
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് റോഡ് ഷോ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് 15നാണ് മോദി കേരളത്തിലെത്തുന്നത്. പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ മോദി പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. ഫെബ്രുവരി 27നാണ് മോദി അവസാനമായി കേരളത്തിൽ എത്തിയത്. ആഴ്ചകൾക്കകമാണ് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തെത്തുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ അവസാന രണ്ട് സന്ദർശനങ്ങൾ. കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത്…