സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

ന്യൂഡല്‍ഹി: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ രാം ഗോപാല്‍ വര്‍മ രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ പിത്താപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ അറിയിച്ചു.തെലുഗ് നടന്‍ ജെഎസ്പി നേതാവുമായ പവന്‍ കല്യാണിനെ പിത്തപുരത്ത് മത്സരിപ്പിക്കുമെന്ന് ടിഡിപി-ബിജെപി-ജെഎസ്പി സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാം ഗോപാല്‍ വര്‍മയുടെ പ്രഖ്യാപനം. തീരുമാനം പെട്ടെന്നുണ്ടായതാണെന്നും പിത്താപുരത്ത് മത്സരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു.അതേസമയം, പാര്‍ട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചുമൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പെട്ടെന്നുള്ള തീരുമാനം. ഞാന്‍ പിത്താപുരത്ത് മത്സരിക്കുന്നു…

Read More

ഗ്യാനേഷ് കുമാറും എസ്എസ് സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെരണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിയമിച്ചതായി റിപ്പോര്‍ട്ട്. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐഎസ്എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് പുതിയ കമ്മീഷണര്‍മാരെ തെരഞ്ഞെടുത്തത്. ഇക്കാര്യം സമിതി അംഗമായ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്ഥിരീകരിച്ചു. അന്തിമപട്ടിക തരാന്‍…

Read More

‘2018’ വീണു, മലയാളത്തിന്‍റെ രാജാക്കന്മാരായി ‘മഞ്ഞുമ്മല്‍ ബോയ്സ്’; ഇൻഡസ്ട്രി ഹിറ്റ്

മലയാളം സിനിമയിലെ ഏറ്റവും പണം വാരിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018നേയും മറികടന്നാണ് ചിത്രം ഇൻഡസ്ട്രി ഹിറ്റായത്. മ‍ഞ്ഞുമ്മൽ ബോയ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് സന്തോഷ വാർത്ത പങ്കുവച്ചത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. 175.50 കോടിയായിരുന്നു 2018ന്റെ ആ​ഗോള കളക്ഷൻ. മഞ്ഞുമ്മലിന്റെ കളക്ഷൻ ഇതിനോടകം 176 കോടിയിൽ എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് 21ാം ദിവസത്തിലാണ് മഞ്ഞുമ്മൽ ബോയ്സ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം…

Read More

‘പെൺകുട്ടിയെ പൂവ് സ്വീകരിക്കാൻ നിർബന്ധിക്കുന്നത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമാകാം’; അധ്യാപകനെതിരെയുള്ള പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് പൂവ് വാങ്ങാൻ നിർബന്ധിക്കുന്നത് കുറ്റമാകാമെന്ന് സുപ്രീം കോടതി. പോക്സോ നിയമത്തിന്റെ പരിധിയിലാണ് ഇത്തരം കുറ്റങ്ങൾ വരിക. വിദ്യാർത്ഥിനിയോട് പൂക്കൾ സ്വീകരിക്കാൻ പൊതുമധ്യത്തിൽ വച്ച് അധ്യാപകൻ നിർബന്ധിച്ചതിലാണ് സുപ്രീം കോടതി ഇടപെട്ടത്. ഇത്തരം കുറ്റകൃത്യങ്ങൾ പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കുറ്റാരോപിതനായ അധ്യാപകൻ്റെ സ്ഥാനമാനങ്ങളെ ഇത് ബാധിക്കാനിടയുള്ളതിനാൽ തെളിവുകൾ കർശനമായി പരിശോധിക്കുന്നതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. ഇതുകൂടാതെ പെൺകുട്ടിയെ ഉപയോഗിച്ച് അധ്യാപകനെ പ്രതിയാക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്നതിൽ…

Read More

കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും പത്മിനി തോമസും ബിജെപിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേത്രിയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ഉള്‍പ്പടെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും നടന്നു. ഏറെനാളായി കോണ്‍ഗ്രസുമായി അകന്നുനില്‍ക്കുകയാണ് തമ്പാനൂര്‍ സതീഷ്. കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെടാതിരുന്നതാണ് പാര്‍ട്ടിയുമായി അകലാന്‍ കാരണമായത്. സംഘിയും…

Read More

പൊലീസ് ജീപ്പ് തകർത്ത കേസ്; കാപ്പ ചുമത്തി ഡിവൈഎഫ്ഐ നേതാവിനെ നാടുകടത്തി

തൃശൂർ: പൊലീസ് ജീപ്പ് തല്ലിത്തകർത്തതുൾപ്പെടെ എട്ട് കേസുകളിൽ പ്രതിയായ ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് പ്രസി‍ഡന്റ് നിധിൻ പുല്ലനെ (30) ചാലക്കുടി പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. ഡിഐജി അജിത ബീഗത്തിന്റെ നിർദ്ദേശത്തിലാണ് നടപടി. ആറ് മാസത്തേക്കാണ് നാടുകടത്തിയത്. കഴിഞ്ഞ ഡിസംബർ 22നാണ് ചാലക്കുടി ഗവ. ഐടിഐക്കു മുന്നിൽ ഇയാൾ പൊലീസ് ജീപ്പിന്റെ മുകളിൽ മറ്റു പ്രവർത്തകർക്കൊപ്പം കയറി നിന്നു ആക്രമണം നടത്തിയത്. സംഭവ ദിവസം തന്നെ പൊലീസ് നിധിനെ പിടികൂടിയിരുന്നു. എന്നാൽ സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി…

Read More

ദുബായിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു; സുഹൃത്തിനെതിരെ പരാതിയുമായി 25 കാരി

കൊച്ചി സ്വദേശിയായ 25 കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പ്രതി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. നാദാപുരം സ്വദേശിയായ സുഹൃത്തിനെതിരെയാണ് ഇരുപത്തിയഞ്ചുകാരിയുടെ പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനം. പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. വഴങ്ങാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങിയതായും അതിജീവിത. മാനസികമായി തളർന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ…

Read More

ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ: കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ

ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ. ലഹരിക്കേസിൽ പാലക്കാട് എക്സൈസ് അറസ്റ്റ് ചെയ്ത ഇടുക്കി സ്വദേശി ഷോജോ ജോൺ(55) ആണ് മരിച്ചത്. ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ ജ്യോതി. ഇന്നലെയാണ് രണ്ടു കിലോ ഹഷീഷുമായി ഇയാളെ വാടക വീട്ടിൽ നിന്ന് പിടികൂടിയത്. ഇന്ന് രാവിലെ എഴു മണിയോടെ പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിൽ ഷോജോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷോജോയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. മുൻഅതേസമയം എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ഷോജോയുടെ ഭാര്യ ജ്യോതി…

Read More

വീണ്ടും കാട്ടാന ആക്രമണം; ഇടുക്കി ചിന്നക്കനാലില്‍ വീട് തകര്‍ത്തു

ഇടുക്കി ചിന്നക്കനാല്‍ 301 കോളനിയില്‍ കാട്ടാന ആക്രമണം. ആന വീടും വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു. ഗോപി നാഗന്റെ വീടാണ് തകര്‍ത്തത്. ചക്കകൊമ്പന്‍ ആണ് വീട് തകര്‍ത്തത് എന്ന് പ്രവേശവാസികൾ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. കുട്ടികളുടെ വിദ്യാഭ്യസ ആവശ്യത്തിനായി വീട്ടിലുള്ളവര്‍ അടിമാലിക്ക് പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ആർ ആർ ടി സംഘം പ്രദേശത്ത് നിന്നും ആനയെ കാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള ശ്രമം തുടരുകയാണ്.

Read More

സ്കൂൾ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; മിനി ഊട്ടിയിൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;

മലപ്പുറം: സ്കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ വച്ചാണ് അപകടമുണ്ടായത്. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ.ടി.സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചേറൂർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു സിനാൻ. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടമുണ്ടായത്. മിനി ഊട്ടിയിൽ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ബൈക്ക് ബസ്സിന്റെ പിറകിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial