പൊന്നാനിയിൽ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം;സി പി ഐ ബ്രാഞ്ച് സെക്രട്ടറിക്ക് ഗുരുതര പരിക്ക്

പൊന്നാനി: ഈശ്വരമംഗലം സ്വദേശിയും സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുമാ യ വി. വി. അഷ്കറിനെയാണ് ലഹരി മാഫിയാ ഗുണ്ടാസംഘം അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയ പാതയിലെ ഈശ്വരമംഗലത്തിനും നരിപ്പറമ്പിനും ഇടയിൽ വെച്ച് വളാഞ്ചേരി സ്വദേശി നൗഫലിൻ്റെ കാർ തടഞ്ഞ് നിർത്തി അക്രമികൾ സഞ്ചരിച്ച ബൈക്കിൻ്റെ പെട്രോൾ കഴിഞ്ഞെന്ന് പറഞ്ഞ് കാറിൻ്റെ ഡോർ ബലമായി തുറന്ന് പണം തട്ടിയെടുത്തു. ഇത് ശ്രദ്ധയിൽപ്പെട്ട അഷ്ക്കർ കാർ യാത്രക്കാരനെ സഹായിക്കാൻ ശ്രമിച്ചതിനാണ് നിരവധി കേസുകളിൽ…

Read More

കേരളത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; 100 ദശലക്ഷം യൂണിറ്റ് കടന്നു

സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി.ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്.സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാൻ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്.ഇങ്ങനെ പോയാല്‍ സംസ്ഥാനം…

Read More

തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മൽ സ്വദേശി നിദാൽ (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. കൂട്ടുകാർക്കൊപ്പം പുതിയ ബൈപ്പാസ് കാണാനെത്തിയതായിരുന്നു നിദാൽ. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പമെത്തിയ നിദാൽ പാലങ്ങൾക്കിടയിലെ വിടവ് ചാടിക്കടക്കാൻ ശ്രമിക്കുമ്പോൾ താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലശ്ശേരി സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്

Read More

അച്ഛൻ മരിച്ചതറിയാതെ ധനുഷ എസ്എസ്എൽസി പരീക്ഷ എഴുതി തീർത്തു; സതീശിന്റെ മരണം ഭാര്യയേയും കുട്ടികളെയും അറിയിച്ചത് ധനുഷ മടങ്ങിയെത്തിയ ശേഷം

കായംകുളം: കായംകുളം സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ധനുഷ സതീഷ് എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ പിതാവ് സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു. അച്ഛൻ മരിച്ചതറിയാതെ പരീക്ഷ എഴുതി തീർത്ത ധനുഷ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഇനി അച്ഛന്റെ കരുതലില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാത്രി നടന്ന ബൈക്ക് അപകടത്തിലാണ് പുള്ളിക്കണക്ക് മയൂരി ഹൗസിൽ സതീശ് കുമാർ(45) മരിച്ചത്. സതീഷിന്റെ മരണവിവരം ഇന്നലെ ഉച്ചവരെ ഭാര്യയെയും മക്കളെയും അറിയിച്ചിരുന്നില്ല. പുള്ളിക്കണക്ക് കൊച്ചാലുംമൂട് ജംക്‌ഷനിൽ ഞായറാഴ്ച…

Read More

ഉത്സവപ്പറമ്പിലെ മാല മോഷണത്തിനിടെ രണ്ട് സ്ത്രീകൾ പിടിയിൽ

പാലക്കാട് : ഉത്സവപ്പറമ്പിൽ നിന്നും മാല മോഷണത്തിനിടെ മോഷ്ടാക്കൾ പിടിയിൽ. പാലക്കാട് തൃത്താല ആലൂർ പൂരത്തിനിടെ മോഷണം നടത്തിയ തമിഴ്നാട് സേലം സ്വദേശിനികളായ കസ്തൂരി, രേവതി എന്നിവരാണ് പിടിയിലായത്. ആലൂർ സ്വദേശിനി സുകന്യയുടെ മാലയാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷണ ശ്രമത്തിനിടെയാണ് തൃത്താല പൊലീസ് പ്രതികളെ പിടികൂടിയത്.

Read More

മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; യുവാവ് മരിച്ചു

കൊച്ചി: എറണാകുളം കോതമംഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രോഗിയുമായി മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് വരുമ്പോള്‍ കളപ്പാറയില്‍ വെച്ചാണ് അപകടമുണ്ടായത്. ഓട്ടോഡ്രൈവറാണ് വിജില്‍. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍ വിജില്‍ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിലിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടിക്കൊണ്ടിരിക്കുന്നതിനിടെ മ്ലാവ് അപ്രതീക്ഷിതമായി ഓട്ടോയുടെ മുന്നിലേക്ക് വന്നുകയറുകയായിരുന്നു

Read More

ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം വ്യാഴാഴ്ച വരെ മാത്രം

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസം വ്യാഴാഴ്ച. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്. ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. മാര്‍ച്ച് 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. ഡിസംബര്‍ 15 നു അവസാനിക്കേണ്ട സൗജന്യ സമയപരിധിയാണ് മൂന്ന് മാസം കൂടി നീട്ടിയത്. ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ്…

Read More

ജയ അരി 29 രൂപ, മട്ട അരി 30, റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 5 കിലോ; ശബരി കെ റൈസ് വിതരണോദ്ഘാടനം നാളെ

തിരുവനന്തപുരം: ശബരി കെ റൈസ് ബ്രാന്‍ഡില്‍ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മാര്‍ച്ച് 13ന് ഉച്ചയ്ക്ക് 12ന് നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആര്‍ അനില്‍ അദ്ധ്യക്ഷനായിരിക്കും. ശബരി കെ ബ്രാന്‍ഡില്‍ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും ആണ് വിതരണം ചെയ്യുക. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക….

Read More

സിഎഎ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്നതിന്റെ ഭാഗം; കേരളത്തിൽ നടപ്പാക്കില്ല’; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സിഎഎ യാതൊരുകാരണവശാലും കേരളത്തില്‍ നടപ്പാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും സിപിഎം പറയുന്നു. ‘‘ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണു മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. ആ കാഴ്ചപ്പാടുകളെ ആകെ തകര്‍ത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണു പൗരത്വ ഭേദഗതി നിയമം. ഇതു നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയര്‍ന്നുവന്നതാണ്. കേരളത്തില്‍ ഇതു നടപ്പിലാക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്….

Read More

ഭിക്ഷാടനത്തിലുടെ ധനികനായ മുംബൈയിലെ ഭരത് ജെയിൻ ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ

മുംബൈ : ഭിക്ഷാടനത്തിലുടെ ധനികനായ മുംബൈയിലെ ഭരത് ജെയിൻ ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ. ഭിക്ഷാടനം പലപ്പോഴും ദാരിദ്ര്യത്തിൻ്റെയും നിരാശയുടെയും അടയാളമായി പറയുന്നുവെങ്കിലും ചിലർക്ക് അത് ലാഭകരമായ ഒരു തൊഴിലാണ്. 7.5 കോടി ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനിക യാചകനായ ഭരത് ജെയിൻ അത്തരത്തിലുള്ള ഒരാളാണ്. 54 വയസ്സുള്ള ജെയിൻ മുംബൈയിലാണ് താമസം. 40 വർഷത്തിലേറെയായി അദ്ദേഹം ഭിക്ഷാടനം നടത്തുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ആസാദ് മൈതാനം എന്നി സ്ഥലങ്ങളിലാണ് ഭിക്ഷാടനം നടത്തുന്നത്.10 മുതൽ 12…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial