
ഓൺലൈൻ ലോൺ തട്ടിപ്പ് : വീട്ടമ്മയിൽ നിന്നും 2 ലക്ഷം തട്ടിയ കേസിൽ യുവാക്കൾ അറസ്റ്റിൽ.
എറണാകുളം:ഓൺലൈൻ ബാങ്ക് ലോൺ എന്ന വ്യാജന വീട്ടമ്മയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി കോയത്തുംപറമ്പിൽ വീട്ടിൽ നഹാസ് കെ.എ (36), പള്ളുരുത്തി തങ്ങള്‍ നഗര്‍ ഭാഗത്ത് പുത്തൻവീട്ടിൽ സാദത്ത് പി.റ്റി (34) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഭരണങ്ങാനം സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും പേഴ്സണൽ ലോൺ തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞ് 200000 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. വീട്ടമ്മ തന്റെ ഫേസ്ബുക്കിൽ…