തീ കൊളുത്തി സനൽ കൊല്ലാൻ ശ്രമിച്ചത്. കൊല്ലം ചടയമംഗലത്ത് ബന്ധുവായ യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പോരേടം സ്വദേശി സനലാണ് കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ…

Read More

സഹകരണ ജീവനക്കാർക്ക് കൂടുതൽ ചികിത്സ സഹായം കിട്ടും

കേരള സ്റ്റേറ്റ് കോഓപറേറ്റിവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളുടെ ചികിത്സ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. നിലവിൽ സഹായമനുവദിക്കാതിരുന്ന രോഗങ്ങള്‍ കൂടി ഉൾപ്പെടുത്തി ചട്ടങ്ങൾ ഭേദഗതി ചെയ്തതായി മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാന്‍സര്‍, ഹൃദയശസ്ത്രക്രിയ, വൃക്ക മാറ്റിവെക്കല്‍, വൃക്ക നീക്കം ചെയ്യല്‍, കരള്‍ മാറ്റിവെക്കല്‍, കരള്‍ ശസ്ത്രക്രിയ (ദാതാവിന് ഉള്‍പ്പെടെ), മജ്ജ മാറ്റിവെക്കല്‍, കണ്ണ് മാറ്റിവെക്കല്‍ എന്നിവക്കുള്ള ധനസഹായം 1,25,000ൽ നിന്ന് 1,50,000 രൂപയാക്കി. കാഴ്ചവൈകല്യം, തളര്‍വാതം, അപകടം മൂലമോ മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന അംഗവൈകല്യം, തലക്കേറ്റ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial