
വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി വരനെ പിതാവ് കുത്തികൊന്നു
ന്യൂഡൽഹി : വിവാഹം നടക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ അച്ഛൻ മകനെ കുത്തി കൊന്നു. 29 കാരനായ ജിം ഉടമ ഗൗരവ് സിംഗാളാണ് പിതാവ് രംഗലാലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.വിവാഹ ഘോഷയാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സൗത്ത് ഡല്‍ഹിയെ നടുക്കിയ സംഭവം. അച്ഛനും മകനും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് കൂട്ടാളികളുടെ സഹായത്തൊടെയായിരുന്നു രംഗലാല്‍ കൊലപാതകം നടത്തിയത്. സംഭവ ശേഷം 15 ലക്ഷം രൂപയും…