
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; തൊടുപുഴയിൽ യുവാവ് അറസ്റ്റിൽ
തൊടുപുഴ: വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്ത് തൊടുപുഴ പോലീസ്. വണ്ണപുറം ദര്‍ഭത്തൊട്ടി വേലംപറമ്പില്‍ ജോബി ജോസഫിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്‍തത്. തൊടുപുഴ സ്വദേശിയാണ് പരാതി നൽകിയത്. തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം റിക്രൂട്ടിങ് സ്ഥാപനം നടത്തി വരികയായായിരുന്നു ജോബി. ഒരു വര്‍ഷം മുമ്പ് യുകെയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് മൂന്നു ലക്ഷം രൂപ പരാതിക്കാരനില്‍ നിന്നും ജോബി വാങ്ങിയത്. ഏറെ നാളായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തുക തിരികെ ചോദിച്ചെങ്കിലും…