അടച്ചിട്ട പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറക്കും

പൂക്കോട് : വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ്റെ മരണത്തെ തുടർന്ന് അടച്ചിട്ട കോളേജ് ഇന്നു തുറക്കും. സംഘർഷ സാധ്യത ഒഴി വാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ഇത് സംബന്ധിച്ച് വൈസ് ചാൻസലർക്ക് ആ വശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിദ്ധാർത്ഥന്റെ മരണം സംഭവിച്ചപ്പോൾ തന്നെ ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സെക്യൂരിറ്റിയും അടക്കം കൃത്യമാ യി സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നു. വൈസ് ചാൻസ ലറെ നിയമിച്ചത് സർക്കാരാണ്. ഇത് സർക്കാരിനെ അറിയിക്കാ…

Read More

കടമെടുപ്പ് പരിധി: കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കടമെടുപ്പു പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. പരിധി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ദേശപ്രകാരം നടന്ന കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥ തല ചര്‍ച്ച രണ്ടാം വട്ടവും പരാജയപ്പെട്ടിരുന്നു.ഇക്കാര്യങ്ങള്‍ അടക്കം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി മുമ്പാകെ വിശദീകരിക്കും. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം യോജിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ വേണു വ്യക്തമാക്കിയിരുന്നു. അധികമായി 19,370 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. ഇതില്‍ തീരുമാനമായില്ല. 13,890 കോടി മാത്രമേ അനുവദിക്കൂ എന്നു കേന്ദ്രം അറിയിച്ചതായും ചീഫ് സെക്രട്ടറി…

Read More

ക്രിക്കറ്റ് താരംയൂസഫ് പഠാന്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ബെഹ്റാംപുര്‍ മണ്ഡലത്തില്‍ നിന്നു ജനവിധി തേടും

കൊല്‍ക്കത്ത: ലോക്‌സഭാ തെര‌‌ഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശ്രദ്ധേയ സാന്നിധ്യമായി മുന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാന്‍. താരം ബെഹ്റാംപുര്‍ മണ്ഡലത്തില്‍ നിന്നു തൃണമൂല്‍ സ്ഥാനാര്‍ഥിയായി ജനവിധി തേടും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ചടങ്ങിലാണ് യുസഫ് പഠാന്റെ പേരും പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയിലാണ് സ്ഥാനാര്‍ഥികളെ പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചത്. ലോക്സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ അധീര്‍…

Read More

മദ്യപാനത്തിനിടായിലുണ്ടായ വാക്കുതര്‍ക്കം : സുഹൃത്തിനെ
കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോട്ടയം : മദ്യപാനത്തിനിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തികുത്തില്‍ കലാശിച്ചു . ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട വട്ടക്കയം ഭാഗത്തുള്ള അണ്ണാമലപ്പറമ്പിൽ വീട്ടിൽ അഫ്സൽ എ.കെ(40) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ബാറിൽ ഒരുമിച്ചു മദ്യപിക്കുകയും മദ്യലഹരിയിൽ ഉണ്ടായ വാക്ക്തർക്കത്തെ തുടർന്ന് ബാറിന് വെളിയിൽ വരികയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിക്കുകയും, സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആയിരുന്നു. തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തുകയും ഇയാളെ…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 18 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമായി; ആരോഗ്യ വകുപ്പ് മന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആണ് ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കുക. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത സ്ഥാനം വഹിക്കും. 18 കോടിയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 6 നിലകളുള്ള കെട്ടിടത്തില്‍ 404 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 101 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. കിച്ചണ്‍, മെസ് ഹാള്‍, സ്റ്റോര്‍…

Read More

മണിക്കൂറുകൾ നീണ്ട പരിശ്രമം വിഫലം; ഡൽഹിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചു

ന്യൂഡൽഹി: 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാൾ മരിച്ചു. മൃതദേഹം പുറത്തെടുത്തു. മുപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. ഇന്നലെ രാത്രി ഒരുമണിയോടെയാണ് അപകടമുണ്ടായത്. വെസ്റ്റ് ഡൽഹിയിലെ കെശോപൂർ മാണ്ഡി ഏരിയയിലെ ഡൽഹി ജൽ ബോർഡിന്റെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറിലാണ് അപകടം. മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴൽക്കിണറിൽ വീണതായിരിക്കാമെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കുട്ടിയാണ് കിണറിൽ വീണതെന്ന് ആദ്യം സംശയിച്ചത്.

Read More

പുഴയിൽ കുളിക്കാനിറങ്ങി; മലപ്പുറത്ത് എസ്ഐ മുങ്ങിമരിച്ചു

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോൻ കെഎസ് ആണ് മുങ്ങി മരിച്ചത്. പുലാമന്തോൾ കുന്തിപ്പുഴയിൽ കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. തൃശൂർ മാള സ്വദേശിയാണ്.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി; രണ്ട് എംപിമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി നൽകി രണ്ട് എംപിമാർ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ലോക്സഭാംഗങ്ങളാണ് ബിജെപിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. ഹരിയാനയിൽ നിന്നുള്ള എംപി ബ്രിജേന്ദ്ര സിങ്, രാജസ്ഥാനിൽ നിന്നുള്ള എംപി രാഹുൽ കസ്‌വാൻ എന്നിവരാണ് ബിജെപിയിൽ നിന്നും രാജിവച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് ബ്രിജേന്ദ്ര സിങ് അറിയിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് ബ്രിജേന്ദ്ര. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയാണ് ബ്രിജേന്ദ്ര…

Read More

പോർച്ചുഗീസ് ഫിലിംഫെസ്റ്റിവലിൽ മികച്ച നടനായി ടൊവിനോ തോമസ്, ഇന്ത്യൻ നടന് ഈ പുരസ്‌കാരം ലഭിക്കുന്നതിതാദ്യം

പോർച്ചുഗലിലെ നാല്പത്തി നാലാമത് ഫന്റാസ്പോർട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി ടോവിനോ തോമസ്. ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിലെ മാസ്മരിക പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യൻ ചിത്രങ്ങൾക്കുള്ള ഓറിയൻ്റ് എക്സ്പ്രസ്സ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രദർശിപ്പിച്ചത്. മേളയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടൻ ഈ പുരസ്കാരത്തിന് അർഹനാകുന്നത്. 2024 മാർച്ച് ഒന്നുമുതൽ പത്തുവരെ നടന്ന മേളയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമാണ് ‘അദൃശ്യജാലകം’. 2019…

Read More

കടപ്പനയിലെ ഇരട്ടക്കൊല തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കട്ടപ്പനയിലെ ഇരട്ടക്കൊല; വീടിന്‍റെ തറ കുഴിച്ച് പരിശോധിച്ച പൊലീസ് ഞെട്ടി, തലയോട്ടിയും അസ്ഥികളും കണ്ടെത്തി.കൊല്ലപ്പെട്ട വിജയന്‍റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. വിജയനെ കൊന്ന് മുറിക്കുള്ളില്‍ കുഴിച്ചിട്ടെന്നാണ് പ്രതിയുടെ മൊഴി. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പനയിൽ നവജാത ശിശുവിനെയും ഗൃഹനാഥനെയും കൊലപ്പെടുത്തിയ കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കക്കാട്ടുകടയിലെ വാടക വീടിലെ മുറിയുടെ തറ കുഴിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. കൊല്ലപ്പെട്ട വിജയന്‍റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്.പാന്‍റ്സ്, ഷര്‍ട്ട്, ബെല്‍റ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial