സര്‍വകലാശാല കലോത്സവത്തിനിടെ കെഎസ്‌യു പ്രതിഷേധം; എസ്എഫ്‌ഐ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ പ്രതിഷേധം. രാവിലെ ഒപ്പന മത്സര വേദിയില്‍ കെഎസ് യു പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. കലോത്സവത്തില്‍ പങ്കെടുക്കാനും കാണാനുമെത്തിയ കെഎസ് യു പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാരായ സംഘാടക സമിതിക്കാര്‍ തിരഞ്ഞെുപിടിച്ച് മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം. എസ്എഫ്‌ഐക്കാര്‍ തല്ലിച്ചതച്ച രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ശ്രീജിത്ത് എന്ന എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലാണ് മര്‍ദ്ദനം അരങ്ങേറിയത്. മര്‍ദ്ദനം നോക്കി നിന്ന പൊലീസ്, നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നതെന്നാണ് ചോദിച്ചതെന്നും കെഎസ് യു പ്രവര്‍ത്തകര്‍…

Read More

തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം; പൊലീസുകാരനും പൂജാരിയും പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച പൂജാരിയും കൂട്ടാളിയായ പൊലീസുകാരനും പിടിയിൽ. വിവാഹം കഴിക്കാൻ ശ്രമിച്ചത് പൂജാരിയും ജ്യോത്സ്യനും കേശവദാസപുരം സ്വദേശിയുമായ എസ് ശ്യാമാണ്. കൂട്ടാളിയും തിരുവനന്തപുരം റൂറൽ എ ആർ ക്യാമ്പിലെ പൊലീസുകാരനുമായ സുധീറും പിടിയിലായി. സംഘത്തിൽ ഷജില എന്ന യുവതിയും ഷനീഫ എന്ന മറ്റൊരാളുമുണ്ട്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. വ്യാഴാഴ്ച രാവിലെ പേരൂർക്കടയിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പൊലീസ് പിടികൂടി. വിവാഹമോചിതയായ യുവതിയെ…

Read More

കർഷകരുടെ ട്രെയിൻ തടയൽ ഇന്ന്; ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 4 വരെ

ന്യൂഡൽഹി: കർഷകരുടെ റെയിൽ പാതാ ഉപരോധം ഇന്ന്. രാജ്യവ്യാപകമായി ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലു വരെയാണ് റെയിൽ പാത ഉപരോധിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബിൽ നിന്ന് ‘ഡൽഹി ചലോ’ മാർച്ച് പ്രഖ്യാപിച്ചെങ്കിലും അനുവദിക്കാത്തതിൽ കേന്ദ്രത്തെ കർഷകരുടെ ശക്തി അറിയിക്കാനാണ് ട്രെയിൻ തടയൽ പ്രതിഷേധമെന്ന് കർഷകനേതാവ് സർവൻ സിങ് പന്ദേർ പറഞ്ഞു. മാർച്ചുമായി പഞ്ചാബ്-ഹരിയാണ അതിർത്തികളിൽ തുടരുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണ് ട്രെയിൻ തടയൽ പ്രഖ്യാപിച്ചിരിക്കുന്നത്. കർഷകരുടെ ട്രെയിൻ തടയൽ…

Read More

നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്ന് ദേഹത്തേയ്ക്കു വീണു; കോഴിക്കോട് പതിനാലുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിൻ. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. തൊഴിലാളികൾ പണി നിർത്തി പോയതിന് ശേഷം വീടിന്റെ പോർച്ചിന് മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടയിൽ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നരിക്കുനിയിൽ നിന്നും…

Read More

ലോകസുന്ദരിപ്പട്ടം ചെക്ക് സുന്ദരി ക്രിസ്റ്റീന പിസ്കോവയ്ക്ക്

മുംബൈ:എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് സുന്ദരി ക്രിസ്റ്റീന പിസ്കോവ. 28 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ ചെക്ക് സുന്ദരി ക്രിസ്റ്റീന പിസ്കോവക്ക് കിരീടം.മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങൾ. ലെബനന്റെ യസ്മിന ഫസ്റ്റ് റണ്ണറപ്പായി. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് കിരീട ജോതാവ് കരലീന ബിയലാകെ‌ വിജയിക്ക് കിരീടം ചാർത്തി. ലോകസുന്ദരിപ്പട്ടം ലക്ഷ്യമിട്ട ഇന്ത്യയുടെ സിനി ഷെട്ടി ടോപ്പ് എയ്റ്റിൽ ഇടം നേടിയെങ്കിലും അവസാന നാലിൽ എത്തിയില്ല.115 രാജ്യങ്ങളിൽ നിന്നുള്ള…

Read More

സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്; ഗോവയെ ഒരു ഗോളിന് കീഴടക്കി

ഇറ്റാനഗർ: സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് സർവീസസ്. സർവീസസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്. ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് പരാജയപ്പെടുത്തിയത്. യൂപിയയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും വാശിയോടെ പൊരുതിയെങ്കിലും ഗോവക്ക് ഗോൾ നേടാനായില്ല. മിസോറമിനെതിരായ സെമിയിൽ നിന്ന് ഒരു മാറ്റത്തോടെയാണ് സർവീസസ് കളത്തിലിറങ്ങിയത്. സെമിയിൽ 88-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ ഡിഫൻഡർ സോഥാൻപുയിയക്ക് പകരം വിവേകാനന്ദ സഗായരാജ് ആദ്യ ഇലവനിലെത്തി. മിഡ്ഫീൽഡർ ലോയ്ഡ്…

Read More

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ മൂന്ന് തവണ

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ മൂന്ന് തവണ ന്യൂഡൽഹി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ മൂന്ന് തവണയാക്കാന്‍ കൗണ്‍സില്‍ ഓഫ് ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ വര്‍ഷം മുതല്‍ തന്നെ ഈ രീതി നടപ്പിലാക്കും.ജനുവരി, മെയ്/ ജൂണ്‍, സെപ്റ്റംബര്‍ എന്നീ മൂന്ന് സമയങ്ങളിലായിട്ടായിരിക്കും പരീക്ഷ. നേരത്തെ ഇത് മെയ്/ജൂണ്‍, ജനുവരി എന്നീ സമയങ്ങളിലായി രണ്ട് തവണയായിട്ടായിരുന്നു നടത്തിയിരുന്നത്. പുതിയ തീരുമാനത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കൂടുതല്‍ അവസരം ലഭിക്കും….

Read More

ലോക്സഭാ ഇലക്ഷൻ പ്രഖ്യാപിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. അരുൺ ​ഗോയലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് അടുത്തിരിക്കെ അപ്രതീക്ഷിതമായി രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. 2027 വരെ കാലവധിയുണ്ടെന്നിരിക്കെയാണ് അരുൺ ​ഗോയലിന്റെ അപ്രതീക്ഷിത നീക്കം. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിലവിൽ രണ്ടംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അരുൺ ഗോയൽ രാജിവച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമായി. തിരഞ്ഞെടുപ്പ് കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു. പഞ്ചാബ് കേഡർ ഐഎഎസ് ഓഫിസറായ അരുൺ ഗോയൽ 2022ലാണ്…

Read More

ലോക്സഭാ ഇലക്ഷൻ പ്രഖ്യാപിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. അരുൺ ​ഗോയലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് അടുത്തിരിക്കെ അപ്രതീക്ഷിതമായി രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. 2027 വരെ കാലവധിയുണ്ടെന്നിരിക്കെയാണ് അരുൺ ​ഗോയലിന്റെ അപ്രതീക്ഷിത നീക്കം. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിലവിൽ രണ്ടംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അരുൺ ഗോയൽ രാജിവച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമായി. തിരഞ്ഞെടുപ്പ് കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു. പഞ്ചാബ് കേഡർ ഐഎഎസ് ഓഫിസറായ അരുൺ ഗോയൽ 2022ലാണ്…

Read More

വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന സംഭവം: അടിയന്തര റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വർക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ടൂറിസം ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് വർക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 15 പേർക്ക് പരിക്കറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയിൽ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിൻറെ കൈവരി തകരുകയായിരുന്നു. അതേസമയം, സംഭവത്തിൽ മുഹമ്മദ് റിയാസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial