രാജസ്ഥാനിൽ ബിജെപി എംപി പാർട്ടി വിട്ടു; കോൺഗ്രസിൽ ചേർന്ന് രാഹുൽ കേസ്വാൻ

ഡൽഹി: രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി എംപി രാഹുൽ കേസ്വാൻ ചുരുവിൽ നിന്നുള്ള ലോക്സഭ എംപി ആണ് രാഹുൽ കേസ്വാൻ. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ കേസ്വാന്റെ രാജി. കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ. 2004, 2009 വർഷങ്ങളിൽ രാഹുലിന്റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ധലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 ലും 2019 ലും മകൻ രാഹുൽ കസ്വാൻ എംപിയായി. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് സീറ്റ് വാഗ്ദാനം…

Read More

വില്ലേജ് ഓഫീസർ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ; സംഭവം അടൂരിൽ

അടൂർ: അടൂരിൽ വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കടമ്പനാട് വില്ലേജ് ഓഫീസറാണ് ജീവനൊടുക്കിയത്. ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് മനോജിനെ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്

Read More

കേരള സർവകലാശാല കലോത്സവം നിർത്തി വച്ചു; വിസി നിർദേശം നൽകിയത് കൂട്ട പരാതിയ്ക്ക് പിന്നാലെ; ഇനി മത്സരങ്ങളും ഫല പ്രഖ്യാപനം ഉണ്ടാകില്ല

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തി വച്ചു. വിദ്യാർത്ഥികളുടെ കൂട്ട പരാതിയ്ക്ക് പിന്നാലെയാണ് വിസി നടപടി. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളുടെ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്നും ഇനി മത്സരങ്ങൾ ഉണ്ടാകില്ലെന്നും സർവകലാശാല വ്യക്തമാക്കി. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ല. അതിനിടെ, കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന്…

Read More

തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് ദേവി കൃപയിൽ അരുണിന്റെ ഭാര്യ രാധിക(36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പ്രദേശവാസികൾ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ 11.20 ഓടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. സൗത്ത് ഇന്ത്യൻ ബാങ്ക് കരിങ്കുന്നം ബ്രാഞ്ച് മനേജരാണ് രാധിക

Read More

തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം വിലക്കണം; സുപ്രിംകോടതിയിൽ ഹർജിയുമായി കോൺഗ്രസ് നേതാവ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും(Chief Election Commissioner) മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും(Election Commissioners) ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ (ECI) ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ(Centre) തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ(SC) ഹർജി. കോൺഗ്രസ് നേതാവ് ജയ താക്കൂറാണ് ഹർജി നൽകിയത്. 2023ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആൻ്റ് ഇലക്ഷൻ കമ്മീഷണർ ആക്‌ട് പ്രകാരം തിരഞ്ഞെടുപ്പ് ബോഡിയിലെ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ നിന്ന് കേന്ദ്രത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ഹർജി നൽകിയത്. അരൂപ് ബാരൻവാൾ…

Read More

‘കോൺഗ്രസിൽ തിരിച്ചെടുക്കും’; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്‍
പാര്‍ട്ടിയില്‍ ഉടന്‍ തിരിച്ചെടുക്കുമെന്ന് ദിവാകരന് ഉറപ്പു നല്‍കി

കണ്ണൂര്‍: കണ്ണൂല്‍ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്‍. കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സന്‍ മമ്പറം ദിവാകരനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. പാര്‍ട്ടിയില്‍ ഉടന്‍ തിരിച്ചെടുക്കുമെന്ന് ഹസ്സന്‍ ദിവാകരന് ഉറപ്പു നല്‍കി. രണ്ടര വര്‍ഷം മുമ്പാണ് മമ്പറം ദിവാകരനെ അച്ചടക്ക ലംഘനം ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് ദിവാകരനെ പുറത്താക്കിയത്. പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. വിചാരണ സദസ് ഉള്‍പ്പെടെ പാര്‍ട്ടി പരിപാടികളില്‍…

Read More

എസ്ബിഐക്ക് തിരിച്ചടി, ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നാളെ കൈമാറണം; ഹർജി തളളി

ദില്ലി : ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബി ഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ കൈമാറണമെന്ന് ഉത്തരവിട്ടു. ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങൾ എസ്ബിഐയുടെ പക്കലുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്നും പിന്നെന്തിന് വൈകിപ്പിക്കുന്നുവെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ നല്കിയ മുദ്രവച്ച കവർ കോടതി തുറന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് വരെ നല്കിയ വിവരങ്ങൾ…

Read More

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം: ഗണേഷ്‌കുമാറിനെതിരേ സമരത്തിന് സി.ഐ.ടി.യു

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം സംബന്ധിച്ച വിഷയത്തിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരേ പ്രത്യക്ഷസമരത്തിന് സി.ഐ.ടി.യു. പുതിയ മാതൃകയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മേയ് മുതൽ പ്രാവർത്തികമാക്കുമെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സി.ഐ.ടി.യു. രംഗത്തെത്തിയതാണ് പോര് മുറുകാൻ കാരണം. ദിവസം 50 പേർക്കുമാത്രം ഡ്രൈവിങ് ടെസ്റ്റ് എന്ന പരിഷ്കാരം സി.ഐ.ടി.യു. അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി പിൻവലിച്ചിരുന്നു. തത്കാലം പിൻവലിച്ചെങ്കിലും പരിഷ്കരണനടപടിയുമായി മുന്നോട്ടു പോകാനാണ് മന്ത്രിയുടെ തീരുമാനം. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ചേർന്ന ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന…

Read More

പത്തനംതിട്ടയിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ് ഡി.വൈ.എഫ്.ഐ നേതാവ് കീഴടങ്ങി

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് പൊലീസിൽ കീഴടങ്ങി. സി.പി.എം ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ ജയ്സൺ ജോസഫ് ആണ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയിൽ വലിയ വിമർശനം ഉയർന്നിരുന്നു. കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ ഡിസംബർ 20നാണ് നിയമ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുക്കാൻ മടിച്ച പൊലീസ്, പരാതിക്കാരിക്കെതിരെ കേസ് എടുത്തിരുന്നു….

Read More

സുഹൃത്തുക്കളോടൊപ്പമെത്തി കുളിക്കാന്‍ ഇറങ്ങിയപ്പോൾ അപകടം; യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ

കല്‍പ്പറ്റ: ഡാമിന് സമീപം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നടവയല്‍ ആലംമൂല അത്തിപ്പുര ലക്ഷ്മണന്‍ തമ്പി (35) യുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. പനമരത്തിനടുത്ത കൂടല്‍ക്കടവ് ചെക്ക് ഡാമിന് സമീപം ആയിരുന്നു അപകടം. ഫയര്‍ഫോഴ്‌സും പ്രാദേശിക സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ടരയോടെ മൃതദേഹം പുഴയില്‍ പൊന്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മാനന്തവാടി അഗ്‌നിരക്ഷാസേന മൃതദേഹം ചെക്ക്ഡാമില്‍ നിന്നും പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial