കൊല്ലത്ത് ജെസിബി ഓപ്പറേറ്റർമാർ തമ്മിലുള്ള തർക്കം യുവാവിന് മുഖത്ത് കുത്തേറ്റു

കൊല്ലം: ജെസിബി ഓപ്പറേറ്റമാർ തമ്മിലുള്ള തർക്കത്തിൽ കൊല്ലത്ത് യുവാവിന് മുഖത്ത് കുത്തേറ്റു.ചിതറ പെട്രോൾ പമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ യുവാവിന് മുഖത്ത് സാരമായി കുത്തേറ്റത് . ജെസിബി ഓപ്പറേറ്റമാർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് കയ്യാങ്കളിയായത്. ചിതറ സ്വദേശി റാഫിക്കാണ് കുത്തേറ്റത് . പേഴ്‌മൂട് സ്വദേശി ജിംഷാദിന്റെ ആക്രമണത്തിലാണ് റാഫിക്ക് പരിക്കേറ്റത് . അക്രമത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ റാഫിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിംഷാദിന്റെ കൈയ്യിലുണ്ടായിന്ന ചാവി റാഫിയെ മർദ്ദിക്കാൻ നേരം മുഖത്ത്…

Read More

ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഏഴുപേർ അറസ്റ്റിൽ

ചെന്നൈ: ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ വെള്ളക്കോവിലിലാണ് സംഭവം. ഘോഷയാത്രയിൽ പങ്കെടുക്കാനായെത്തിയ പെൺകുട്ടിയെ ഏഴു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. പ്രതികളെല്ലാവരും പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി. മാർച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവിടെ വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിൽ പങ്കെടുക്കാൻ പെൺകുട്ടി ഗ്രാമത്തിലെത്തിയപ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് തമിഴ്‌നാട് പോലീസിൻ്റെ രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച്…

Read More

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി

മംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്. മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ശരണപ്പ, ഡോണി മേഖലയിലെ പാര്‍ട്ടി സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ശരണപ്പയുടെ സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു. ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് മൂര്‍ച്ചയുള്ള…

Read More

സംസ്ഥാനത്ത് ദിവസവും വില്പന നടത്തുന്ന ലോട്ടറികളുടെ ഒന്നാം സമ്മാനതുക ഒരു കോടിയായി വർദ്ധിപ്പിക്കും

കൊച്ചി: സംസ്ഥാനത്ത് ദിവസവും വില്പന നടത്തുന്ന ലോട്ടറികളുടെ ഒന്നാം സമ്മാനത്തുക ഒരു കോടിയായി വർദ്ധിപ്പിക്കാൻ ലോട്ടറി വകുപ്പ്കുറഞ്ഞ സമ്മാനത്തുക 100ല്‍ നിന്ന് 50 രൂപയാക്കും. ടിക്കറ്റുകളുടെ വില 40ല്‍ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചേക്കും. വകുപ്പ് സർക്കാരിന് സമർപ്പിച്ച ശുപാർശയില്‍ റംസാന് ശേഷം തീരുമാനമുണ്ടായേക്കും. വില്പന കൂടുതല്‍ ആകർഷകമാക്കാനും വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് നീക്കം. നിലവില്‍ ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിക്ക് (വില 50 രൂപ) മാത്രമാണ് ഒരു കോടി രൂപ സമ്മാനമുള്ളത്. മറ്റു ടിക്കറ്റുകളുടെ സമ്മാനവും…

Read More

ആംബുലൻസിൽ കയറിയാലുടൻ രോഗികളുടെ വിവരങ്ങള്‍ അത്യാഹിത വിഭാഗത്തിൽ സ്ക്രീനിൽ തെളിയും; പുതിയ സംവിധാനം

തിരുവനന്തപുരം: രോഗിയുമായി ഇനി കനിവ് 108 ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് തിരിക്കുമ്പോള്‍ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനില്‍ തെളിയും. കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന ഹോസ്പിറ്റല്‍ പ്രീ അറൈവല്‍ ഇന്റിമേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിര്‍വഹിച്ചു. മികച്ച ട്രോമാകെയര്‍ സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി പൈലറ്റ് പ്രോജക്ടായി മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച സംവിധാനത്തിന്റെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ…

Read More

ടി എൻ പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു.

കോൺഗ്രസ് നേതാവും തൃശൂർ എംപിയുമായ ടി.എൻ പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു. തൃശൂർ സ്ഥാനാർഥിത്വം കെ. മുരളീധരനായി മാറിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം വരുന്നത്. കെപിസിസി നേതൃത്വവുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പുതിയ പദവിയായി കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകിയത്.

Read More

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പന്ത്രണ്ടുകാരനെ കാണാതായി; കേസെടുത്ത് പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം കിള്ളിപ്പാലത്ത് 12 വയസുകാരനെ കാണാതായി. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. കാണാതാകുമ്പോൾ നീല ഫുൾ കൈ ഷര്‍ട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. സംഭവത്തിൽ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസും നാട്ടുകാരും പലയിടത്തായി തിരച്ചിൽ നടത്തുന്നുണ്ട്.

Read More

സ്റ്റേഷനിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മലപ്പുറം: പോലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആന്റസ് വിൽസൺ, ടിപി ഷംസീർ എന്നീ ഉദ്യോഗസ്ഥരെയാണ് നടപടി. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി (36) ആണ് സ്റ്റേഷനിൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. യുവാവിന് പൊലീസിന്റെ മർദനമേറ്റിരുന്നതായി ബന്ധുക്കൾ പറഞ്ഞു….

Read More

കാണാതായ യുവതിയെ കണ്ടെത്തിയത് മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ; മുങ്ങിമരിക്കാൻ സാധ്യതയില്ലെന്ന് നാട്ടുകാര്‍

കോഴിക്കോട്: പേരാമ്പ്രയിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാളൂര്‍ സ്വദേശി അനുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. ഇന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം ഇന്നലെ നാട്ടുകാര്‍ തിരച്ചിൽ നടത്തിയിരുന്നുവെന്നും യാതൊന്നും കണ്ടെത്തിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടികളുടെ പോലും മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ അനു മുങ്ങിമരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് നാട്ടുകാരുടെ വാദം. ഇതൊക്കെയാണ് അനുവിന്റെ മരണത്തിൽ സംശയം വർധിപ്പിക്കുന്നത്. വാളൂര്‍ സ്വദേശിയായ അനുവിന് 26 വയസാണ് പ്രായം. ഒരു വര്‍ഷം മുൻപായിരുന്നു വിവാഹം. മൂന്ന് മാസമായി ഭര്‍ത്താവ്…

Read More

അന്തര്‍ദ്ദേശീയ നിലവാരത്തില്‍ പരിശീലനം; കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്ക്‌കൂളുകൾ ആരംഭിക്കാൻ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ നിർദ്ദേശം നൽകി. മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും. ദേശീയ അന്തര്‍ദ്ദേശീയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial