
മോർഫ് ചെയ്ത ഫോട്ടോകൾ അയച്ച് യുവതിയെ ഭീഷണിപ്പെടുത്തി; പലതവണയായി പണം തട്ടിയ സംഘം പിടിയിൽ
എടക്കര: എടക്കര സ്വദേശിനിയായ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി പലതവണയായി പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. ഓൺലൈൻ തട്ടിപ്പുകാരായ മൂന്ന് യുവാക്കളാണ് പിടിയിലായത്. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങൽ സ്വദേശികളായ തെക്കേ മനയിൽ അശ്വന്ത് ലാൽ (23), തയ്യൽ കുനിയിൽ അഭിനാഥ് (26), കോഴിപ്പറമ്പത്ത് സുമിത് കൃഷ്ണൻ (21) എന്നിവരെയാണ് എടക്കര പോലീസ് ഇൻസ്പെക്ടർ എസ്. അനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ സൈബർ കാർഡ് എന്ന ആപ്പിലൂടെ 4000 രൂപ…